Search This Blog

Wednesday, 24 August 2016

കുട്ടനാടന്‍

കുട്ടനാടന്‍ മീന്‍കറി
****************************
;
;
;
ചേരുവകകള്‍
****************************
1. നെയ്‌ മീന്‍ കഷണങ്ങള്‍ - 1 കി. ഗ്രാം
2. കാശ്മീരി മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
3. മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
4. കുരുമുളക്‌ പൊടി - കാല്‍ ടീസ്പൂണ്‍
5. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
6. വെളുത്തുള്ളി വലുത്‌ - 7 അല്ലി
7. ഇഞ്ചി വെളുത്തുള്ളിയുടെ തുല്യം അളവ്‌
8. പച്ച മുളക്‌ - 2 എണ്ണം
9. ചെറിയ ഉള്ളി - 2 എണ്ണം
10. വെളിച്ചെണ്ണ - 4 ടേബിള്‍ സ്പൂണ്‍
11. കടുക്‌ - 1 ടീസ്പൂണ്‍
12. ഉലുവ - 10 എണ്ണം
13. കുടം പുളി - 3 ചുള അര കപ്പു വെള്ളത്തില്‍ ഇട്ടു വക്കുക.
14. ഉപ്പ്‌ - ആവശ്യത്തിന്‌.
15. കറിവേപ്പില

പാചകം ചെയ്യുന്ന വിധം:

ചൂടായ ചട്ടിയില്‍ എണ്ണ ഒഴിച്ചു ഉലുവ ഇടുക. ഉലുവ ചുവക്കുമ്പോള്‍ കടുകു പൊട്ടിക്കുക. ചുവന്ന ഉള്ളി കനം കുറച്ചു അരിഞ്ഞത്‌ നന്നായി വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളി പൊടിയായി അരിഞ്ഞതും പച്ചമുളകു

പിളര്‍ന്നതും വഴറ്റുക. പൊടികള്‍ എല്ലാം കൂടി ദോശ മാവിന്റെ പരുവത്തില്‍ മിക്സു ചെയ്തു വഴറ്റിയതിലേയ്ക്ക്‌ ഒഴിക്കുക. നന്നായി ചൂടാവുമ്പോള്‍ പുളിയും വെള്ളവും ചേര്‍ക്കുക. തിളക്കുമ്പോള്‍ ഉപ്പ്‌ വെള്ളത്തില്‍

കലക്കി ചേര്‍ക്കുക. വെള്ളം അധികം ആകാതെ ശ്രദ്ധിക്കണം. തിളക്കുമ്പോള്‍ മീന്‍ ഇടുക. മുകളില്‍ കറിവെപ്പില വിതറി അടച്ചു വച്ച്‌ 20 മിനുട്ട്‌ മീഡിയം തീയില്‍ വേവിക്കുക. തീയ്‌ ഓഫ്‌ ചെയ്ത്‌ അല്‍പ നേരം തുറന്നു

വക്കുക. മീന്‍ കറി തയ്യാര്‍.

ഉള്ളിപുളിക്കറി

ഉള്ളിപുളിക്കറി
**************************
ചേരുവകള്‍
ചുവന്നുള്ളി- അരക്കിലോ
തേങ്ങാകൊത്ത്- 3 ടേബിള്‍സ്പൂണ്‍
പുളി- ഒരു ചെറുനാരങ്ങ വലുപ്പത്തില്‍
മഞ്ഞപ്പൊടി- ഒരു നുള്ള്
മുളക് പൊടി- 3 ടേബിള്‍ സ്പൂണ്‍
ഉലുവ പൊടി- അര ടേബിള്‍ സ്പൂണ്‍
കായ പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ- 4 ടേബിള്‍ സ്പൂണ്‍
കടുക്- അട ടേബിള്‍ സ്പൂണ്‍
കറിവേപ്പില- 1 തണ്ട്
തയ്യാറാക്കുന്ന രീതി
പുളി അരക്കപ്പ് വെള്ളത്തില്‍ നന്നായി പിഴിഞ്ഞെടുക്കുക. ശേഷം ഒരു ചട്ടിയില്‍ കുറച്ച് വെളിച്ചെണ്ണ ചൂടാക്കി തേങ്ങകൊത്തും ചുവന്നുള്ളിയും നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് മഞ്ഞപ്പൊടി, മുളക് പൊടി, ഉലുവപ്പൊടി എന്നിവ ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റാം. ഇതിലേക്ക് കായവും, പുളിവെള്ളവും ഉപ്പും, വെള്ളവും ചേര്‍ത്ത് ചാര്‍ കുറുകും വരെ തിളപ്പിക്കുക. ശേഷം കടുക് താളിച്ച് ചേര്‍ക്കാം.

ചിക്കൻ കൊണ്ടാട്ടം / Chicken Kondattam

ചിക്കൻ കൊണ്ടാട്ടം / Chicken Kondattam
***************************************************
From  - #Sreekanth #Kottathara

English & Malayalam
;
;

പേര് കേൾക്കുമ്പോൾ ഒരു തമിഴ് സ്റ്റൈൽ ഉണ്ടെങ്കിലും സംഭവം മലബാറില് ഫേമസ് ആണ്
;
ആവശ്യമുള്ളവ
************************
ചിക്കൻ  - 250 ഗ്രാം
വറ്റൽ മുളക് ചെറുതാക്കി അരിഞ്ഞു എടുത്തത്  - 2 ടേബിൾ സ്പൂൺ
കാശ്മീരി മുളക് പൊടി - 10 ഗ്രാം
ഗരം മസാല  - 5 ഗ്രാം
ചെറിയ ഉള്ളി ചതച്ചത്  - 50 ഗ്രാം
മല്ലി പൊടി  - 10 ഗ്രാം
മഞ്ഞൾ പൊടി  - 10 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കിയത്  - 10 ഗ്രാം
പച്ചമുളക്  - 2 എണ്ണം ചെറുതാക്കി അരിഞ്ഞത്
വെളിച്ചെണ്ണ  - 50 മില്ലി
കറിവേപ്പില
ചെറുനാരങ്ങാ നീര്  - 1 ടീസ്പൂൺ
ഉപ്പ്
;
തയ്യാറാക്കുന്ന വിധം
********************************
ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണം ആക്കി മുറിച്ചെടുക്കണം
ഇനി ഒരു പാത്രത്തിൽ 5 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കാശ്മീരി മുളകുപൊടി ,ഉപ്പ് , ചെറുനാരങ്ങാനീര് , മഞ്ഞൾ പൊടി ചേർത്തു മിസ് ചെയ്യണം ശേഷം ചിക്കൻ കഷണങ്ങളിൽ തേച്ചുപിടിപ്പിച്ചു ഒരു മണിക്കൂറോളം മസാല പിടിക്കാൻ വേണ്ടി വെയ്ക്കണം
പിന്നെ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി അതിലേക്കു ചേർത്തു ഫ്രൈ ചെയ്തു മാറ്റി വെയ്ക്കാം
ഇനി വേറെ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായി വരുമ്പോൾ ചതച്ച ചെറിയ ഉള്ളി ചേർത്തു ചെറിയ ചൂടിൽ വഴറ്റി എടുക്കണം
ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ വറ്റൽമുളക് കഷ്ണം ആക്കിയത് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ചെറുതാക്കി അരിഞ്ഞ പച്ചമുളക് ചേർത്തു വഴറ്റി ശേഷം ഗരം മസാല ,5 ഗ്രാം കാശ്മീരി മുളക് പൊടി , 5 ഗ്രാം മഞ്ഞൾ പൊടി മല്ലി പൊടി 10 ഗ്രാം , കറിവേപ്പില ചേർത്തു നല്ല പോലെ മിസ് ചെയ്തു വഴറ്റി എടുക്കണം
ഇനി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ചേർത്തു മസാല നല്ല പോലെ മിസ് ചെയ്തു എടുത്തു സവാള വട്ടനെ അരിഞ്ഞത് ചേർത്തു അലങ്കരിച്ചു ചൂടോടെ വിളംബാം
;
;
Ingredients

Chicken - 250 gm
Red chilly flakes - 2 tbsp
Kashmiri red chilly powder - 10 gm
Garam masala - 5 gm
Shallots - 50 gm (crushed)
Coriander powder - 10 gm
Turmeric powder - 10 gm
Ginger garlic paste - 10 gm
Green chilly - 2 nos (sliced)
Coconut oil - 50 ml
Curry leaves - few
Lemon juice - 1 tsp
Salt to taste

Method

Step 1

Clean the chicken in water and cut into pieces.

Step 2

Take a pan, mix together 5 gm of ginger garlic paste, kashmiri red chilly powder, salt, lemon juice and turmeric powder. Mix them well and apply the paste on chicken and marinate for an hour.

Step 3

Heat coconut oil in a pan and fry the chicken and keep it aside.

Step 4

Heat oil in a pan and add crushed shallots and sauté in a low flame.

Step 5

When it turns golden brown, add red chilly flakes, ginger garlic, sliced green chilly and sauté well. Then add garam masala, 5 grams of kashmiri red chilly powder, 5 grams of turmeric powder, 10 grams of coriander powder, and curry leaves. Sauté this mixture well.

Step 6

Add the fried chicken to this mixture and mix properly. Garnish with onion rings.

Step 7

Tasty and spicy Chicken kondattam is ready.

കരിമീന്‍ ഇലയില്‍ പൊള്ളിച്ചതിനെ എങ്ങനെയുണ്ടാക്കുമന്ന് നോക്കാം.

റംസാന്‍ വിഭവത്തിലേക്ക് കരിമീന്‍ ഇലയില്‍ പൊള്ളിച്ചതിനെ എങ്ങനെയുണ്ടാക്കുമന്ന് നോക്കാം....... കരിമീന്‍ ഇവിടെയും പൊള്ളിക്കാം കുട്ടനാട്ടിലെ പ്രധാന മത്സ്യ വിഭവങ്ങളിലൊന്നായ കരിമീന്‍ പൊള്ളിച്ചത് ഇന്ന് മലബാറിലെയും പ്രധാന മത്സ്യ രുചികളിലൊന്നായി മാറിയിരിക്കുകയാണ്.
https://youtu.be/gNWCROjMp2g
ആവശ്യമുള്ള സാധനങ്ങള്‍
1- കരിമീന്‍ വലുത്- മൂന്നെണ്ണം 2- മുളക്‌പൊടി-രണ്ട് ടീസ്പൂണ്‍ 3- മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍ 4- ഗരം മസാല-കാല്‍ ടീസ്പൂണ്‍
5- കുരുമുളക്‌പൊടി-അര ടീസ്പൂണ്‍ 6- ഉപ്പ്-ആവശ്യത്തിന് 7- കറിവേപ്പില-മൂന്നെണ്ണം 8- സവാള-നാല് 9- വെളിച്ചെണ്ണ-അര കപ്പ് 10- സവാള രണ്ട്
തയ്യാറാക്കുന്ന വിധം ആദ്യം കരിമീനില്‍ പുരട്ടാനുള്ള മസാലയാണ് തയ്യാറാക്കേണ്ടത്.
രണ്ട് ടേബിള്‍സ്പൂണ്‍ മുളക്‌പൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കാല്‍ ടീസ്പൂണ്‍ ഗരം മസാല, അരടീസ്പൂണ്‍ കുരുമുളക്‌പൊടി പാകത്തിന് ഉപ്പ് എന്നിവ കുറച്ച് വെള്ളത്തില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തിലുള്ള മസാലയാക്കുക. കരിമീന്‍ വൃത്തിയാക്കി , മസാല പിടിക്കാനായി കത്തി കൊണ്ട് വരകള്‍ ഇടുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മസാല മീനില്‍ പുരട്ടുക. പൊള്ളിക്കുന്നതിനു മുമ്പായി മസാല പുരട്ടി കുറച്ചുനേരം വച്ചിരുന്നാല്‍ കൂടുതല്‍ രുചി ഉണ്ടാകും. കരിമീന്‍ എണ്ണയില്‍ പകുതി വേവിക്കുക എന്നതാണ് അടുത്ത ഘട്ടം. അരക്കപ്പ് വെളിച്ചെണ്ണ ഫ്രയിങ്പാനില്‍ ഒഴിച്ച് ചൂടാക്കുക. ചൂടായ ശേഷം, മസാല പുരട്ടി വച്ചിരിക്കുന്ന കരിമീന്‍ എണ്ണയില്‍ രണ്ട് മിനിറ്റ് വീതം ഇരുവശങ്ങളും പകുതി വേവിക്കുക. വെന്ത ശേഷം കരിമീന്‍ ഒരു വാഴയില കഷ്ണത്തിലേയ്ക്ക് മാറ്റുക.
കരിമീന്‍ പൊള്ളിക്കുന്നതിനു വേണ്ട മസാല തയ്യാറാക്കുന്നതിന് കരിമീന്‍ വറുത്ത അതേ എണ്ണയില്‍ രണ്ട് സവാള കനം.കുറച്ച് അരിഞ്ഞത് വേവിക്കുക. വെന്ത് കഴിഞ്ഞ ശേഷം നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന മസാലയും കുറച്ച് കറിവേപ്പിലയും കൂടി ചേര്‍ക്കുക. മസാല എണ്ണയില്‍ നിന്ന് അരിച്ചെടുക്കുക. ഈ മസാല കരിമീനിന്റെ ഇരുവശങ്ങളിലും നന്നായി പിടിപ്പിച്ച് വാഴയിലയില്‍ പൊതിഞ്ഞ് വെക്കുക കരിമീന്‍ പൊള്ളിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഒരു തൂശനില തീയില്‍ വാട്ടിയെടുക്കുക. അതില്‍ വാഴയിലകഷ്ണത്തില്‍ പൊതിഞ്ഞ് വെച്ചിരിക്കുന്ന കരിമീന്‍ അങ്ങനെതന്നെ തൂശനിലയില്‍ വെച്ച് പൊതിഞ്ഞ് വാഴനാര് വാട്ടിയെടുത്തത് കൊണ്ട് കെട്ടുക. ഒരു ഫ്രയിങ് പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ കുറച്ച് പച്ചവെള്ളം തളിക്കുക. അതിലേയ്ക്ക് ഇലയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന കരിമീന്‍ വച്ച് അതിനുമുകളിലായും കുറച്ച് വെള്ളം തളിക്കുക. ശേഷം അടച്ചുവെക്കുക. ഇടയ്ക്കിടയ്ക്ക് അടപ്പ് തുറന്ന് വെള്ളം വറ്റുന്നതനുസരിച്ച് വെള്ളം തളിച്ചുകൊടുക്കുക ഇലയുടെ കളര്‍ ബ്രൌണ്‍ ആകുന്നതുവരെ ഇത്തരത്തില്‍ വേവിക്കുക...

തീന്‍മേശ മര്യാദകള്‍

തീന്‍മേശ മര്യാദകള്‍
By: ഡോ.വി.പി ഗംഗാധരന്‍

കഴിഞ്ഞ ദിവസം ഒരു കല്യാണ സദ്യയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. നല്ല തിരക്കാണ്. ആളുകള്‍ ഇടിച്ചു കയറി ഭക്ഷണം കഴിക്കുകയാണ്. ബൊഫെ മാതൃകയില്‍ വിളമ്പുന്ന പരിപാടിയായിട്ടും വേണ്ടതിലേറെ തിരക്ക്.

അത്രയധികം ആളുകളെ ക്ഷണിച്ചിട്ടുള്ളതിനാലാണ്. വിഭവസമൃദ്ധമായി കഴിക്കാനുളള ശേഷിയില്ലെന്നും കല്യാണച്ചടങ്ങില്‍ പങ്കെടുത്തിട്ടു പോന്നാല്‍മതി എന്നും തീരുമാനച്ചിട്ടാണ് അവിടേക്ക് പുറപ്പെട്ടതുതന്നെ. ഭാഗ്യവശാല്‍ പഴയൊരു സുഹൃത്തിനെയും കിട്ടി.
പക്ഷേ, ആതിഥേയന്‍ വിടുന്നില്ല. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന നിര്‍ബന്ധം. മുഖ്യ വിഭവങ്ങളിലേക്ക് കടക്കാതെ ചെറിയൊരു പ്ലേറ്റില്‍ കുറച്ചു പഴങ്ങള്‍ മാത്രം എടുത്ത് ഞങ്ങള്‍ ഒരു മൂലയിലേക്ക് മാറിനിന്ന് നാട്ടു വര്‍ത്തമാനങ്ങളില്‍ മുഴുകി. പെരുമഴയും പുതിയ സര്‍ക്കാറും ഒക്കെ.

പാത്രങ്ങള്‍ നിറയെ ഭക്ഷണം എടുത്ത് പകുതിയിലധികം കുപ്പത്തൊട്ടിയില്‍ തളളുകയാണ് വലിയൊരു വിഭാഗം ആളുകള്‍. കാണുമ്പോള്‍ ഒരു മോഹത്തിന് കോരിയെടുക്കും. കഴിക്കാന്‍ തുടങ്ങുമ്പോള്‍ പകുതിപോലും കഴിക്കാനാവില്ല. ബാക്കി വെറുെത കളയും. അപ്പോളാണ് അടുത്തൊരു കുട്ടി അവന് പ്രിയപ്പെട്ട ഏതോ വിഭവം വീണ്ടും വാങ്ങാന്‍ വേണ്ടി ബാഫെ കൗണ്ടറിലേക്ക് പോകാന്‍ അച്ഛന്റെ തുണ തേടി വിളിക്കുന്നതു കണ്ടത്. അച്ഛന്‍ പക്ഷേ, കുട്ടിയെ മൈന്‍ഡ് ചെയ്യുന്നില്ല.
നിറഞ്ഞു തുളുമ്പുന്ന പാത്രത്തില്‍ അവിടെയും ഇവിടെയും നിന്ന് താത്പര്യമുളള ചിലതു മാത്രം രുചിക്കുന്നതേയുളളൂ അദ്ദേഹം. വീണ്ടും കൗണ്ടറിലേക്ക് പോകാന്‍ കുട്ടി പിന്നെയും ആവശ്യപ്പെട്ടപ്പോള്‍ അച്ഛന്‍ ദേഷ്യപ്പെട്ടു- നിന്നോട് അപ്പൊഴേ പറഞ്ഞതല്ലേ, എല്ലാം ആവശ്യംപോലെ എടുക്കണമെന്ന്... എന്നിട്ട് ആവശ്യമുളളതു കഴിച്ചാല്‍ മതിയായിരുന്നല്ലോ..

കിട്ടാവുന്ന എല്ലാ വിഭവങ്ങളും പാത്രം നിറയെ കോരിയെടുക്കാതിരുന്നതിനാണ് അച്ഛന്‍ കുട്ടിയെ കുറ്റപ്പെടുത്തുന്നത്. അങ്ങനെ എടുത്തിരുന്നെങ്കില്‍ അച്ഛന്‍ ചെയ്തതു പോലെ ആവശ്യമുളള വളരെക്കുറച്ച് ഭക്ഷണം മാത്രം കഴിച്ച് ബാക്കി മുക്കാല്‍പങ്കും കുപ്പത്തൊട്ടിയിലിടാമായിരുന്നു.

1000 പേര്‍ പങ്കെടുക്കുന്ന ഇത്തരമൊരു വിരുന്നില്‍ ചുരുങ്ങിയത് 250 പേര്‍ക്കുളള ഭക്ഷണമെങ്കിലും ഉച്ഛിഷ്ടമാകും. മുമ്പൊക്കെ കല്യാണ സദ്യകള്‍ക്കും മറ്റുമുളള ഒരുക്കങ്ങളില്‍ ആദ്യമേ തുടങ്ങും എത്ര പേരെ വിളിക്കണം, എത്ര പേര്‍ക്ക് സദ്യ ഒരുക്കണം എന്നൊക്കെയുളള ചിന്തകള്‍.

നാട്ടിലുളള പാചകക്കാര്‍ക്ക് വലിയ തെറ്റു വരാത്ത കണക്കുമുണ്ടാകും. ചുരുക്കം ചിലേടങ്ങളിലെങ്കിലും ചില വിഭവങ്ങളെങ്കിലും തികയാതെ വരികയേ പതിവുളളു. ഭക്ഷണസാധനങ്ങള്‍ കമിഴ്ത്തിക്കളയുന്ന രീതി ഉണ്ടായിരുന്നില്ല.

പണം മുടക്കി വാങ്ങുന്നതല്ലേ, വേണ്ടതു എടുത്ത് ബാക്കി കളയുന്നതിനെന്തു കുഴപ്പം എന്നാണ് പലരുടെയും മനോഭാവം. ലോകമെമ്പാടും അനേക കോടി മനുഷ്യര്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ വിശന്നു കരയുമ്പോഴാണ് വലിയ വിഭവങ്ങള്‍ ഒരു സങ്കോചവുമില്ലാതെ കമിഴ്ത്തിക്കളയുന്നത് എന്നോര്‍ക്കണം. നമ്മുടെ പോക്കറ്റില്‍ പണമുണ്ടായിരിക്കാം. എന്നു കരുതി മറ്റൊരാള്‍ക്ക് കഴിക്കാവുന്ന ഭക്ഷണം കമിഴ്ത്തി കളയാന്‍ ആര്‍ക്കാണ് അവകാശം! അത് പണമുളളതിന്റെ ധാര്‍ഷ്ട്യത്തിനും അപ്പുറത്തുളള പാപമാണ്, തെറ്റാണ്, കുറ്റമാണ്.

മുമ്പൊക്കെ സദ്യകള്‍ക്ക് പോയാല്‍ കാണാം, വിളമ്പിയ ഇലയില്‍ കറിവേപ്പിലയോ മുരിങ്ങക്കായയുടെ പിശടോ പഴത്തൊലിയോക്കെ മാത്രമേ അവശേഷിക്കുകയുളളു. കറിവേപ്പില പോലും കളയാതെ കഴിക്കാറുണ്ട് പലരും. ഇല വെടിപ്പാക്കിയേ ഉണ്ടെണീക്കുകയുളളു. അതായിരുന്നു നമ്മുടെ ടേബിള്‍ മാനേഴ്സ്. ഭക്ഷണം പാഴാക്കുന്നതിന് പിഴ ഈടാക്കുന്ന ചില ഹോട്ടലുകളെക്കുറിച്ച് എവിടെയോ കേട്ടിരുന്നു. പണം നിങ്ങളുടേതായിരിക്കാം, പക്ഷേ, ഭൂമിയിലുളള വിഭവങ്ങള്‍ എല്ലാ മനുഷ്യരുടേതുമാണ് എന്ന് ഓര്‍മപ്പെടുത്താറുണ്ട് യൂറോപ്പിലെയും മറ്റും പല സമൂഹങ്ങളിലും.

നിങ്ങള്‍ക്ക് പണം കൊടുത്തു വാങ്ങി കഴിക്കാം, പക്ഷേ പാഴാക്കാന്‍ അവകാശമില്ല! ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞു- അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഹോട്ടലുകളില്‍നിന്ന് ഒരു ദിവസം പാഴാക്കുന്ന ഭക്ഷണമുണ്ടെങ്കില്‍ ആഫ്രിക്കയിലെ മുഴുവന്‍ പട്ടിണിക്കാര്‍ക്കും ഒരു ദിവസം വിശപ്പടക്കാനാവും എന്നൊരു കണക്കുണ്ടത്രെ!ഭക്ഷണമില്ലാത്തതുകൊണ്ടു മാത്രം മരിച്ചു പോകുന്ന അനേക കോടി ആളുകള്‍ക്കൊപ്പം കഴിയുമ്പോളാണ് നമ്മള്‍ ഇങ്ങനെ അതു പാഴാക്കുന്നത്. അവരെ പട്ടിണിയിലാക്കുന്നത് നമ്മള്‍ കൂടിയാണെന്ന് ഓര്‍ക്കണം.

കുട്ടികള്‍ക്ക് പാശ്ചാത്യ മാതൃകയില്‍ ടേബിള്‍ മാനേഴ്സ് പഠിപ്പിക്കുകയും പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന നിരവധിയാളുകളുണ്ട്. നമ്മള്‍ പഠിപ്പിക്കേണ്ടത് നമ്മുടെ ആ പരമ്പരാഗത തീന്‍മേശ മര്യാദകളാണ്. ഇല വെടിപ്പാക്കി മാത്രം ഉണ്ടെഴുന്നേല്‍ക്കുന്ന രീതി. ഒരു വറ്റു ചോറ് പാഴാക്കുമ്പോള്‍ വിശക്കുന്ന ഒരാളുടെ കണ്ണീരിന് നമ്മള്‍ ഉത്തരവാദിയാവുകയാണ് എന്ന ജാഗ്രതയാണ് നമുക്കു വേണ്ടത്. അതാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്.

നെയ്‌ച്ചോറ് + സ്‌പൈസി ചിക്കൻ റോസ്റ്റ് + സാലഡ് / Ghee Rice + Spicy Kerala Chicken Roast + Salad

നെയ്‌ച്ചോറ് + സ്‌പൈസി ചിക്കൻ റോസ്റ്റ് + സാലഡ് / Ghee Rice + Spicy Kerala Chicken Roast + Salad
******************************************************************************
( English & Malayalam )
ആദ്യമേ എല്ലാവർക്കും എന്റെ ചെറിയ പെരുന്നാൾ ആശംസകൾ

നെയ്‌ച്ചോറ്
******************
തയ്യാറാക്കാൻ വേണ്ട സമയം - 10 മിനിറ്റ്
വേവിക്കാൻ വേണ്ട സമയം - 20 മിനിറ്റ്
4 പേർക്ക് കഴിക്കാൻ ഉള്ളതാട്ടോ
;
ആവശ്യമുള്ള സാധനങ്ങൾ
******************************************
ബസ്മതി / ജീരകശാല അരി - 2 കപ്പ്
നെയ്യ് - 3 ടേബിൾ സ്പൂൺ
സവാള - 1 എണ്ണം മീഡിയം വലുപ്പത്തിൽ ഉള്ളത് കനം കുറച്ചു അരിഞ്ഞത്
വെള്ളം - 4 കപ്പ്
ഏലക്ക - 4 എണ്ണം
കറുവാപ്പട്ട - 2 എണ്ണം ഒരു ഇഞ്ച് നീളത്തിൽ ഉള്ളത്
ഗ്രാമ്പൂ - 4 എണ്ണം
കറുവപ്പട്ടയുടെ ഇല - 2
കുരുമുളക് പൊടിച്ചത് (തീരെ പൊടിയാക്കാത്തത് ) - കുറച്
ജീരകം - ഒരു നുള്ള്
ഉപ്പ്
;
അലങ്കരിക്കാൻ വേണ്ടത്
************************************
നെയ്യ് - 1 ടേബിൾ സ്പൂൺ
കശുവണ്ടിപരിപ്പ് - 1 പിടി
ഉണക്കമുന്തിരി - അര പിടി
സവാള - 1 എണ്ണം മീഡിയം വലുപ്പം ഉള്ളത് കനം കുറച് അരിഞ്ഞത്
;
തയ്യാറാക്കുന്ന വിധം
*********************************
അരി നല്ല പോലെ കഴുകി വൃത്തിയാക്കി അര മണിക്കൂർ വെള്ളം വാലാൻ വേണ്ടി വെയ്ക്കണം
ഇനി ഒരു നെയ്‌ച്ചോറ് വെയ്ക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു ആദ്യം കനം കുറച് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ കളർ ആകുന്നതുവരെ ഫ്രൈ ചെയ്തു കോരി എടുത്തു മാറ്റി വെയ്ക്കാം ശേഷം അതേ നെയ്യിലേക്കു അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് ഫ്രൈ ചെയ്തു കോരി എടുത്തു മാറ്റി വെയ്ക്കാം
ഇനി ഇതേ പാത്രത്തിലേക്ക് 3 ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഏലക്ക , കറുവാപ്പട്ട ,ഗ്രാമ്പൂ , കറുവപ്പട്ടയുടെ ഇല ,കുരുമുളക് പൊടിച്ചത് ,ജീരകം എന്നിവ ചേർത്ത് 2 മിനിറ്റ് ഇളക്കി കൊടുക്കണം ശേഷം സവാള കനം കുറച് അരിന്ജതും ചേർത്തു മിസ് ചെയ്യണം സവാള നല്ല പോലെ വഴന്നു വന്നതിനു ശേഷം വെള്ളം നീക്കം ചെയ്തു കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന അരി ചേർത്ത് മീഡിയം തീയിൽ 5 മിനിറ്റ് ഇളക്കി കൊടുത്തു ഫ്രൈ ചെയ്തു എടുക്കണം . ഇനി വെള്ളം ചേർക്കാം ഒപ്പം ഉപ്പും ശേഷം അടപ്പു കൊണ്ടു മൂടി വെച്ചു വേവിക്കാം
ചോറു ഒന്നിന് മുകളിൽ മറ്റൊന്നായി ഒട്ടിപ്പിടിക്കാത്ത പാറുഅവ്വത്തിൽ വെന്തു വെള്ളം ഒട്ടും ഇല്ലാതായതിനു ശേഷം ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന സവാളയും , അണ്ടിപരിപ്പും , മുന്തിരിയും ചേർത്ത് അലങ്കരിക്കാം
Neychoru – Ghee Rice Recipe – Malabar Special | Kerala Style Ghee Rice
**********************************************************************************************
Preparation Time : 10 mins
Cooking Time : 20 mins
Serves : 4
Ingredients:
Basmati rice /Jeerakasala rice : 2 cups
Ghee : 3 tbsp
Onion : 1 (medium, sliced)
Water : 4 cups
Cardamom /Ellaka : 4 nos
Cinnamon /Patta /Karugapatta : 2 pieces of 1″ stick
Cloves /Grambu : 4 nos
Bay Leaves /Karuvaela : 2 leaves
Crushed Pepper Corns : few
Cumin Seeds /Jeerakam : a pinch
Salt to taste
For Garnishing :
Ghee :1 tbsp
Cashews : handfull
Raisins /Unakka Munthiri : 1/2 handful
Onion : 1 (small, sliced)
Spices for Ghee Rice
How to make Neychoru – Ghee Rice – Kerala Style Ghee Rice:
1. Wash the rice well and soak it for for half an hour.
2. Heat 1tbsp ghee in a pan ,fry the sliced onions until golden brown,drain and remove it, in the remaining ghee, fry cashews and raisins, drain and remove it and keep it aside.
3. In a same pan heat 3 tbsp of ghee, add all the spices (cinnamon, cloves, cardamom, bay leaves, cumin, pepper corns) saute for 2 minutes now add sliced onions and saute the onion until translucent.
4. Drain water from the rice and add the rice to the pan. Fry in medium heat for about 5 minutes, stirring continuously.
5. Add water and salt and cover the pan with a lid, cook until the rice is done and all the water is absorbed.Occasionally check the rice in between and stir to prevent rice sticking to the bottom..
6. Garnish with fried onions, cashews & raisins.
7. Serve with Malabar Chicken Curry or any curry of your choice and enjoy!!
;
ചിക്കൻ റോസ്റ്റ് ( എരിഉള്ള ടൈപ്പ് ആണുട്ടോ )
********************************************************************
തയ്യാറാക്കാൻ വേണ്ട സമയം - 30 മിനിറ്റ്
4 പേർക്ക് കഴിക്കാം
;
ആവശ്യമുള്ള സാധനങ്ങൾ
***************************************
ചിക്കൻ - അര കിലോ എല്ലോട് കൂടിയത് മീഡിയം കഷ്ണം ആക്കി മുറിച്ചെടുത്തത്
സവാള - 4 എണ്ണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് - 4 എണ്ണം നീളത്തിൽ അരിഞ്ഞത്
തക്കാളി - 1 എണ്ണം കൊത്തി അരിഞ്ഞത്
തൈര് - 4 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - അര ടീസ്പൂൺ
മുളക് പൊടി - 2 ടീസ്പൂൺ
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
ഗ്രാമ്പൂ , കറുവപ്പട്ട , ഏലക്ക കൂട്ടി ഇടിച്ചെടുത്തത്‌ - 1 ടീസ്പൂൺ
ചിക്കൻ മസാല - 1 ടീസ്പൂൺ
കറിവേപ്പില - 1 തണ്ട്
പെരുംജീരകം - കാൽ ടീസ്പൂൺ
മല്ലി പൊടി - 2 ടീസ്പൂൺ
കടുക് - അര ടീസ്പൂൺ
ഇഞ്ചി ചതച്ചത് - 1 ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് - 3 ടീസ്പൂൺ
;
തയ്യാറാക്കുന്ന വിധം
*********************************
ചിക്കൻ ,കഴുകി വൃത്തിയാക്കി ചെറിയ കഷ്ണം ആക്കി മുറിച്ചെടുത്തു തൈര് , മുളക് പൊടി , മഞ്ഞൾ പൊടി , ഉപ്പു എന്നിവചേർത്തു മിസ് ചെയ്തു മസാല പിടിക്കാൻ വേണ്ടി വെയ്ക്കണം . 30 മിനിറ്റ് മതീട്ടോ ഇതിനു ഇനിയിപ്പോൾ കൂടുതൽ വേണം എന്നുണ്ടെങ്കിൽ തലേദിവസം തന്നെ മിസ് ചെയ്തു ഫ്രിഡ്ജിൽ എടുത്തു വെച്ചാലും മതി
ഒരു പാനിലേക്കു ഓയിൽ ഒഴിച്ചു കടുക് , പെരുംജീരകം ചേർത്തു പൊട്ടി വരുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന സവാള , പച്ചമുളക് ചേർക്കാം തീ കുറച് വെച്ചു നല്ല ഗോൾഡൻ കളർ ആകുന്നതുവരെ വഴറ്റി എടുക്കണം ഇനി ഇതിലേക്ക് മല്ലി പൊടി ചേർക്കാം ശേഷം കറുവാപ്പട്ട , ഗ്രാമ്പൂ , ഏലക്ക കൂട്ടി ഇടിച്ചതും ചേർത്തു 10 സെക്കൻഡ് ഇളക്കി എടുത്തു ഫ്രൈ ചെയ്തതിനു ശേഷം ഇഞ്ചി വെളുത്തുള്ളി ഇടിച്ചത് ഇതിനു മുകളിൽ ആയി ചേർത്തു 30 സെക്കൻഡ് പിന്നെയും ഇളക്കി കൊടുത്തു വഴറ്റണം
ശേഷം തക്കാളിയും കറിവേപ്പിലയും ചേർത്തു തക്കാളി നല്ല സോഫ്ട് പരുവം ആയി വെന്തു വരുന്നത് വരെ വേവിക്കാം ( 3 മിനിറ്റ് വേണം ഇതിനു )
അടുത്തതായി ചിക്കൻ മസാല തേച്ചു പിടിപ്പിച്ചത് ഈ ഉണ്ടാക്കിയ മസാലയിലേക്കു ചേർക്കാം എന്നിട്ടു തീ നല്ല പോലെ അങ്ങട് കൂട്ടി വെച് 20 മുതൽ 25 മിനിറ്റ് ഇളക്കി കൊടുത്തു ചിക്കൻ നല്ല പോലെ സോഫ്ട് ആയി വെന്തു വരുന്നതുവരെ ഇളക്കി കൊടുത്തു റോസ്റ്റ് ആക്കി എടുക്കാം .ഈ പരുപാടി ചെയ്യുമ്പോൾ ചിക്കൻ ലേക്ക് വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല്യാട്ടോ
;
;
;
KERALA-STYLE SPICY CHICKEN ROAST RECIPE
***************************************************************
Preparation time: 30 minutes
Cooking time: 30 minutes
Serves 4-6
Ingredients:
500 gm of chicken with bones, cut into medium-sized pieces
4 large onions, sliced long
4 green chillies, slit lengthwise
1 tomato, chopped
4 tbsp of curd
1/2 tsp of turmeric powder
2 tsp of red chilli powder
3 tbsp of oil
1 tsp of cloves + cinnamon + peeled cardamom, crushed together
A pinch of red food colour (optional)
1 tsp of chicken masala
1 strand of curry leaves
1/4 tsp of fennel seeds
2 tsp of coriander powder
1/2 tsp of mustard seeds
3 tsp of freshly crushed garlic
1 tsp of freshly crushed ginger
How to make Kerala-Style Chicken Roast:
1. Marinate the chicken pieces in curd, red chilli powder, turmeric powder, and salt for 30 mins. If you need to leave it longer, refrigerate it.
2. Heat oil and add the mustard seeds and fennel seeds. When they pop and sizzle, add the sliced onions and green chillies. Reduce flame to medium-low and fry the onions until they turn golden brown. The amount of oil at this stage should be on the higher side so add a bit more of you feel it’s not.
3. Next, add the coriander powder and the freshly crushed masala (cloves, etc) and fry for 10 seconds. Top off with the ginger garlic paste and sautè for another 30 seconds until the mixture turns fragrant.
4. Add the tomatoes, food colour (if using) and curry leaves and mix well. Cook until the tomatoes turn soft – about 3 mins.
5. Dunk the marinated chicken pieces into this mixture and increase the flame to medium-high. Cook stirring frequently until the chicken pieces begin to roast. You don’t have to add any water, the meat will let out water as it cooks. Adjust salt and keep roasting until the chicken is cooked soft. This will take about 20-25 mins. If you feel the chicken is not cooking well, cook closed to speed up the process. The curry will be watery in this case so once the chicken is cooked, cook on an open flame until your desired consistency is reached.
6. When the chicken has roasted and most of the water has been cooked off, add the chicken masala and mix well. Cook for another minute and remove from fire.
സാലഡ്
****************
സവാള - 1 എണ്ണം നന്നായി ചെറുതാക്കി അരിഞ്ഞത്
തക്കാളി - 1 എണ്ണം നന്നായി ചെറുതാക്കി അരിഞ്ഞത്
പച്ചമുളക് - 2 എണ്ണം ചെറുതാക്കി അരിഞ്ഞത്
തൈര് - 3 കപ്പ്
ഉപ്പ്
തയ്യാറാക്കുന്ന വിധം
*******************************
തൈര് ആവാശയത്തിനു വെള്ളം ചേർത്തു നല്ല പോലെ അടിച്ചെടുത്തതിന് ശേഷം തക്കാളി സവാള ഒപ്പം പച്ചമുളകും ചേർത്തു നല്ല പോലെ ഒന്നൂടെ അടിച്ചെടുത്തു ആവശ്യത്തിന് ഉപ്പും ചേർത്തു മിസ് ചെയ്തു എടുത്താൽ മതി
;
;
Salad
************
Ingredients
Finely Chopped Onions – 1 small
Finely Chopped Tomatoes – 1 small
Minced Green Chillies – 2
Curd – 3 cups
Salt – to taste
Preparation Method
Beat the curd nicely. You can add little water to obtain the desired consistency for Raitha.
Add the diced onions, tomatoes an green chillies to the beaten curd.
Add salt to taste.
Serve the Raitha with Gee Rice

ചില ബിരിയാണി കാര്യങ്ങൾ / Tips For Perfect Kerala Biriyani

ഞാൾടെ കുഞ്ഞിയ ബുദ്ധിയില് തോന്നിയ ചില ബിരിയാണി കാര്യങ്ങൾ  / Tips For Perfect Kerala Biriyani
*****************************************************************************
ഇനിയിപ്പോൾ ഇതൊന്നും അല്ല ഇതിനെക്കാളും അടിപൊളി ടിപ്സ് നിങ്ങടെ കയ്യിൽ ഉണ്ടെങ്കിൽ ഒന്ന് കമെന്റിക്കോളൂ

English & Malayalam
;

From - #Sonia #Alsmon  ഫോട്ടം അയച്ചുതന്ന ചേച്ചിക്ക് നന്ദി 
;

1.    ഇതു ഇവിടെ പലരും പലപ്പോളും ആയി ചോദിക്കുന്നത് കൊണ്ടാണ് എഴുതുന്നെ ( ഏതു ടൈപ്പ് ബിരിയാണി അരിക്കും ഈ അളവ് തന്നെ ഉപയോഗിക്കാം) ബിരിയാണി വെയ്ക്കാൻ എടുക്കുന്ന അരി നിങ്ങളുടെ അടുക്കളയിലുള്ള അളവ് പാത്രത്തിൽ എത്ര കപ്പ് അരി ആണ് വെയ്ക്കാൻ പോകുന്നത് എന്നു  അളന്നു മാറ്റിയതിനു ശേഷം ഒരു കപ്പ് അരിയ്ക്കു ഒന്നര കപ്പ് ( നേരത്തെ ഉപയോഗിച്ച അതേ അളവ് പാത്രത്തിൽ എടുത്താൽ മതിയാകും)

2.   നല്ല പോലെ അടി കട്ടിയുള്ള  പാത്രത്തിൽ വേണം ബിരിയാണി വെയ്ക്കാൻ . അതാവുമ്പോൾ തീ കൂടുകയോ കുറയുകയോ ചെയ്താൽ പോലും ചൂട് ഒരു ലെവലില് നിയന്ത്രിച്ചു കൊണ്ടു വരാൻ സഹായിക്കും

3 .  ഇറച്ചി നല്ലപോലെ കഴുകി വൃത്തിയാക്കി  2 മുതൽ 3 മണിക്കൂർ വരെ മസാല പുരട്ടി വെച്ചു മേൽക്കൂട്ടു പിടിക്കാൻ വേണ്ടി വെയ്ക്കണം

4 . ഫ്രൈ ചെയ്ത സവാള കുറച്ചു അധികം ചേർത്തു മേൽക്കൂട്ടു ഉണ്ടാക്കി ഇറച്ചിയിൽ പുരട്ടി  വെയ്ക്കുകയാണെങ്കിൽ ടേസ്റ്റ് കൂടും

5.   സാധാരണ നിങ്ങളുടെ ടേസ്റ്റിനെ അപേക്ഷിച്ചു  ഉപ്പും ബാക്കി മസാലകളും കുറച്ചു അധികം ചേർത്തു വേണം മേൽക്കൂട്ടു ഉണ്ടാക്കാൻ . ഈ സമയത്തു ടേസ്റ്റ് ചെയ്തു നോക്കുകയാണെങ്കിൽ  എല്ലാം കുറച്ചു കൂടുതൽ അല്ലെ എന്നു തോന്നാം പക്ഷെ 2 മുതൽ 3 മണിക്കൂറിനു ശേഷം മസാല ഇറച്ചിയിൽ നല്ല പോലെ പിടിച്ച പരുവമാകുമ്പോൾ നേരത്തെ അധികം ആയി എന്നു തോന്നിയ മസാല കുറഞ്ഞു പരുവത്തിന് ആയതായി തോന്നും

6 .  ഇറച്ചി ഏതും ആയിക്കോട്ടെ ചെറിയ തീയിൽ വെച്ചു വേണം വേവിക്കാൻ പെട്ടന്ന് പരുപാടി തീരാൻ വേണ്ടി തീ കൂട്ടി വെച്ചു ഫ്രൈ / വേവിക്കാൻ നോക്കണ്ട . തീ കുറച്ചു വെച്ചു വേവിക്കുമ്പോൾ എല്ലാ ഭാഗവും നല്ല പോലെ വെന്തു പരുവം ആകും

7.  മേൽകൂട്ടിനുള്ള മസാല ഉണ്ടാക്കുന്ന സമയത്തു ഇറച്ചിയിലേക്കു നല്ല പോലെ നെയ്യ് ചേർത്തു മിക്സ്  ചെയ്യുന്നത് ടേസ്റ്റ് കൂട്ടാൻ സഹായിക്കും

8 . നല്ല ബ്രാൻഡഡ് ടൈപ്പ് അരി തന്നെ വേണം നല്ല ഒരു ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കേണ്ടത് ജീരകശാല അരിയോ കനം കുറഞ്ഞ നല്ല നേരിയ ടൈപ്പ് അരിയോ ഉപയോഗിച്ചു വേണം ബിരിയാണി ഉണ്ടാക്കാൻ  ( പിശുക്കു കാണിക്കണ്ട എന്നർത്ഥം )

9 . ബിരിയാണി അവസാന മിനുക്കു പണി എത്തുമ്പോൾ ബിരിയാണി ചെമ്പിന്റെ അടപ്പ് നല്ല പോലെ മൈദ ഉപയോഗിച്ചു സീൽ ചെയ്തു വെച്ചു വേണം വേവിക്കാൻ  ( ഇതു ഇവിടെ എല്ലാർക്കും അറിയാം പക്ഷെ ചിലർ  ഒരു ന്യൂസ് പേപ്പർ എടുത്തു ഇതിനു മുകളിൽ ഇട്ടു അതിനുമുകളിൽ അടപ്പു വെച്ചു സീൽ ചെയ്തു വെയ്ക്കണത് കാണാം ഇങ്ങിനെ ചെയ്യുന്നത് കൊണ്ടു ടേസ്റ്റ് കൂടണം എന്നില്ല്യ രോഗം കൂടാനേ സാധ്യതയുളൂ നല്ല ഒന്നാംതരം ക്യാൻസർ )

10 . നല്ല ഫ്രഷ് ( ഫ്രിഡ്ജിൽ വെക്കാത്ത ) സവാള കുറച്ചു കൂടുതൽ ഫ്രൈ ചെയ്തു ചേർക്കുന്നത് ബിരിയാണിയുടെ വശ്യത / ടേസ്റ്റ് കൂട്ടാൻ സഹായികുട്ടോ

11 . മേൽക്കൂട്ടു ഉണ്ടാക്കുമ്പോൾ എല്ലാവരും ചെയ്യണ പരുപാടി ആണ് തൈര് ഇതിലേക്ക് ചേർക്കുന്നത്  . ചെറിയ ഒരളവു മാത്രം ഉപയോഗിച്ചാൽ മതി തൈര് . തൈര് കൂടുതൽ ചേർക്കുമ്പോൾ ഇറച്ചിയുടെ സോഫ്റ്റ്നസ്  , ടേസ്റ്റ് നഷ്ട്ടപെടുകയേ ഉളൂ . തൈര് മെയിൻആയിട്ടു മേൽകൂട്ടിനു ഒപ്പം ചേർക്കുന്നത് ഇറച്ചിയുടെ വേവ് എളുപ്പം ആക്കുന്നതിനാണ് , പലരും വിചാരിക്കുന്നത് തൈര് ചേർക്കുമ്പോൾ ബിരിയാണിയുടെ ടേസ്റ്റ് കൂടും എന്നു കരുതി കൊണ്ടു മാത്രം ആണെന്ന് തോന്നുന്നു

12 . ഒരിക്കലും ബിരിയാണിക്കുള്ള ഇറച്ചി സാധാരണ ചിക്കൻ ഫ്രൈ ചെയ്യന്നതുപോലെ നേരെ അടുപ്പിൽ പാൻ വെച്ചു ഓയിൽ ഒഴിച്ചു ചൂടാക്കി ഫ്രൈ  ചെയ്തു എടുക്കരുത് . ഒരു പാൻ വെറുതെ ആദ്യം അടുപ്പിൽ  വെയ്ക്കണം അല്ലെങ്കിൽ ഒരു ദോശ കല്ല് ആയാലും മതി എന്നിട്ടു അതിനു മുകളിൽ പാൻ വെച്ചു നെയ്യ് ഒഴിച്ചു ചെറിയ തീയിൽ വെച്ചു ഫ്രൈ ചെയ്തു എടുത്താൽ കൂടുതൽ ടേസ്റ്റ് ഉണ്ടാവും . ഇങ്ങിനെ ചെയ്യുമ്പോൾ മട്ടൺ ആണെങ്കിൽ  ഒന്നേമുക്കാൽ മണിക്കൂറും ചിക്കൻ ആണെങ്കിൽ ഒന്നേകാൽ മണിക്കൂറും എടുക്കും വെന്തു വരാൻ  . കുറച്ചു സമയം കൂടുന്നത് കൊണ്ടു എന്താ പ്രശനം നല്ല തകർപ്പൻ ടേസ്റ്റ് ഉള്ള ബിരിയാണി കഴിച്ചൂടെ ?

13  . പിന്നെ നമ്മൾ നേരത്തെ പറഞ്ഞില്ല്യേ മേൽകൂട്ടിനുള്ള മസാലയിൽ ഫ്രൈ ചെയ്ത സവാള ഉപയോഗിക്കണം എന്ന് . ഫ്രൈ ചെയ്തത് തന്നെ വേണം അല്ലാതെ ഉടായിപ്പാടിച്ചു ഫ്രൈ ചെയ്യാത്ത സവാള ചേർക്കണ്ടാട്ടൊ

14. അടുത്ത ഒരു പരാതി എല്ലാർക്കും ഉള്ളത് ബിരിയാണി അരി വേവിക്കുമ്പോൾ എങ്ങിനെയൊക്കെ ശ്രദ്ധിച്ചാലും ഒട്ടിപിടിക്കുന്നൂ എന്നതാണ് . ഇതിനു ഒരു പോംവഴി ഉള്ളത് അരി നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു മണിക്കൂർ എങ്കിലും  വെള്ളം വാലാൻ വെച് ശേഷം ബിരിയാണി ചെമ്പ് ചൂടാക്കി അതിലേക്കു 75 ഗ്രാം നെയ് ഒഴിച്ചു ചൂടായതിനുശേഷം കഴുകി വെച്ചിരിക്കുന്ന അരി ചേർത്തു 3 മുതൽ  4 മിനിറ്റ് വരെ വഴറ്റി എടുത്തു ശേഷം നമ്മൾ നേരത്തെ പറഞ്ഞ കണക്കിന് വെള്ളം ചേർത്തു വേവിച്ചു എടുത്താൽ ഒട്ടിപിടിനെ മ്മടെ പടീടെ പുറത്തു കൊണ്ടുപോയി നിർത്താം

15 . ഫ്രൈ ചെയ്യുന്നതിനും മറ്റും വെളിച്ചെണ്ണ , ഓയിൽ എന്നിവ ഉപയോഗിക്കുന്നതിനു പകരം നെയ് ചേർക്കുകയാണെങ്കിൽ ബിരിയാണീടെ ടേസ്റ്റ് വേറെ ലെവൽ ആയി തന്നെ നിൽക്കും

16 . ഇതില് മെയിൻ ആയിട്ടു ഒരു സംഭവം പറയാനുണ്ട് . അത് ബിരിയാണി ഉണ്ടാകുമ്പോൾ പരമാവധി ഫ്രഷ് പച്ചക്കറികളും , മസാല കൂട്ടുകളും ഉപയോഗിക്കാൻ ശ്രമിക്ക . ഫ്രിഡ്ജിൽ വെച്ചതും കൊറേ നാളുകൊണ്ട്  ഉപയോഗിക്കാത്തതും ആയ മസാല പൗഡർ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്ക

17. അടുത്ത ഒരു പ്രശനം ആണ് ബിരിയാണി പ്രിയദർശൻ പടം പോലെ കുറച് കളർ ആയി ഇരിക്കണം എന്നുള്ളത് ഇതിനായി കുംകുമപ്പൂവ്‌  കുറച് ചൂടുവെള്ളത്തിൽ 10 മുതൽ  15 മിനിറ്റ് വരെ കുതിർത്ത് വെച് ബിരിയാണിയിലേക്കു ചേർത്തു കൊടുത്താൽ മതി  ആവശ്യമില്ല്യാതെ കളർ ഒന്നും ചേർത്തു അവനവന്റെ ശരീരം കേടാക്കണ്ട

18 . ബിരിയാണി എല്ലാവരും ഉണ്ടാക്കുന്നത് വല്ല വിശേഷ ദിവസവും അല്ലെങ്കിൽ സ്‌പെഷ്യൽ ഗസ്റ്റ് ആരെങ്കിലും വരുമ്പോൾ ആണല്ലോ . അങ്ങിനെ വരുമ്പോൾ കുറച് അസ്സൂയയും സൊറ പറച്ചിലും ബിരിയാണിയെ ദേഷ്യം പിടിപ്പിച്ചു  അടിപിടിക്കാനോ / കരിഞ്ഞു പോകാനോ സാധ്യത ഉണ്ട്  അങ്ങിനെ എന്തെങ്കിലും ഉണ്ടാവുമ്പോൾ  നല്ല ഭാഗം മാത്രം വേറെ ഒരു ചെമ്പിലേക്കു മാറ്റി ചെറുനാരങ്ങാ ഉണങ്ങിയത് അരിഞ്ഞു ചേർത്താൽ കരി പിടിച്ച മണം ഒന്നുമില്ലാതെ സാധാരണ ബിരിയാണിയുടെ പരുവത്തിലേക്കു  / ടേസ്റ്റ് കൊണ്ടു  വരാൻ പറ്റും

19 . ഈസി ആയിട്ടു ഒരു ബിരിയാണി വെയ്ക്കണം എന്ന് തോന്നുകയാണെങ്കിൽ അതിനു പറ്റിയ ഐറ്റം ചെമ്മീൻ  / വെജിറ്റബിൾ ആണ് . ഏറ്റവും കൂടുതൽ വേവിനു സമയം വേണ്ട ഐറ്റംസ് ആണ് മട്ടൺ അതിലും കുറച് സമയം വേണ്ടത് ചിക്കൻ

20 . ഇറച്ചി ഇനിയിപ്പോൾ ഫ്രൈ ചെയ്തു ഉപയേഗിക്കാതെ വേവിച്ചാണ് ഉപയോഗിക്കാൻ ഇഷ്ട്ടം എങ്കിൽ ഇറച്ചി വേവിക്കുന്നതിനായി വെള്ളം ഒഴിച്ചു വേവിച്ചതിനു ശേഷം ആ വെള്ളം നേരെ തെങ്ങിന്റെ കടയ്ക്കലിലേക്കു  ഒഴിക്കാതെ എടുത്തു വെച്  ബിരിയാണി അരിയുടെ   അളവിന്  ഉള്ളത് എടുത്തു അരി വേവിക്കാൻ ഉപയോഗിക്കുകയാണെങ്കിൽ ചോറിനു ഒരു പ്രതെയ്ക ടേസ്റ്റ് കിട്ടും

&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

For simplicity's sake, start with 1.5 cups of water for one cup of dry long grain white (Basmati or Jasmine) rice.

Instead of depending on store-purchased ready biryani spice mixes, take the effort to grid the required dry spices and store. Use when needed. It will have that distinct home-made taste.

Instead of cooking oil, use ghee as it will make the biryani more flavorsome.

You want the rice fluffy with each grain separate. To achieve this, pre-soak 1 kg rice for about an hour and drain. When ready to cook, heat a pot, add 75g ghee (clarified butter), followed by the rice. Sauté for 3-4 minutes. Add 1.5 litres of water, cover and cook till al dente.

If you’re not frying the chicken or meat: cook the meat by adding little more water, drain the water from the cooked meat and cook the rice in that flavorful water. This way the rice will taste absolutely delicious

Make sure you use a thick base vessel for cooking, so that the heat gets evenly distributed.

Best practice is to marinate the meat for 2-3 hours so that all the juices get inside the meat.

Use lots of fried onions in the marinade.

Add good amount of salt. Generally the salt concentration reduces after you add the meat so make sure you have incorporated that in your calculation.

Add good amount of spices, it is possible that the marinade seems spicy at first but trust me on this, after you add the meat the spiciness will decrease considerably.

Cook the meat at the lowest flame that is possible in your kitchen. Low heat helps in uniform cooking.

Add good amounts of GHEE (clarified butter) in the marinade.
The rice used should be of high quality basmati.

Seal the vessel so that the heat doesn’t escape.

Add good amounts of fried onions.

Don’t use too much of curd, it makes the meat bland and tasteless. Curd only helps in cooking, it does’t add any taste to the biryani.
Don’t give direct heat to the meat, put the vessel over a pan or some other metal layer. It takes time to cook, mutton might take up to 1:45 hrs to cook and chicken can take up to 1:15 hrs. So have patience.

Don’t add raw onions in the marinade, it will not taste good.

When adding saffron, soak in a small quantity of hot water for about 10-15 minutes. When ready, use the strands as well as the water, which will add yellow colour.

If you burn the biryani, turn off the heat immediately. Transfer the good portions into a different dish, and add dried lemon to balance out the charred flavour.

Lamb will result in the most flavoursome biryani, but takes the longest to cook. For quick biryanis, use shrimp or vegetable.