Search This Blog

Wednesday, 24 August 2016

ചില ബിരിയാണി കാര്യങ്ങൾ / Tips For Perfect Kerala Biriyani

ഞാൾടെ കുഞ്ഞിയ ബുദ്ധിയില് തോന്നിയ ചില ബിരിയാണി കാര്യങ്ങൾ  / Tips For Perfect Kerala Biriyani
*****************************************************************************
ഇനിയിപ്പോൾ ഇതൊന്നും അല്ല ഇതിനെക്കാളും അടിപൊളി ടിപ്സ് നിങ്ങടെ കയ്യിൽ ഉണ്ടെങ്കിൽ ഒന്ന് കമെന്റിക്കോളൂ

English & Malayalam
;

From - #Sonia #Alsmon  ഫോട്ടം അയച്ചുതന്ന ചേച്ചിക്ക് നന്ദി 
;

1.    ഇതു ഇവിടെ പലരും പലപ്പോളും ആയി ചോദിക്കുന്നത് കൊണ്ടാണ് എഴുതുന്നെ ( ഏതു ടൈപ്പ് ബിരിയാണി അരിക്കും ഈ അളവ് തന്നെ ഉപയോഗിക്കാം) ബിരിയാണി വെയ്ക്കാൻ എടുക്കുന്ന അരി നിങ്ങളുടെ അടുക്കളയിലുള്ള അളവ് പാത്രത്തിൽ എത്ര കപ്പ് അരി ആണ് വെയ്ക്കാൻ പോകുന്നത് എന്നു  അളന്നു മാറ്റിയതിനു ശേഷം ഒരു കപ്പ് അരിയ്ക്കു ഒന്നര കപ്പ് ( നേരത്തെ ഉപയോഗിച്ച അതേ അളവ് പാത്രത്തിൽ എടുത്താൽ മതിയാകും)

2.   നല്ല പോലെ അടി കട്ടിയുള്ള  പാത്രത്തിൽ വേണം ബിരിയാണി വെയ്ക്കാൻ . അതാവുമ്പോൾ തീ കൂടുകയോ കുറയുകയോ ചെയ്താൽ പോലും ചൂട് ഒരു ലെവലില് നിയന്ത്രിച്ചു കൊണ്ടു വരാൻ സഹായിക്കും

3 .  ഇറച്ചി നല്ലപോലെ കഴുകി വൃത്തിയാക്കി  2 മുതൽ 3 മണിക്കൂർ വരെ മസാല പുരട്ടി വെച്ചു മേൽക്കൂട്ടു പിടിക്കാൻ വേണ്ടി വെയ്ക്കണം

4 . ഫ്രൈ ചെയ്ത സവാള കുറച്ചു അധികം ചേർത്തു മേൽക്കൂട്ടു ഉണ്ടാക്കി ഇറച്ചിയിൽ പുരട്ടി  വെയ്ക്കുകയാണെങ്കിൽ ടേസ്റ്റ് കൂടും

5.   സാധാരണ നിങ്ങളുടെ ടേസ്റ്റിനെ അപേക്ഷിച്ചു  ഉപ്പും ബാക്കി മസാലകളും കുറച്ചു അധികം ചേർത്തു വേണം മേൽക്കൂട്ടു ഉണ്ടാക്കാൻ . ഈ സമയത്തു ടേസ്റ്റ് ചെയ്തു നോക്കുകയാണെങ്കിൽ  എല്ലാം കുറച്ചു കൂടുതൽ അല്ലെ എന്നു തോന്നാം പക്ഷെ 2 മുതൽ 3 മണിക്കൂറിനു ശേഷം മസാല ഇറച്ചിയിൽ നല്ല പോലെ പിടിച്ച പരുവമാകുമ്പോൾ നേരത്തെ അധികം ആയി എന്നു തോന്നിയ മസാല കുറഞ്ഞു പരുവത്തിന് ആയതായി തോന്നും

6 .  ഇറച്ചി ഏതും ആയിക്കോട്ടെ ചെറിയ തീയിൽ വെച്ചു വേണം വേവിക്കാൻ പെട്ടന്ന് പരുപാടി തീരാൻ വേണ്ടി തീ കൂട്ടി വെച്ചു ഫ്രൈ / വേവിക്കാൻ നോക്കണ്ട . തീ കുറച്ചു വെച്ചു വേവിക്കുമ്പോൾ എല്ലാ ഭാഗവും നല്ല പോലെ വെന്തു പരുവം ആകും

7.  മേൽകൂട്ടിനുള്ള മസാല ഉണ്ടാക്കുന്ന സമയത്തു ഇറച്ചിയിലേക്കു നല്ല പോലെ നെയ്യ് ചേർത്തു മിക്സ്  ചെയ്യുന്നത് ടേസ്റ്റ് കൂട്ടാൻ സഹായിക്കും

8 . നല്ല ബ്രാൻഡഡ് ടൈപ്പ് അരി തന്നെ വേണം നല്ല ഒരു ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കേണ്ടത് ജീരകശാല അരിയോ കനം കുറഞ്ഞ നല്ല നേരിയ ടൈപ്പ് അരിയോ ഉപയോഗിച്ചു വേണം ബിരിയാണി ഉണ്ടാക്കാൻ  ( പിശുക്കു കാണിക്കണ്ട എന്നർത്ഥം )

9 . ബിരിയാണി അവസാന മിനുക്കു പണി എത്തുമ്പോൾ ബിരിയാണി ചെമ്പിന്റെ അടപ്പ് നല്ല പോലെ മൈദ ഉപയോഗിച്ചു സീൽ ചെയ്തു വെച്ചു വേണം വേവിക്കാൻ  ( ഇതു ഇവിടെ എല്ലാർക്കും അറിയാം പക്ഷെ ചിലർ  ഒരു ന്യൂസ് പേപ്പർ എടുത്തു ഇതിനു മുകളിൽ ഇട്ടു അതിനുമുകളിൽ അടപ്പു വെച്ചു സീൽ ചെയ്തു വെയ്ക്കണത് കാണാം ഇങ്ങിനെ ചെയ്യുന്നത് കൊണ്ടു ടേസ്റ്റ് കൂടണം എന്നില്ല്യ രോഗം കൂടാനേ സാധ്യതയുളൂ നല്ല ഒന്നാംതരം ക്യാൻസർ )

10 . നല്ല ഫ്രഷ് ( ഫ്രിഡ്ജിൽ വെക്കാത്ത ) സവാള കുറച്ചു കൂടുതൽ ഫ്രൈ ചെയ്തു ചേർക്കുന്നത് ബിരിയാണിയുടെ വശ്യത / ടേസ്റ്റ് കൂട്ടാൻ സഹായികുട്ടോ

11 . മേൽക്കൂട്ടു ഉണ്ടാക്കുമ്പോൾ എല്ലാവരും ചെയ്യണ പരുപാടി ആണ് തൈര് ഇതിലേക്ക് ചേർക്കുന്നത്  . ചെറിയ ഒരളവു മാത്രം ഉപയോഗിച്ചാൽ മതി തൈര് . തൈര് കൂടുതൽ ചേർക്കുമ്പോൾ ഇറച്ചിയുടെ സോഫ്റ്റ്നസ്  , ടേസ്റ്റ് നഷ്ട്ടപെടുകയേ ഉളൂ . തൈര് മെയിൻആയിട്ടു മേൽകൂട്ടിനു ഒപ്പം ചേർക്കുന്നത് ഇറച്ചിയുടെ വേവ് എളുപ്പം ആക്കുന്നതിനാണ് , പലരും വിചാരിക്കുന്നത് തൈര് ചേർക്കുമ്പോൾ ബിരിയാണിയുടെ ടേസ്റ്റ് കൂടും എന്നു കരുതി കൊണ്ടു മാത്രം ആണെന്ന് തോന്നുന്നു

12 . ഒരിക്കലും ബിരിയാണിക്കുള്ള ഇറച്ചി സാധാരണ ചിക്കൻ ഫ്രൈ ചെയ്യന്നതുപോലെ നേരെ അടുപ്പിൽ പാൻ വെച്ചു ഓയിൽ ഒഴിച്ചു ചൂടാക്കി ഫ്രൈ  ചെയ്തു എടുക്കരുത് . ഒരു പാൻ വെറുതെ ആദ്യം അടുപ്പിൽ  വെയ്ക്കണം അല്ലെങ്കിൽ ഒരു ദോശ കല്ല് ആയാലും മതി എന്നിട്ടു അതിനു മുകളിൽ പാൻ വെച്ചു നെയ്യ് ഒഴിച്ചു ചെറിയ തീയിൽ വെച്ചു ഫ്രൈ ചെയ്തു എടുത്താൽ കൂടുതൽ ടേസ്റ്റ് ഉണ്ടാവും . ഇങ്ങിനെ ചെയ്യുമ്പോൾ മട്ടൺ ആണെങ്കിൽ  ഒന്നേമുക്കാൽ മണിക്കൂറും ചിക്കൻ ആണെങ്കിൽ ഒന്നേകാൽ മണിക്കൂറും എടുക്കും വെന്തു വരാൻ  . കുറച്ചു സമയം കൂടുന്നത് കൊണ്ടു എന്താ പ്രശനം നല്ല തകർപ്പൻ ടേസ്റ്റ് ഉള്ള ബിരിയാണി കഴിച്ചൂടെ ?

13  . പിന്നെ നമ്മൾ നേരത്തെ പറഞ്ഞില്ല്യേ മേൽകൂട്ടിനുള്ള മസാലയിൽ ഫ്രൈ ചെയ്ത സവാള ഉപയോഗിക്കണം എന്ന് . ഫ്രൈ ചെയ്തത് തന്നെ വേണം അല്ലാതെ ഉടായിപ്പാടിച്ചു ഫ്രൈ ചെയ്യാത്ത സവാള ചേർക്കണ്ടാട്ടൊ

14. അടുത്ത ഒരു പരാതി എല്ലാർക്കും ഉള്ളത് ബിരിയാണി അരി വേവിക്കുമ്പോൾ എങ്ങിനെയൊക്കെ ശ്രദ്ധിച്ചാലും ഒട്ടിപിടിക്കുന്നൂ എന്നതാണ് . ഇതിനു ഒരു പോംവഴി ഉള്ളത് അരി നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു മണിക്കൂർ എങ്കിലും  വെള്ളം വാലാൻ വെച് ശേഷം ബിരിയാണി ചെമ്പ് ചൂടാക്കി അതിലേക്കു 75 ഗ്രാം നെയ് ഒഴിച്ചു ചൂടായതിനുശേഷം കഴുകി വെച്ചിരിക്കുന്ന അരി ചേർത്തു 3 മുതൽ  4 മിനിറ്റ് വരെ വഴറ്റി എടുത്തു ശേഷം നമ്മൾ നേരത്തെ പറഞ്ഞ കണക്കിന് വെള്ളം ചേർത്തു വേവിച്ചു എടുത്താൽ ഒട്ടിപിടിനെ മ്മടെ പടീടെ പുറത്തു കൊണ്ടുപോയി നിർത്താം

15 . ഫ്രൈ ചെയ്യുന്നതിനും മറ്റും വെളിച്ചെണ്ണ , ഓയിൽ എന്നിവ ഉപയോഗിക്കുന്നതിനു പകരം നെയ് ചേർക്കുകയാണെങ്കിൽ ബിരിയാണീടെ ടേസ്റ്റ് വേറെ ലെവൽ ആയി തന്നെ നിൽക്കും

16 . ഇതില് മെയിൻ ആയിട്ടു ഒരു സംഭവം പറയാനുണ്ട് . അത് ബിരിയാണി ഉണ്ടാകുമ്പോൾ പരമാവധി ഫ്രഷ് പച്ചക്കറികളും , മസാല കൂട്ടുകളും ഉപയോഗിക്കാൻ ശ്രമിക്ക . ഫ്രിഡ്ജിൽ വെച്ചതും കൊറേ നാളുകൊണ്ട്  ഉപയോഗിക്കാത്തതും ആയ മസാല പൗഡർ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്ക

17. അടുത്ത ഒരു പ്രശനം ആണ് ബിരിയാണി പ്രിയദർശൻ പടം പോലെ കുറച് കളർ ആയി ഇരിക്കണം എന്നുള്ളത് ഇതിനായി കുംകുമപ്പൂവ്‌  കുറച് ചൂടുവെള്ളത്തിൽ 10 മുതൽ  15 മിനിറ്റ് വരെ കുതിർത്ത് വെച് ബിരിയാണിയിലേക്കു ചേർത്തു കൊടുത്താൽ മതി  ആവശ്യമില്ല്യാതെ കളർ ഒന്നും ചേർത്തു അവനവന്റെ ശരീരം കേടാക്കണ്ട

18 . ബിരിയാണി എല്ലാവരും ഉണ്ടാക്കുന്നത് വല്ല വിശേഷ ദിവസവും അല്ലെങ്കിൽ സ്‌പെഷ്യൽ ഗസ്റ്റ് ആരെങ്കിലും വരുമ്പോൾ ആണല്ലോ . അങ്ങിനെ വരുമ്പോൾ കുറച് അസ്സൂയയും സൊറ പറച്ചിലും ബിരിയാണിയെ ദേഷ്യം പിടിപ്പിച്ചു  അടിപിടിക്കാനോ / കരിഞ്ഞു പോകാനോ സാധ്യത ഉണ്ട്  അങ്ങിനെ എന്തെങ്കിലും ഉണ്ടാവുമ്പോൾ  നല്ല ഭാഗം മാത്രം വേറെ ഒരു ചെമ്പിലേക്കു മാറ്റി ചെറുനാരങ്ങാ ഉണങ്ങിയത് അരിഞ്ഞു ചേർത്താൽ കരി പിടിച്ച മണം ഒന്നുമില്ലാതെ സാധാരണ ബിരിയാണിയുടെ പരുവത്തിലേക്കു  / ടേസ്റ്റ് കൊണ്ടു  വരാൻ പറ്റും

19 . ഈസി ആയിട്ടു ഒരു ബിരിയാണി വെയ്ക്കണം എന്ന് തോന്നുകയാണെങ്കിൽ അതിനു പറ്റിയ ഐറ്റം ചെമ്മീൻ  / വെജിറ്റബിൾ ആണ് . ഏറ്റവും കൂടുതൽ വേവിനു സമയം വേണ്ട ഐറ്റംസ് ആണ് മട്ടൺ അതിലും കുറച് സമയം വേണ്ടത് ചിക്കൻ

20 . ഇറച്ചി ഇനിയിപ്പോൾ ഫ്രൈ ചെയ്തു ഉപയേഗിക്കാതെ വേവിച്ചാണ് ഉപയോഗിക്കാൻ ഇഷ്ട്ടം എങ്കിൽ ഇറച്ചി വേവിക്കുന്നതിനായി വെള്ളം ഒഴിച്ചു വേവിച്ചതിനു ശേഷം ആ വെള്ളം നേരെ തെങ്ങിന്റെ കടയ്ക്കലിലേക്കു  ഒഴിക്കാതെ എടുത്തു വെച്  ബിരിയാണി അരിയുടെ   അളവിന്  ഉള്ളത് എടുത്തു അരി വേവിക്കാൻ ഉപയോഗിക്കുകയാണെങ്കിൽ ചോറിനു ഒരു പ്രതെയ്ക ടേസ്റ്റ് കിട്ടും

&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

For simplicity's sake, start with 1.5 cups of water for one cup of dry long grain white (Basmati or Jasmine) rice.

Instead of depending on store-purchased ready biryani spice mixes, take the effort to grid the required dry spices and store. Use when needed. It will have that distinct home-made taste.

Instead of cooking oil, use ghee as it will make the biryani more flavorsome.

You want the rice fluffy with each grain separate. To achieve this, pre-soak 1 kg rice for about an hour and drain. When ready to cook, heat a pot, add 75g ghee (clarified butter), followed by the rice. Sauté for 3-4 minutes. Add 1.5 litres of water, cover and cook till al dente.

If you’re not frying the chicken or meat: cook the meat by adding little more water, drain the water from the cooked meat and cook the rice in that flavorful water. This way the rice will taste absolutely delicious

Make sure you use a thick base vessel for cooking, so that the heat gets evenly distributed.

Best practice is to marinate the meat for 2-3 hours so that all the juices get inside the meat.

Use lots of fried onions in the marinade.

Add good amount of salt. Generally the salt concentration reduces after you add the meat so make sure you have incorporated that in your calculation.

Add good amount of spices, it is possible that the marinade seems spicy at first but trust me on this, after you add the meat the spiciness will decrease considerably.

Cook the meat at the lowest flame that is possible in your kitchen. Low heat helps in uniform cooking.

Add good amounts of GHEE (clarified butter) in the marinade.
The rice used should be of high quality basmati.

Seal the vessel so that the heat doesn’t escape.

Add good amounts of fried onions.

Don’t use too much of curd, it makes the meat bland and tasteless. Curd only helps in cooking, it does’t add any taste to the biryani.
Don’t give direct heat to the meat, put the vessel over a pan or some other metal layer. It takes time to cook, mutton might take up to 1:45 hrs to cook and chicken can take up to 1:15 hrs. So have patience.

Don’t add raw onions in the marinade, it will not taste good.

When adding saffron, soak in a small quantity of hot water for about 10-15 minutes. When ready, use the strands as well as the water, which will add yellow colour.

If you burn the biryani, turn off the heat immediately. Transfer the good portions into a different dish, and add dried lemon to balance out the charred flavour.

Lamb will result in the most flavoursome biryani, but takes the longest to cook. For quick biryanis, use shrimp or vegetable.

ഓറഞ്ജ് പുതിന ജ്യൂസ് / Orange Mint Juice


*************************************************************
From  - #Sonia #Alsmon
;
;
English & Malayalam
;
;

എല്ലാവരും എപ്പോഴും കുടിക്കുന്നത് ചെറുനാരങ്ങയിൽ പുതിന ചേർത്തല്ലേ ?
എന്നാൽ ഈ പ്രാവശ്യം മിന്നൂന്റെ അമ്മ തന്ന ഒരു കിടു റെസിപി ഒന്നു ട്രൈ ചെയ്തൂടെ
ഈ ജ്യൂസ് കുടിക്കുന്നത് കൊണ്ടു റിഫ്രഷ്മെന്റ് മാത്രം അല്ല തൊണ്ട വേദനയ്ക്ക് ഒരു പരിഹാരം കൂടെ ഫ്രീ ആയിട്ടു കിട്ടുകയാണ്
;
ആവശ്യമുള്ളവ
-------------------------
ഫ്രഷ് ഓറഞ്ജ്  - 2 എണ്ണം ( ഫ്രിഡ്ജിൽ വെച്ചത് വേണ്ടാട്ടോ )
പുതിനയില  - 3 മുതൽ 4  എണ്ണം
തേൻ  - 1 ടീസ്പൂൺ
;
തയ്യാറാകുന്ന വിധം
*******************************
ഓറഞ്ജ് തൊലി നീക്കം ചെയ്തു പുതിനയിലും ചേർത്തു ജ്യൂസർ ഉപയോഗിച്ചു  ജ്യൂസ് ആക്കി ശേഷം അതിലേക്കു തേൻ മിക്സ് ചെയ്തു കുടിച്ചാൽ മതി
തൊണ്ട വേദന ഇല്ലാത്തവർ പടത്തില് കാണുന്ന പോലെ ഒക്കെ അലങ്കരിച്ചു കുടിച്ചാൽ മതീട്ടോ :P
;
;
;
Its nothing special about the ingredients here but its really good to cure sore throat
You just need....2 oranges (room temperature), 3-4 petals of mint , and 1 tsp of honey. Blend the oranges and mint together for juice, add in honey and mix well, and drink once ready.

പോർക്കും കായയും / Pork with Raw Banana

പോർക്കും കായയും / Pork with Raw Banana
***************************************************************
From - #Sreejith #Vijayan
;

English & Malayalam
;
;
;
ഇത് എല്ലാവർക്കും ഇഷ്ട്ടം അല്ല എന്നറിയാം എന്നാലും ഇരിക്കട്ടെ അല്ലെ  ?
ഇപ്പോൾ മോഷണത്തിൽ നിന്നു റിട്ടയർ ആയതുകൊണ്ട് കിട്ടുന്ന ഫോട്ടം വെച്ചുള്ള കളിയെ ഉള്ളൂ . അപ്പോൾ ക്ഷമീ .
;
;
ആവശ്യമുള്ളവ
************************
ചതുരക്ഷണം ആക്കി മുറിച്ചെടുത്ത പോർക്ക് ഇറച്ചി  - 1 കിലോ ( നല്ല ഇറച്ചി നോക്കി തിരഞ്ഞെടുക്കണേ , എടുക്കുമ്പോൾ കുറച്ചു കഷ്ണം പോർക്ക് ഇറച്ചിയുടെ നെയ്യും കൂടി എടുത്തോളൂ , അതും കൂടി ഉണ്ടെങ്കിൽ ഈ സംഭവം ഉണ്ടാക്കാൻ വേറെ ഓയിൽ / വെളിച്ചെണ്ണയുടെ ആവശ്യം ഇല്ല്യ
മല്ലിപൊടി - 4 ടേബിൾ സ്പൂൺ
മുളക് പൊടി - 2 ടേബിൾ  സ്പൂൺ
മഞ്ഞൾ പൊടി  - അര ടീസ്പൂൺ
വെളുത്തുള്ളി  - 1 ഉണ്ട  ( വലിയത് ) ചെറുതാക്കി അരിഞ്ഞത്
ഇഞ്ചി  - 4 ഇഞ്ച് നീളത്തിൽ ഉള്ളത് (  ചെറുതാക്കി അരിഞ്ഞത് )
ഉപ്പ്
പച്ചക്കായ  - 2 എണ്ണം
സവാള  - 2 എണ്ണം തീരെ കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
ചെറിയ ഉള്ളി  - തീരെ കനം കുറച്ചു അരിഞ്ഞത് 8 മുതൽ 10 എണ്ണത്തിന്റെ  ( ആവശ്യമെങ്കിൽ മാത്രം )
പച്ചമുളക്  - 5 മുതൽ 6 എണ്ണം  നീളത്തിൽ നെടുകെ കീറിയത്
കുരുമുളക് പൊടി -  2 ടീസ്പൂൺ
ഗരം മസാല - 3 ടീസ്പൂൺ
കറിവേപ്പില
;
;
തയ്യാറാക്കുന്ന വിധം
***********************************
ഇറച്ചി നല്ല പോലെ കഴുകി കഷ്ണം ആക്കിയതിനുശേഷം  മുളകുപൊടി മല്ലി പൊടി ഉപ്പ് മഞ്ഞൾ പൊടി റോയ്സ്റ് ചെയ്തു എടുത്തതിനുശേഷം ഇറച്ചിയും ആയി മിസ് ചെയ്യുക ഒപ്പം അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു നല്ല പോലെ കൈ കൊണ്ടു മിസ് ചെയ്തു 30 മിനിറ്റ്  മസാല പിടിക്കാൻ വേണ്ടി വെയ്ക്കണം
പച്ചക്കായ നല്ല പോലെ കഴുകി ചതുര കഷ്ണം ആക്കി മുറിച്ചെടുത്തു കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്തു വേവിക്കണം  . കായ വെന്തതിനുശേഷം ബാക്കി വന്ന വെള്ളം ഊറ്റി കളയാം
ശേഷം മസാല പിടിക്കാൻ വേണ്ടി വെച്ചിരുന്ന ഇറച്ചിയും  അര കപ്പ് വെള്ളവും ചേർത്തു കുക്കറിൽ തീ കൂട്ടി വെച്ചു ഒരു വിസിൽ അടിച്ചതിനുശേഷം തീ കുറച്ചു 3 വിസിൽ അടിക്കുന്നതുവരെയും വെച്ചു വേവിക്കുക
ഇനി ഒരു മഞ്ചട്ടി ( സ്റ്റീൽ പാത്രങ്ങൾക്കൊക്കെ കുറച്ചു നേരത്തേക്ക് അവധി കൊടുത്തോളൂ  ) അടുപ്പത്തു വെച്ചു നല്ല പോലെ ചൂടായി വരുമ്പോൾ അതിലേക്കു പ്രെഷർ കുക്കറില് പ്രെഷർ പോയതിനുശേഷം ബാക്കി വന്ന കൊഴുപ്പു ചട്ടിയിലേക്കു ഒഴിച്ചു നല്ല പോലെ തിളപ്പിക്കണം തിളച്ചുവരുമ്പോൾ നേരത്തെ ഉണ്ടായിരുന്ന വെള്ളത്തിന്റെ അംശം തീരെ ഇല്ലാതായി കൊഴുപ്പു മാത്രമാകും മൺചട്ടിയില് അപ്പോൾ സാവാളയും ചെറിയ ഉള്ളി അരിഞ്ഞതും ചേർത്തു വഴറ്റി എടുക്കണം
ഉള്ളി നല്ല പോലെ വഴന്നതിനുശേഷം അതിലേക്കു പച്ചമുളക് നെടുകെ കീറിയതും കറിവേപ്പിലയും ചേർക്കാം . നല്ല പോലെ ഇളക്കിയതിനുശേഷം  അര ഭാഗം കുരുമുളകുപൊടിയും 1 ടീസ്പൂൺ ഗരം മസാലയും ( ഫ്രഷ് ആയിട്ടു പൊടിച്ചതാണെങ്കിൽ കൂടുതൽ നല്ലതാട്ടോ ) ഒരു മിനിറ്റ് വഴറ്റുക
അടുത്തത് ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പന്നിയിറച്ചിയും കായയും ചേർത്തു നല്ല പോലെ മിസ് ചെയ്തു  7 മുതൽ 8 മിനിറ്റ് ഇളക്കി കൊടുത്തു വേവിക്കുക  .നല്ല പോലെ ഇറച്ചി കഷണങ്ങളിലും നെയ് കഷണങ്ങളിലും  മസാല പിടിച്ചതിനു ശേഷം ബാക്കി വന്ന കുരുമുളക് പൊടിയും ഗരം മസാല പൊടിയും ചേർത്തു ഒന്നൂടെ ഇളക്കി എടുത്തു ചൂടോടെ നല്ല കുത്തരി ചോറിന്റെ ഒപ്പമോ അല്ലെങ്കിൽ ചപ്പാത്തിയുടെ ഒപ്പമോ കഴിക്കാം
;
;
Cubed pork - 1 kg (it should be a good mix of meat & fatty chunks, as the fat adds an un-explainable flavor to the dish. Moreover, it is this fat that is used for sauteing the onions...no other oil is used).

Coriander powder - 4 tbsp
Chilly powder - 2 tbsp
Turmeric powder - 1/2 tsp
Garlic - 1 big pod
Ginger - a 4 inch piece
Salt - as per taste

Raw banana (pacha ethakkaya) - 2

Big onion - 2 big, thinly sliced
Small onion - 8 - 10, thinly sliced (this is optional, as small onion adds flavor, as well as good for health)
Chilly - 5-6 nos, slit lengthwise
Black pepper powder - 2 tsp
Garam masala - 3 tsp
Curry leaves - 2 sprigs

Method

Wash the pork thoroughly and marinate the meat with slightly roasted coriander powder, chilly powder, salt & turmeric powder. Now add crushed ginger & garlic to the meat and mix thoroughly with hand. Set aside this for 30 min.

Wash & clean the raw banana, cut into cubes and cook with little salt, turmeric powder & enough water. Once cooked, drain excess water and keep aside.

Pressure cook the marinated pork with around half cup water (I normally cook it for 1 whistle in high flame & 3 whistles in low flame). Let all the pressure gets released.

Meanwhile, keep a heavy bottomed kadai or manchatti (manchatti is the best!) on the stove and let it get hot.
Once the pressure has been released from pressure cooker, open the cooker & drain the pork fat into the chatti. Let the fat boil in the chatti for sometime. This is to remove the water traces from the fat.
Once the fat is hot enough, add thinly sliced big & small onions and saute well in the fat.
Once the onions are translucent, add the slit chillies, and throw in some curry leaves. Let them get sauteed well, stirring in between.
Now add half the black pepper & 1 tsp of freshly made garam masala and saute for a min.
Add the cooked meat & raw banana to this mixture and combine well.
Let the meat get cooked in the masala for atleast 7-8 min. Don't forget to stir in between (This stage is a dangerous one, as a nice aroma starts filling your kitchen, and you just cannot stop yourself from tasting the erachikashanam and the neykashanam alternately).
While the meat gets soaked & sauteed in the masala, sprinkle rest of black pepper & garam masala and mix well so that all masalas gets absorbed by the pork.

Monday, 22 February 2016

ഈസിയായി ഉണ്ടാക്കാം ചിക്കന്‍ ബിരിയാണി

 ഈസിയായി ഉണ്ടാക്കാം ചിക്കന്‍ ബിരിയാണി 
പെട്ടെന്ന് എളുപ്പത്തില്‍ തയ്യാറാക്കാനിതാ ഒരു അടിപൊളി ചിക്കന്‍ ബിരിയാണി റെസിപ്പി….

ചേരുവകള്‍ ;
  1. ബിരിയാണി അരി : 2 ഗ്ലാസ്‌
  2. ചിക്കന്‍ : 1/2 കിലോ
  3. ഗരം മസാല : 1 ടീസ്പൂണ്‍
  4. മഞ്ഞള്‍ പൊടി : 1/2 ടീസ്പൂണ്‍.
  5. മുളകുപൊടി- 1/2 സ്പൂണ്‍
  6. കുരുമുളക് പൊടി : 1/2
  7. ടീസ്പൂണ്‍ സവാള : 2 എണ്ണം
  8. (വലുത്) തക്കാളി : 2
  9. പച്ചമുളക് :(ചതച്ചത്) 7 എണ്ണം
  10. ഇഞ്ചി, വെളുത്തുള്ളി(ചതച്ചത്) : 2
  11. സ്പൂണ്‍ മല്ലിയില ( ചെറുതായി അരിഞ്ഞത് ) 1/2 കപ്പ്‌
  12. ഗരം മസാല പൊടി:1/2 സ്പൂണ്‍
  13. പട്ട ഗ്രാമ്പു ഏലക്ക – കുറച്ച് നെയ്യ്‌ : 2 ടേബിള്‍സ്പൂണ്‍
  14. എണ്ണ : 2 ടേബിള്‍സ്പൂണ്
  15. ഉപ്പ് :പാകത്തിന്
തയ്യാറാക്കുന്ന വിധം :-
                                     അരി പട്ട ഗ്രാമ്പു ഏലക്ക ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് മാറ്റി വെക്കുക.ചിക്കന്‍ മുളകുപൊടി മഞ്ഞള്‍പൊടി ഉപ്പു ചേര്‍ത്ത് പോരിചെടുക്കുക.പാന്‍ ചൂടാക്കി നെയ്യൊഴിച്ച് സവോള വറുത്തു മാറ്റി വെക്കുക .ശേഷം ചിക്കന്‍ പൊരിച്ച എണ്ണയില്‍ തന്നെ സവോള തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക അത് വഴന്നു വരുമ്പോള്‍ മസാല പൊടികള്‍ ചേര്‍ക്കുക അല്‍പം ഉപ്പും ചേര്‍ക്കുക എന്നിട്ട് അതിലേക്കു പൊരിച്ചു വെച്ച ചിക്കന്‍ ചേര്‍ക്കുക .അതിനുമുകളില്‍ വേവിച്ചു വെച്ച ചോറ് ഇടുക അതിനുമുകളില്‍ വറുത്തു വെച്ച സവോള നിരത്തിയിടുക അതിനു മുകളികൂടി കുറച്ച് നെയ്യൊഴിച്ച് അടച്ചു വെക്കുക …10 മിനുട്ട് ചെറു തീയില്‍ വെച്ചതിനു ശേഷം എടുത്തു വിളമ്പാം…… ടെയ്സ്റ്റി ബിരിയാണി റെഡി…….

ചിക്കന്‍ ബിരിയാണി

ചിക്കന്‍ ബിരിയാണി ഉണ്ടാക്കുന്ന വിധം


കോഴിക്കോട്ടുകാര്‍ക്ക് അല്ലെങ്കില്‍ ആരെങ്കിലും കോഴിക്കോട്ട് വന്നാല്‍ എത്രകഴിച്ചാലും മടുക്കാത്ത വിഭവം ഒന്നേയുള്ളൂ- സാക്ഷാല്‍ ബിരിയാണി. അതും ചിക്കന്‍ ബിരിയാണി ആണെങ്കില്‍ പിന്നെ പറയേണ്ട. എന്നാല്‍ പലരും അത് വാരി വലിച്ചു തിന്നും എന്നല്ലാതെ എങ്ങിനെ പാചകം ചെയ്യും എന്നൊന്നും അറിയാത്തവര്‍ ആണ്. അവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്.
ആവശ്യമുള്ള സാധനങ്ങള്‍
  1. ചിക്കന്‍ വലിയ കഷ്ണങ്ങള്‍ – ഒരു കിലോ
  2. ബസുമതി / ബിരിയാണി അരി – നാലുകപ്പ്
  3. നാലു സവാള നീളത്തില്‍ അരിഞ്ഞത്
  4. വെളുത്തുള്ളി പത്ത് അല്ലി
  5. ഇഞ്ചി ഒരു കഷ്ണം
  6. പച്ചമുളക് – ആറ്
  7. കുരുമുളക് പൊടി – അര സ്പൂണ്‍
  8. ഉപ്പ്, മഞ്ഞള്‍ ആവശ്യത്തിനു
  9. ഏലക്ക – എട്ട്
  10. പെരുംജീരകം മുതലായ മസാലക്കൂട്ട് പൊടി
  11. കറുവ, ഗ്രാമ്പു – ആറ്
  12. തക്കാളി – രണ്ട്
  13. മല്ലി, പോദിന ഇല – ഓരോപിടി
  14. ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ് – അര ക്കപ്പ്
  15. എണ്ണ/നെയ്യ് – അര കപ്പ്
  16. മുട്ട
  17. വെള്ളം – (ഒരു കപ്പ് അരിക്ക് ഒന്നേകാല്‍ കപ്പ് വെള്ളം എണ്ണ കണക്ക്)
പാചകം ചെയ്യുന്ന രീതി
മസാല പൊടിയും, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പോദിന ഇലയുടെ പകുതി ഇവ നല്ല പോലെ അരച്ചെടുക്കുക. (ഇതാണ് ചിക്കനില്‍ പുരട്ടി വെക്കേണ്ടത്).
മസാല യുടെ പകുതി, മഞ്ഞള്‍, ഉപ്പ് ഇവ ചിക്കനില്‍ പുരട്ടി വെക്കുക. (അര മണിക്കൂര്‍ മിനിമം). അരി അര മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത ശേഷം വെള്ളം വാലാന്‍ വെക്കുക.
തക്കാളി ചെറിയ കഷ്ണങ്ങള്‍ ആയി മുറിക്കുക.
അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കുറച്ചു സവാളയും എണ്ണയില്‍ വറുത്തു കോരി വെക്കുക.
ബാക്കി വന്ന എണ്ണയില്‍ ബാക്കി ഉള്ള സവാള വഴട്ടുക. നിറം മാറുമ്പോള്‍ ബാക്കി വന്ന അരച്ചെടുത്ത മസാല ഇട്ടു ഇളക്കുക. പച്ച മണം മാറുമ്പോള്‍ തക്കാളി ഇടുക. തക്കാളി ഉടഞ്ഞു എണ്ണ തിളച്ചു വരുമ്പോള്‍ ബിരിയാണി മസാല, തയിര്‍, കറിവേപ്പില ഇവ ഇട്ടെലെക്കുക. മസാല പുരട്ടിവെച്ചിരിക്കുന്ന ചിക്കന്‍ കഷങ്ങള്‍ ഇതില്‍ ഇട്ട ഇളക്കുക. കുക്കറില്‍ ഒരു വിസില്‍ വന്നതിനു ശേഷം എടുത്തു മാറ്റി വെക്കുക.
കാല്‍ കപ്പ് എണ്ണ/ നെയില്‍ ആറ് ഗ്രാമ്പു, രണ്ടു പട്ട, മൂന്നു ഏലക്ക, ഇവ മൂപ്പിക്കുക. ഇതു മൂത്ത് കഴിയുമ്പോള്‍ അറിയും ഇട്ടു വറുക്കുക. അരി നന്നായി മൂകന്നത് വരെ ഇളക്കുക. അഞ്ചു കപ്പ് വെള്ളം, നാരങ്ങ നീര്‍, ഉപ്പ് എന്നിവ ചേര്ക്കുക. അരി പകുതി വേവാകുമ്പോള്‍ പത്രം മൂടി അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
ഓവനില്‍ വെക്കാന്‍ പാകത്തിനുള്ള ഒരു പാത്രത്തിന്റെ അടിയില്‍ എണ്ണമയം പുരട്ടി അതില്‍ ചിക്കന്റെ പകുതി നിരത്തുക. അതിന്റെ മുകളില്‍ ചോറും നാരങ്ങ നീരും നിരത്തുക. വറുത്തു വെച്ചിരിക്കുന്ന സവാളയും മുന്തിരിങ്ങയും അണ്ടിപ്പരിപ്പും ഇതിന്റെ മുകളില്‍ വിതറുക. ഓവന്‍ ചൂട്‌ക്കൈ അതി അര മണിക്കൂര്‍ വെക്കുക.
(ഒരു നനഞ്ഞ തുണിയോ, ടിഷ്യൂ എന്ത്കിലും കൊണ്ട് പത്രം മൂടുന്നത് നന്നായിരിക്കും.)