Search This Blog

Monday, 22 February 2016

ചിക്കന്‍ ബിരിയാണി

ചിക്കന്‍ ബിരിയാണി ഉണ്ടാക്കുന്ന വിധം


കോഴിക്കോട്ടുകാര്‍ക്ക് അല്ലെങ്കില്‍ ആരെങ്കിലും കോഴിക്കോട്ട് വന്നാല്‍ എത്രകഴിച്ചാലും മടുക്കാത്ത വിഭവം ഒന്നേയുള്ളൂ- സാക്ഷാല്‍ ബിരിയാണി. അതും ചിക്കന്‍ ബിരിയാണി ആണെങ്കില്‍ പിന്നെ പറയേണ്ട. എന്നാല്‍ പലരും അത് വാരി വലിച്ചു തിന്നും എന്നല്ലാതെ എങ്ങിനെ പാചകം ചെയ്യും എന്നൊന്നും അറിയാത്തവര്‍ ആണ്. അവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്.
ആവശ്യമുള്ള സാധനങ്ങള്‍
  1. ചിക്കന്‍ വലിയ കഷ്ണങ്ങള്‍ – ഒരു കിലോ
  2. ബസുമതി / ബിരിയാണി അരി – നാലുകപ്പ്
  3. നാലു സവാള നീളത്തില്‍ അരിഞ്ഞത്
  4. വെളുത്തുള്ളി പത്ത് അല്ലി
  5. ഇഞ്ചി ഒരു കഷ്ണം
  6. പച്ചമുളക് – ആറ്
  7. കുരുമുളക് പൊടി – അര സ്പൂണ്‍
  8. ഉപ്പ്, മഞ്ഞള്‍ ആവശ്യത്തിനു
  9. ഏലക്ക – എട്ട്
  10. പെരുംജീരകം മുതലായ മസാലക്കൂട്ട് പൊടി
  11. കറുവ, ഗ്രാമ്പു – ആറ്
  12. തക്കാളി – രണ്ട്
  13. മല്ലി, പോദിന ഇല – ഓരോപിടി
  14. ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ് – അര ക്കപ്പ്
  15. എണ്ണ/നെയ്യ് – അര കപ്പ്
  16. മുട്ട
  17. വെള്ളം – (ഒരു കപ്പ് അരിക്ക് ഒന്നേകാല്‍ കപ്പ് വെള്ളം എണ്ണ കണക്ക്)
പാചകം ചെയ്യുന്ന രീതി
മസാല പൊടിയും, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പോദിന ഇലയുടെ പകുതി ഇവ നല്ല പോലെ അരച്ചെടുക്കുക. (ഇതാണ് ചിക്കനില്‍ പുരട്ടി വെക്കേണ്ടത്).
മസാല യുടെ പകുതി, മഞ്ഞള്‍, ഉപ്പ് ഇവ ചിക്കനില്‍ പുരട്ടി വെക്കുക. (അര മണിക്കൂര്‍ മിനിമം). അരി അര മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത ശേഷം വെള്ളം വാലാന്‍ വെക്കുക.
തക്കാളി ചെറിയ കഷ്ണങ്ങള്‍ ആയി മുറിക്കുക.
അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കുറച്ചു സവാളയും എണ്ണയില്‍ വറുത്തു കോരി വെക്കുക.
ബാക്കി വന്ന എണ്ണയില്‍ ബാക്കി ഉള്ള സവാള വഴട്ടുക. നിറം മാറുമ്പോള്‍ ബാക്കി വന്ന അരച്ചെടുത്ത മസാല ഇട്ടു ഇളക്കുക. പച്ച മണം മാറുമ്പോള്‍ തക്കാളി ഇടുക. തക്കാളി ഉടഞ്ഞു എണ്ണ തിളച്ചു വരുമ്പോള്‍ ബിരിയാണി മസാല, തയിര്‍, കറിവേപ്പില ഇവ ഇട്ടെലെക്കുക. മസാല പുരട്ടിവെച്ചിരിക്കുന്ന ചിക്കന്‍ കഷങ്ങള്‍ ഇതില്‍ ഇട്ട ഇളക്കുക. കുക്കറില്‍ ഒരു വിസില്‍ വന്നതിനു ശേഷം എടുത്തു മാറ്റി വെക്കുക.
കാല്‍ കപ്പ് എണ്ണ/ നെയില്‍ ആറ് ഗ്രാമ്പു, രണ്ടു പട്ട, മൂന്നു ഏലക്ക, ഇവ മൂപ്പിക്കുക. ഇതു മൂത്ത് കഴിയുമ്പോള്‍ അറിയും ഇട്ടു വറുക്കുക. അരി നന്നായി മൂകന്നത് വരെ ഇളക്കുക. അഞ്ചു കപ്പ് വെള്ളം, നാരങ്ങ നീര്‍, ഉപ്പ് എന്നിവ ചേര്ക്കുക. അരി പകുതി വേവാകുമ്പോള്‍ പത്രം മൂടി അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
ഓവനില്‍ വെക്കാന്‍ പാകത്തിനുള്ള ഒരു പാത്രത്തിന്റെ അടിയില്‍ എണ്ണമയം പുരട്ടി അതില്‍ ചിക്കന്റെ പകുതി നിരത്തുക. അതിന്റെ മുകളില്‍ ചോറും നാരങ്ങ നീരും നിരത്തുക. വറുത്തു വെച്ചിരിക്കുന്ന സവാളയും മുന്തിരിങ്ങയും അണ്ടിപ്പരിപ്പും ഇതിന്റെ മുകളില്‍ വിതറുക. ഓവന്‍ ചൂട്‌ക്കൈ അതി അര മണിക്കൂര്‍ വെക്കുക.
(ഒരു നനഞ്ഞ തുണിയോ, ടിഷ്യൂ എന്ത്കിലും കൊണ്ട് പത്രം മൂടുന്നത് നന്നായിരിക്കും.)


No comments:

Post a Comment