പോർക്കും കായയും / Pork with Raw Banana
***************************************************************
From - #Sreejith #Vijayan
;
English & Malayalam
;
;
;
ഇത് എല്ലാവർക്കും ഇഷ്ട്ടം അല്ല എന്നറിയാം എന്നാലും ഇരിക്കട്ടെ അല്ലെ ?
ഇപ്പോൾ മോഷണത്തിൽ നിന്നു റിട്ടയർ ആയതുകൊണ്ട് കിട്ടുന്ന ഫോട്ടം വെച്ചുള്ള കളിയെ ഉള്ളൂ . അപ്പോൾ ക്ഷമീ .
;
;
ആവശ്യമുള്ളവ
************************
ചതുരക്ഷണം ആക്കി മുറിച്ചെടുത്ത പോർക്ക് ഇറച്ചി - 1 കിലോ ( നല്ല ഇറച്ചി നോക്കി തിരഞ്ഞെടുക്കണേ , എടുക്കുമ്പോൾ കുറച്ചു കഷ്ണം പോർക്ക് ഇറച്ചിയുടെ നെയ്യും കൂടി എടുത്തോളൂ , അതും കൂടി ഉണ്ടെങ്കിൽ ഈ സംഭവം ഉണ്ടാക്കാൻ വേറെ ഓയിൽ / വെളിച്ചെണ്ണയുടെ ആവശ്യം ഇല്ല്യ
മല്ലിപൊടി - 4 ടേബിൾ സ്പൂൺ
മുളക് പൊടി - 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - അര ടീസ്പൂൺ
വെളുത്തുള്ളി - 1 ഉണ്ട ( വലിയത് ) ചെറുതാക്കി അരിഞ്ഞത്
ഇഞ്ചി - 4 ഇഞ്ച് നീളത്തിൽ ഉള്ളത് ( ചെറുതാക്കി അരിഞ്ഞത് )
ഉപ്പ്
പച്ചക്കായ - 2 എണ്ണം
സവാള - 2 എണ്ണം തീരെ കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
ചെറിയ ഉള്ളി - തീരെ കനം കുറച്ചു അരിഞ്ഞത് 8 മുതൽ 10 എണ്ണത്തിന്റെ ( ആവശ്യമെങ്കിൽ മാത്രം )
പച്ചമുളക് - 5 മുതൽ 6 എണ്ണം നീളത്തിൽ നെടുകെ കീറിയത്
കുരുമുളക് പൊടി - 2 ടീസ്പൂൺ
ഗരം മസാല - 3 ടീസ്പൂൺ
കറിവേപ്പില
;
;
തയ്യാറാക്കുന്ന വിധം
***********************************
ഇറച്ചി നല്ല പോലെ കഴുകി കഷ്ണം ആക്കിയതിനുശേഷം മുളകുപൊടി മല്ലി പൊടി ഉപ്പ് മഞ്ഞൾ പൊടി റോയ്സ്റ് ചെയ്തു എടുത്തതിനുശേഷം ഇറച്ചിയും ആയി മിസ് ചെയ്യുക ഒപ്പം അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു നല്ല പോലെ കൈ കൊണ്ടു മിസ് ചെയ്തു 30 മിനിറ്റ് മസാല പിടിക്കാൻ വേണ്ടി വെയ്ക്കണം
പച്ചക്കായ നല്ല പോലെ കഴുകി ചതുര കഷ്ണം ആക്കി മുറിച്ചെടുത്തു കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്തു വേവിക്കണം . കായ വെന്തതിനുശേഷം ബാക്കി വന്ന വെള്ളം ഊറ്റി കളയാം
ശേഷം മസാല പിടിക്കാൻ വേണ്ടി വെച്ചിരുന്ന ഇറച്ചിയും അര കപ്പ് വെള്ളവും ചേർത്തു കുക്കറിൽ തീ കൂട്ടി വെച്ചു ഒരു വിസിൽ അടിച്ചതിനുശേഷം തീ കുറച്ചു 3 വിസിൽ അടിക്കുന്നതുവരെയും വെച്ചു വേവിക്കുക
ഇനി ഒരു മഞ്ചട്ടി ( സ്റ്റീൽ പാത്രങ്ങൾക്കൊക്കെ കുറച്ചു നേരത്തേക്ക് അവധി കൊടുത്തോളൂ ) അടുപ്പത്തു വെച്ചു നല്ല പോലെ ചൂടായി വരുമ്പോൾ അതിലേക്കു പ്രെഷർ കുക്കറില് പ്രെഷർ പോയതിനുശേഷം ബാക്കി വന്ന കൊഴുപ്പു ചട്ടിയിലേക്കു ഒഴിച്ചു നല്ല പോലെ തിളപ്പിക്കണം തിളച്ചുവരുമ്പോൾ നേരത്തെ ഉണ്ടായിരുന്ന വെള്ളത്തിന്റെ അംശം തീരെ ഇല്ലാതായി കൊഴുപ്പു മാത്രമാകും മൺചട്ടിയില് അപ്പോൾ സാവാളയും ചെറിയ ഉള്ളി അരിഞ്ഞതും ചേർത്തു വഴറ്റി എടുക്കണം
ഉള്ളി നല്ല പോലെ വഴന്നതിനുശേഷം അതിലേക്കു പച്ചമുളക് നെടുകെ കീറിയതും കറിവേപ്പിലയും ചേർക്കാം . നല്ല പോലെ ഇളക്കിയതിനുശേഷം അര ഭാഗം കുരുമുളകുപൊടിയും 1 ടീസ്പൂൺ ഗരം മസാലയും ( ഫ്രഷ് ആയിട്ടു പൊടിച്ചതാണെങ്കിൽ കൂടുതൽ നല്ലതാട്ടോ ) ഒരു മിനിറ്റ് വഴറ്റുക
അടുത്തത് ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പന്നിയിറച്ചിയും കായയും ചേർത്തു നല്ല പോലെ മിസ് ചെയ്തു 7 മുതൽ 8 മിനിറ്റ് ഇളക്കി കൊടുത്തു വേവിക്കുക .നല്ല പോലെ ഇറച്ചി കഷണങ്ങളിലും നെയ് കഷണങ്ങളിലും മസാല പിടിച്ചതിനു ശേഷം ബാക്കി വന്ന കുരുമുളക് പൊടിയും ഗരം മസാല പൊടിയും ചേർത്തു ഒന്നൂടെ ഇളക്കി എടുത്തു ചൂടോടെ നല്ല കുത്തരി ചോറിന്റെ ഒപ്പമോ അല്ലെങ്കിൽ ചപ്പാത്തിയുടെ ഒപ്പമോ കഴിക്കാം
;
;
Cubed pork - 1 kg (it should be a good mix of meat & fatty chunks, as the fat adds an un-explainable flavor to the dish. Moreover, it is this fat that is used for sauteing the onions...no other oil is used).
Coriander powder - 4 tbsp
Chilly powder - 2 tbsp
Turmeric powder - 1/2 tsp
Garlic - 1 big pod
Ginger - a 4 inch piece
Salt - as per taste
Raw banana (pacha ethakkaya) - 2
Big onion - 2 big, thinly sliced
Small onion - 8 - 10, thinly sliced (this is optional, as small onion adds flavor, as well as good for health)
Chilly - 5-6 nos, slit lengthwise
Black pepper powder - 2 tsp
Garam masala - 3 tsp
Curry leaves - 2 sprigs
Method
Wash the pork thoroughly and marinate the meat with slightly roasted coriander powder, chilly powder, salt & turmeric powder. Now add crushed ginger & garlic to the meat and mix thoroughly with hand. Set aside this for 30 min.
Wash & clean the raw banana, cut into cubes and cook with little salt, turmeric powder & enough water. Once cooked, drain excess water and keep aside.
Pressure cook the marinated pork with around half cup water (I normally cook it for 1 whistle in high flame & 3 whistles in low flame). Let all the pressure gets released.
Meanwhile, keep a heavy bottomed kadai or manchatti (manchatti is the best!) on the stove and let it get hot.
Once the pressure has been released from pressure cooker, open the cooker & drain the pork fat into the chatti. Let the fat boil in the chatti for sometime. This is to remove the water traces from the fat.
Once the fat is hot enough, add thinly sliced big & small onions and saute well in the fat.
Once the onions are translucent, add the slit chillies, and throw in some curry leaves. Let them get sauteed well, stirring in between.
Now add half the black pepper & 1 tsp of freshly made garam masala and saute for a min.
Add the cooked meat & raw banana to this mixture and combine well.
Let the meat get cooked in the masala for atleast 7-8 min. Don't forget to stir in between (This stage is a dangerous one, as a nice aroma starts filling your kitchen, and you just cannot stop yourself from tasting the erachikashanam and the neykashanam alternately).
While the meat gets soaked & sauteed in the masala, sprinkle rest of black pepper & garam masala and mix well so that all masalas gets absorbed by the pork.
No comments:
Post a Comment