തക്കാളി ചോറ് / Tomato Rice
1.ജീര റൈസ് \ബസ്മതി റൈസ് – രണ്ടു ഗ്ലാസ്
2.സവാള – രണ്ട്( കൊത്തി അരിഞ്ഞത്)Tomato Rice
3.പച്ചമുളക് – 4
4.തക്കാളി – 4 (കൊത്തി അരിഞ്ഞത് )
5.മല്ലിയില – ചെറുതായി അരിഞ്ഞത് (ഒരു പിടി )
6.പട്ടയും ഗ്രാമ്പൂവും – 1 ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)
7.ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍
8.റിഫൈന്‍ഡ് ഓയില്‍ (സണ്‍ ഫ്ലവര്‍ ഓയില്‍ പോലുള്ളവ )- 2 ടേബിള്‍ സ്പൂണ്‍
9.മഞ്ഞള്‍പ്പൊടി – 1 ടി സ്പൂണ്‍
10.ഉപ്പ് – ആവശ്യത്തിന്
11.കറി വേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
ചോറ് വേവിക്കുന്ന വിധം
ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം ചേര്‍ത്ത് ചോറ് വേവിക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .കുഴഞ്ഞു പോവാന്‍ പാടില്ല .ചോറ് തണുക്കാനായി മാറ്റി വെക്കുക .
ഒരു പാനില്‍ എണ്ണ ചൂടാക്കി സാവാളയും പച്ചമുളകും വഴറ്റിയെടുക്കുക.
ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക.
ഈ വഴട്ടിയത്തിലേക്ക് മഞ്ഞള്‍പ്പൊടിയും വേണമെങ്കില്‍ ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക.
ഇവയെല്ലാം നല്ലതുപോലെ വഴന്നു എണ്ണ തെളിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് തീ അണക്കുക.
തണുത്ത ചോറ് ഈ കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കി എടുക്കുക .തക്കാളി ചോറ് തയ്യാര്‍ .
No comments:
Post a Comment