Search This Blog

Wednesday, 31 August 2016

കർപ്പൂരതുളസി ചായ

സുഖനിദ്രക്കായി കർപ്പൂരതുളസി ചായ കുടിച്ചു നോക്കൂ ......................

നല്ല ആരോഗ്യം ലഭിക്കാന്‍ 6 മണിക്കൂർ    നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ പലര്‍ക്കും ഉറക്കം ശരിയായ വിധത്തില്‍ ലഭിക്കാറില്ല. പല കാരണങ്ങളാണ് ഇത്തരമൊരു പ്രശ്നത്തിനു കാരണമാകുന്നത്. ശരിയായ ഉറക്കം ലഭിയ്ക്കാതിരിക്കുന്നതും ഇടയ്ക്ക് വെച്ച് ഉറക്കം മുറിഞ്ഞു പോകുന്നതും പലര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇതു പരിഹരിക്കാനായി പല നിരുപദ്രവകരമായ മാര്‍ഗങ്ങളും നമുക്ക് സ്വീകരിക്കാവുന്നതാണ്. ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് കര്‍പ്പൂര തുളസി ചായ കുടിക്കുന്നത്. ഇതുമൂലം പല രീതിയിലുള്ള ആരോഗ്യപരമായ ഗുണങ്ങളും നമുക്ക് ലഭിക്കും. എന്തെല്ലാമാണ് അവയെന്ന് നമുക്ക് നോക്കാം. നല്ല ദഹനം ലഭിക്കുകയാണെങ്കില്‍ തന്നെ നല്ല ഉറക്കം ലഭിക്കും. ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും ഉത്തമമായ മര്‍ഗമാണ് കര്‍പ്പൂര തുളസി ചായ കുടിക്കുന്നത്. അതുപോലെതന്നെ മസില്‍ വേദനയെന്ന പ്രശ്‌നത്തിനും ഇത്തരത്തില്‍ ആശ്വാസം ലഭിയ്ക്കുന്നു. കൂടാതെ ഈ കർപ്പൂരതുളസി കാപ്പി കുടിക്കുന്നതുകൊണ്ട് കഫീന്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാകുന്നു. ഉറക്കത്തെ ബാധിക്കുന്ന മറ്റൊരു പ്രധാന വില്ലനാണ് നെഞ്ചെരിച്ചില്‍. എന്നാല്‍ കര്‍പ്പൂര തുളസി കഴിയ്ക്കുന്നതിലൂടെ നെഞ്ചെരിച്ചില്‍ എന്ന പ്രശ്‌നം ഇല്ലാതാകുകയും സുഗമമായ ഉറക്കം ലഭിയ്ക്കുകയും ചെയ്യുന്നു. പല ആളുകളിലും കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഛര്‍ദ്ദി പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുകയെന്നത്. ഇത്തരം അസ്വസ്ഥകള്‍ മാറാനും രാത്രി കിടക്കുന്നതിനു മുമ്പായി ഒരു ഗ്ലാസ്സ് കര്‍പ്പൂരതുളസി ചായ കുടിയ്ക്കുന്നത് ഉത്തമമാണ്. നല്ല ഉറക്കം പ്രതീക്ഷിച്ചാണ് നിങ്ങള്‍ കിടപ്പു മുറിയിലേക്ക് പോകുന്നതെങ്കില്‍ നിര്‍ബന്ധമായും കര്‍പ്പൂര തുളസി ചായ കുടിക്കുക. ഇത്രയേറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു പാനീയം അനാരോഗ്യത്തെ മാറ്റി നിര്‍ത്തി സുഖകരമായ ഉറക്കം നല്‍കുമെന്നതില്‍ ഒരു സംശയവും ഇല്ല.

ശ്രദ്ധിക്കൂ , ശുചിത്വത്തിന്റെയും ലാളിത്യത്തിന്റെയും പര്യായം കൂടിയാണ്‌ തുളസി. നിരവധി ഇനത്തില്‍ തുളസി കണ്ടുവരുന്നു. കൃഷ്ണതുളസി, രാമതുളസി, വൈകുണ്ഠ തുളസി, കര്‍പ്പൂര തുളസി, വെണ്‍തുളസി, കാട്ടുതുളസി തുടങ്ങിയ വിവിധ ഇനങ്ങളില്‍ ഇവ കണ്ടുവരുന്നു. ഓരോ തുളസിയുടേയും ഇനം അനുസരിച്ച്‌ ഔഷധഗുണങ്ങളില്‍ വ്യത്യാസം ഉണ്ടാവാം. ഇന്ത്യയില്‍ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യം കൂടി ആണ് കര്‍പ്പൂര തുളസി. ഔഷധികളുടെ മാതാവ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്.കർപ്പൂര തുളസിയാണ് മേൽ ഉദ്ധരിച്ചത് .

എങ്ങനെയുണ്ട് ഈ ഒറ്റമൂലി ...... പരീക്ഷിച്ചു നോക്കുന്നോ ?