Search This Blog

Thursday, 2 February 2017

മീൻ മസാലക്കറി


ചപ്പാത്തിക്ക് പറ്റിയൊരു മീൻകറി ഇതാ..
മീൻ വൃത്തിയാക്കിയായത്‌ - 1/2 kg 
തേങ്ങാപ്പാൽ - 1/2 കപ്പ്‌ 
സവാള ചെറുതായി അറിഞ്ഞത്-1 or കുഞ്ഞുള്ളി 10 
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 1 ടി സ്പൂൺ 
പച്ചമുളക് -5 
വാളൻ പുളി നീര് -2 tb സ്പൂൺ or (കുടംപുളി കുതിർത്തത് 3 )
മുളകുപൊടി -1 ടേബിൾ സ്പൂൺ 
മല്ലിപ്പൊടി - 11/2 ടീസ്പൂൺ 
മഞ്ഞൾപ്പൊടി -1/4 ടി സ്പൂൺ 
പെരും ജീരകം പൊടി - 1/2 ടി സ്പൂൺ 
ഉപ്പ്‌ , വെള്ളം , എണ്ണ , കറിവേപ്പില

ചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി , പച്ചമുളക്, കറിവേപ്പില , ജിഞ്ചർ ഗാർലിക് പേസ്റ് എന്നിവ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് പൊടികൾ ചേര്ക്കാം. നന്നായി ഇളക്കി അൽപ്പം വെള്ളം ഒഴിച്ച് പുളിയും ചേർത്തു തിളച്ച ശേഷം മീൻ കഷ്ണങ്ങൾ ചേർക്കാം.ഉപ്പ് ആവശ്യത്തിന് .15 മിനിറ്റ് അടച്ചു വേവിച്ചശേഷം തേങ്ങാപ്പാൽ ചേർത്ത് ചൂടാക്കി കറിവേപ്പിലയും പെരും ജീരകപ്പൊടിയും ചേർത്ത് വാങ്ങാം.

ഫിഷ്‌ റോസ്റ്റ്




ആവശ്യമായ ചേരുവകള്‍
ദശ കട്ടിയുള്ള മീന്‍ -1 കിലോ നുറുക്കി കഴുകിയെടുത്തത്
സവാള - 4 എണ്ണം
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി - 2 തുടം
ചുമന്നുള്ളി – അര കപ്പു അരിഞ്ഞത്
പച്ചമുളക് - 5എണ്ണം നീളത്തില്‍ അരിഞ്ഞത്
തക്കാളി – 4 എണ്ണം
തേങ്ങാക്കൊത്തു – അര മുറി തേങ്ങയുടെ 
ചെറുനാരങ്ങ നീര് - 2 ടേബിള്‍സ്പൂണ്‍
മുളകുപൊടി - 2 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
കടുക് –അര ടീസ്പൂണ്‍ 
മഞ്ഞള്‍പൊടി – അരടീസ്പൂണ്‍
കുരുമുളകുപൊടി -– ഒന്നര ടേബിള്‍സ്പൂണ്‍
പെരുംജീരകം - 1 ടേബിള്‍സ്പൂണ്‍
ഗരംമസാല - 1 ടീസ്പൂണ്‍
ഉലുവപൊടി -1/2 ടീസ്പൂണ്‍
ഉപ്പു, എണ്ണ, കറിവേപ്പില ,വെള്ളം – ആവശ്യത്തിനു

പാചകം ചെയ്യുന്ന വിധം
കഴുകി വൃത്തിയാക്കിയ മീന്‍കഷണങ്ങളില്‍ , 2 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങനീര്, 1/2 ടേബിള്‍സ്പൂണ്‍ മല്ലിപൊടി, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, അര ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി, അരടീസ്പൂണ്‍ മഞ്ഞള്‍പൊടി, അരടേബിള്‍സ്പൂണ്‍ പെരുംജീരകം പൊടിച്ചത്, 1/2 ടീസ്പൂണ്‍ ഉലുവപൊടി, ഉപ്പു എന്നിവ പുരട്ടിഅരമണികൂര്‍ വെക്കുക.
അതിനുശേഷം ഫ്രയിംഗ്പാനില്‍ എണ്ണ ഒഴിച്ച് മസാല പുരട്ടിയ മീന്‍കഷണങ്ങള്‍ രണ്ടുവശവും മുക്കാല്‍ വേവാകുന്നതുവരെ വറുത്തെടുത്തു മാറ്റിവെക്കുക .
അതേഎണ്ണയില്‍ കുറച്ചുകൂടി എണ്ണ ഒഴിച്ചു കടുക്പൊട്ടിച്ചു, കറിവേപ്പില, തേങ്ങാക്കൊത്തു , സവാള, ഇഞ്ചി, വെളുത്തുള്ളി, ചുമന്നുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് തക്കാളിചേര്‍ത്ത് വീണ്ടും വഴറ്റുക.
അതിലേക്ക് ബാക്കിയിരിക്കുന്ന എല്ലാമസാലകളും ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ നന്നായി വഴറ്റിയെടുക്കുക.
ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ ഇട്ടു കുറച്ചു വെള്ളം ചേര്‍ത്തു 10 മിനുട്ട് മൂടി വെച്ച് വേവിക്കുക .
വെള്ളം വറ്റി കഷണങ്ങള്‍ ഉടഞ്ഞു പോകാതെ ഇളക്കി യോജിപ്പിച്ചു നല്ല പാത്രത്തിലേക്ക് മാറ്റി എടുക്കുക.
ഫിഷ്‌ റോസ്റ്റ് റെഡി !!!!

കാട റോസ്റ്റ്




കാട - അര കിലോ
ഇഞ്ചി, വെളുത്തുളളി, ചെറിയ ഉള്ളി പച്ചമുളക് ചതച്ചത് - രണ്ട് വലിയ സ്പൂൺ
തക്കാളി അരിഞ്ഞത് - ഒന്ന്
മല്ലി ഇല, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ
മഞ്ഞൾ പൊടി - കാൽ സ്പൂൺ
മുളകുപൊടി - ഒരു സ്പൂൺ
പെരിജീരകം പൊടിച്ചത് - അര സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - അര സ്പൂൺ

കാട ഇറച്ചി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക. മുളക് പൊടി, മഞ്ഞൾപ്പൊടി, പെരിജീരകം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌, ഉപ്പ് എന്നിവ കാട ഇറച്ചിയിൽ പുരട്ടി പത്ത് മിനിറ്റ് വെക്കുക.അതിന് ശേഷം വെളിച്ചെണ്ണയിൽ വറത്തെടുക്കുക. വറത്തഎണ്ണ അധികം ഉണ്ടെങ്കിൽ കുറച്ച് മാറ്റിയ ശേഷം അതിലോട്ട് ചതച്ച് വെച്ചിരിക്കുന്ന കൂട്ട് ഇട്ട് കൊടുക്കുക ഒപ്പം കറിവേപ്പിലയും നന്നായി മൂക്കുമ്പോൾ തക്കാളിയും കുറച്ച് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക .അതിലോട്ട് വറത്ത് വെച്ച കാടയും മല്ലി ഇലയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. കാട റോസ്റ്റ് തയ്യാർ

പൊട്ടുകടല മല്ലിയില ചട്ണി




1 പൊട്ടുകടല 
2 ഉണക്കമുളക് 
3 സവാള 
4 ഇഞ്ചി 
5 മുളകുപൊടി 
6 പുളി 
7 മല്ലിയില (കുറച്ചു അതികം വേണം )
8 തേങ്ങ (കുറച്ച )
9 ഉപ്പ് 
10 എണ്ണ
11 തക്കാളി (വേണമെങ്കിൽ ചേർക്കാം )

പാൻ ചൂടാക്കി എണ്ണ ഒഴിച്ച് സവാള വഴറ്റുക അതിനുശേഷം ഇഞ്ചി മുളകുപൊടി ചേർത്ത് ഇളക്കുക പിന്നെ തേങ്ങ ചേർത്തിളക്കി ഓഫ് ചെയ്‌തു മല്ലിയില ഇടുക
പൊട്ടുകടലയും ഉണക്കമുളകും മിക്സിയിൽ പൊടിക്കുക അതിനു ശേഷം പാനിലെ വഴറ്റി വച്ചിരിക്കുന്നറ്റും കൂടെ മിക്സിയിൽ ഇട്ടു എലാം അരച്ചെടുക്കുക
ഒരു പാൻ ചൂടാക്കി കടുകും മുളകും പൊട്ടി കഴിഞ്ഞു മിക്സിയിൽ അരച്ചെടുത്തതു പാനിൽ ഒഴിക്കുക ,പുളി വെള്ളവും ഒഴിച്ച് തിളച്ചു കഴിഞ്ഞു ഓഫ് ചെയുക .
(ഫ്രിഡ്‌ജിൽ വച്ചാൽ കേടുകൂടാതെ one week use ചെയാം )

കീമ തോരൻ | ആട്ടിറച്ചി മിൻസ്




കീമ എന്ന് പറഞ്ഞാൽ നോർത്ത് ഇന്ത്യയിൽ ആട്ടിറച്ചി മിൻസ് ആണ്. (മട്ടൻ) ഇവിടെ മട്ടൻ എന്ന് പറഞ്ഞാൽ ആർക്കും അറിയില്ല. ഇവിടെ goat മീറ്റ് എന്ന് തന്നെ പറയണം അല്ലെങ്കിൽ lamb (ചെമ്മരിയാടിന്റെ) മീറ്റ് ആണ് എന്ന് വിചാരിക്കും.
ഒരു കിലോ മിൻസ് (പ്രതിയെകം പീസസ് എടുത്തു കൊടുത്തു ഉണ്ടാക്കിയത്) രണ്ടു വലിയ സവാള, ഇഞ്ചി വെളുത്തുള്ളി, തക്കാളി (അല്ലെങ്കിൽ തക്കാളി പേസ്റ്റ്) ഉപ്പു മുളക്, മല്ലിപൊടി, ഗരം മസാല മഞ്ഞൾ ആവശ്യത്തിന്. കറിവേപ്പില. എണ്ണ

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞ സവാള,ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ ഇട്ടു വഴറ്റി ഉപ്പും മുളകും , മഞ്ഞളും ,മല്ലിപ്പൊടിയും ഗരം മസാലയും ഇട്ടു ഒന്നു വറാത്തതിനു ശേഷം നാലഞ്ചു പഴുത്ത തക്കാളി അറിഞ്ഞത് ഇടുക. വഴറ്റി വെന്തു 
കഴിയുമ്പോൾ മിൻസ് ഇട്ടു നല്ലപോലെ ഇളക്കി കൊടുക്കുക. കട്ടകൾ എല്ലാം തന്നെ നല്ലപോലെ മാറി കിട്ടണം. ഇനിയും മൂടി വെച്ച് ഒരു 30 - 40 മിനിറ്റ് ചെറു തീയിൽ വേവിക്കുക. ചാർ പറ്റിച്ചു എടുക്കുക.
ഇത് ചോറിനും ചപ്പാത്തിക്കും ഒക്കെ നല്ലപോലെ കോമ്പിനേഷൻ ആണ്. ഞാൻ അധികം സ്പ്രിങ് onion ഇട്ടു ഗാര്ണിഷിനു. 
കുറച്ചു മാറ്റി ഫ്രിഡ്ജിൽ വെച്ചിട്ടു പിറ്റേ ദിവസം കുറച്ചു വെന്ത തക്കാളിയും കൂടി ചേർത്ത് സ്പാഗെട്ടിക്കും ഉപയോഗിച്ച്. 
മിൻസ് പറഞ്ഞു ഉണ്ടാക്കിച്ചാൽ, അല്ലെങ്കിൽ തന്നെ ഉണ്ടാക്കിയാൽ quality അറിയാൻ പാട്ടും. സാദാരണ മിച്ചം വരുന്ന ഭാഗങ്ങൾ എല്ലാം കൂടി മിക്സ് ചെയ്താണ് മിൻസ് ഉണ്ടാക്കാർ പതിവ്. അതുകൊണ്ടു താനേ ഇവിടെ മിൻസ് ഒരു cheap ഐറ്റം ആയി കരുതുന്നു.

ഹൈദ്രബാദി ചിക്കൻ ബിരിയാണി


വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ബിരിയാണീ റെസിപി ഇതാ.ഇതിൽ വളരെ കുറച്ചു നെയ് or ഓയിൽ ചേർക്കേണ്ടതുള്ളൂ.കിടിലൻ രുചിയാണ് താനും !! എനിക്ക് കുക്കിംഗ് ഷോയിൽ നിന്നും കിട്ടിയ റെസിപിയാണ് .ഞാൻ എന്റേതായി കുറച്ചു മാറ്റങ്ങൾ വരുത്തി.

ചിക്കൻ -1 1/ 2 കെജി 
സവാള കനം കുറച്ചരിഞ്ഞത് -4 
വെളുത്തുള്ളി -6 അല്ലി 
ഇഞ്ചി -1 ചെറിയ കഷ്ണം 
തൈര് -1/2 കപ്പ് 
മുളകുപൊടി -1 ടേബിൾ സ്പൂൺ 
മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ 
കുരുമുളകുപൊടി -1 ടി സ്പൂൺ 
മഞ്ഞൾപ്പൊടി-1/2 tspoon
മസാലപ്പൊടി -1 1/2 ടേബിൾ സ്പൂൺ {പെരും ജീരകം,പട്ട ,ഗ്രാമ്പൂ ഏലക്ക.ജാതിപത്രി ചൂടാക്കി പൊടിച്ചത്)
ബിരിയാണി റൈസ് -3 കപ്പ് 
നെയ് .എണ്ണ ,ഉപ്പ് .മല്ലിയില ,കാഷ്യു കിസ്മിസ്

പാനിൽ നെയ് ഒഴിച്ച് ഉള്ളി വഴറ്റി വെക്കുക. ശേഷം കാഷ്യു കിസ്മിസ് വറുത്തെടുക്കാം
ബിരിയാണി റൈസ് അരമണിക്കൂർ കുതിർത്തു വെക്കുക .
ചിക്കനിൽ മുളകുപൊടിയും മല്ലിപ്പൊടിയും മസാലയും മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചെടുത്തതും ഉപ്പും ചേർത്ത് കയ് കൈകൊണ്ടുനന്നായി മിക്സ് ചെയ്ത് രണ്ടു മണിക്കൂർ വെക്കുക.ശേഷം ഒരു ടേബിൾ സ്പൂൺ നെയ് ചേർത്ത് നന്നായി ഒന്നുകൂടി മിക്സ് ചെയ്യുക
ഒരു പാത്രത്തിൽ വെള്ളം നന്നായി തിളച്ചശേഷം അൽപ്പം ഉപ്പ് ചേർക്കുക.ഇതിലേക്ക് അരിയിട്ട് 85 %വേകുമ്പോൾ വെള്ളം ഊറ്റി മാറ്റിവെക്കുക .
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ / നെയ് ഒഴിച്ച് ചിക്കൻ നിരത്തുക. ഇതിലേക്ക് തൈര് ചേർക്കുക .കൂടെ ഗ്രാമ്പൂ.ഏലക്ക;ചെറിയ കഷ്ണം പട്ട ഏലക്ക എന്നിവയും ചേർക്കുക .ശേഷം 10 മിനിറ്റ് അടച്ചു വേവിക്കുക(medium flame).ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന അരി മല്ലിയിലയും പുതിനയിലയും വഴറ്റിയ ഉള്ളിയും ചേർത്ത് 7 മിനിട്ടു വേവിക്കുക (high flame )ശേഷം
15 മിനിറ്റ് മീഡിയം flame ശേഷം 15 മിനിട്ടു low flame വേവിച്ചെടുക്കുക.നെയ്യിൽ വാര്ത്ത കാഷ്യു കിസ്മിസ് വെച്ച് അലങ്കരിക്കാം . 5

തക്കാളി ചോറ് / Tomato Rice

തക്കാളി ചോറ് / Tomato Rice



1.ജീര റൈസ് \ബസ്മതി റൈസ് – രണ്ടു ഗ്ലാസ്‌
2.സവാള – രണ്ട്‌( കൊത്തി അരിഞ്ഞത്)Tomato Rice
3.പച്ചമുളക് – 4
4.തക്കാളി – 4 (കൊത്തി അരിഞ്ഞത് )
5.മല്ലിയില – ചെറുതായി അരിഞ്ഞത് (ഒരു പിടി )
6.പട്ടയും ഗ്രാമ്പൂവും – 1 ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)
7.ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍
8.റിഫൈന്‍ഡ് ഓയില്‍ (സണ്‍ ഫ്ലവര്‍ ഓയില്‍ പോലുള്ളവ )- 2 ടേബിള്‍ സ്പൂണ്‍
9.മഞ്ഞള്‍പ്പൊടി – 1 ടി സ്പൂണ്‍
10.ഉപ്പ് – ആവശ്യത്തിന്
11.കറി വേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
ചോറ് വേവിക്കുന്ന വിധം
ഒരു ഗ്ലാസ്‌ അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം ചേര്‍ത്ത് ചോറ് വേവിക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .കുഴഞ്ഞു പോവാന്‍ പാടില്ല .ചോറ് തണുക്കാനായി മാറ്റി വെക്കുക .
ഒരു പാനില്‍ എണ്ണ ചൂടാക്കി സാവാളയും പച്ചമുളകും വഴറ്റിയെടുക്കുക.
ഇതിലേക്ക് തക്കാളി അരിഞ്ഞത്‌ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക.
ഈ വഴട്ടിയത്തിലേക്ക് മഞ്ഞള്‍പ്പൊടിയും വേണമെങ്കില്‍ ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക.
ഇവയെല്ലാം നല്ലതുപോലെ വഴന്നു എണ്ണ തെളിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് തീ അണക്കുക.
തണുത്ത ചോറ് ഈ കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കി എടുക്കുക .തക്കാളി ചോറ് തയ്യാര്‍ .

ഇടിചക്ക തോരൻ



ഒന്ന് ശ്രദ്ധിക്കൂ കൂട്ടുക്കാരെ, നമ്മുടെ നാട്ടില്‍ ചക്ക സീസണ്‍ൻറ്റെ ആരംഭം. ചക്കയായ ചക്കകളൊക്കെ തമിഴ് മക്കള്‍ അര പരുവം ആവുമ്പോഴെ വണ്ടിയില്‍ കയറ്റി തമിഴ്നാട്ടിലോട്ട് കടത്തുന്നു. അവര്‍ക്കറിയാം ഇതിൻറ്റെ ഗുണം. നമ്മുക്കറിയാമെങ്കിലും അറിയില്ലന്നുനടിക്കുന്നു.

ഇന്നത്തെക്കാലത്തു ഒട്ടും വിഷം കലരാത്ത ഒരു ഭക്ഷണം പദാര്‍ഥമാണ് നമ്മുടെ സ്വന്തം ചക്ക. പച്ച ചക്ക എങ്ങനെ കഴിച്ചാലും ( പുഴുങ്ങിയോ, കറി വച്ചോ ) രക്തത്തിലെ sugar level കുറയും. അതുകൊണ്ടു diabetes ഉള്ളവര്‍ക്ക് നല്ലതാ. പച്ച ചക്ക ചുള ഉണക്കിയെടുത്തു സൂക്ഷിച്ചു വച്ചു , കറി വയ്ക്കാനും, പൊടിച്ചെടുത്തു ചപ്പാത്തി മുതലായവ ഉണ്ടാക്കുമ്പോൾ ചേർക്കാനും നല്ലതാണ്.
ഇനി ഇടി ചക്ക ഉണ്ടാക്കുന്ന വിധം. 
____________________________________

ഇളം ചക്ക ( മുറിച്ചു നോക്കുമ്പോൾ ചക്കചുള ചെറുതായി വച്ചു വരുന്ന പരുവം ) ഇതു പുറം തൊലി ചെത്തി ചെറിയ കഷണങ്ങളായി മുറിക്കുക. ഇതു കുറച്ചു മഞ്ഞൾപൊടിയും, ഉപ്പും ചേര്‍ത്ത് വേവിക്കുക. ശേഷം ഈ കഷണങ്ങൾ ചതച്ചെടുക്കുക.
ഒരു ചീനച്ചട്ടിയിൽ കടുക് വറുത്തു ചതച്ച ചക്ക ഇട്ടു, തോരത്തിനുള്ള അരപ്പ് തയാറാക്കി അതും ഇട്ടു, ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി അടച്ചു വച്ചു ( തീ കൂടരുത് ) ആവി വരുമ്പോള്‍ ചിക്കി തോർത്തി എടുക്കുക. Super taste ആണ് കേട്ടോ.

ഫ്രൂട്ട് സലാഡ് ( custard fruit salad )

ഫ്രൂട്ട് സലാഡ് ( custard fruit salad )

കസ്റ്റാർഡ് പൗഡറും , പാലും , കുറച്ചു ഫ്രൂട്സും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഈസി ആയി തയ്യാറാകാൻ പറ്റുന്ന ഒന്നാണ് .എപ്പോഴും കടയിൽ പോയി വല്യ വില കൊടുത്തു വാങ്ങി കഴിക്കണമെന്നില്ല ..
പാൽ - രണ്ടര ഗ്ലാസ് 
കസ്റ്റാർഡ് പൌഡർ - രണ്ടു സ്പൂൺ 
പഞ്ചസാര 
പഴങ്ങൾ 
ആദ്യം തന്നെ കസ്റ്റാർഡ് പൌഡർ കാൽ ഗ്ലാസ് പാലിൽ കട്ടകെട്ടാതെ കലക്കി വെക്കണം .ബാക്കി പാൽ ആവശ്യത്തിന് പഞ്ചസാര ചേർത്ത് തിളപ്പിക്കണം .തിളച്ച ശേഷം തീ നന്നായി കുറച്ചു വെച്ച് കസ്റ്റാർഡ് ചേർത്ത് നന്നായി ഇളക്കികൊടുക്കണം .കുറുകി വരുമ്പോൾ വാങ്ങി വെക്കാം .തണുത്ത ശേഷം ഫ്രീസറിൽ വെക്കുക .fruits ആവശ്യാനുസരണം കട്ട് ചെയ്തു ഫ്രിഡ്ജിൽ വെക്കണം .പിന്നീട് സെറ്റ് ആയ കസ്റ്റാർഡ് ചേർത്ത് മിക്സ് ചെയ്യണം .നുറുക്കിയ നട്സ് വേണമെങ്കിൽ ചേർക്കാവുന്നതാണ് .ഇങ്ങനെ മിക്സ് ചെയ്ത ഫ്രൂട്ട് സാലഡ് കുറച്ചു നേരം ഫ്രഡ്ജിൽ വെച്ച ശേഷം സെർവ് ചെയ്യാം .വളരെ ടേസ്റ്റി ആണ് .ഓറഞ്ച് , പൈൻ ആപ്പിൾ തുടങ്ങിയവ സെർവ് ചെയ്യുമ്പോൾ മാത്രം മിക്സ് ചെയ്യണം .അല്ലെങ്കിൽ കയ്പ് വരാൻ സാധ്യതയുണ്ട് ...എല്ലാവരും ട്രൈ ചെയ്യണേ ..

പാൽ പായസം


*************
ജീരകശാല അരി -1cup 
പാൽ-11/2 ലിറ്റർ 
condensed milk -1/2 കപ്പ്
പഞ്ചസാര 
പാൽപ്പൊടി -2tbspn
ഏലയ്ക്കാ 
അണ്ടിപ്പരിപ്പ് 
vanila essence -2drops 
നെയ്യ്-3tsp
ഉപ്പ്-ഒരു നുള്ളു 
ആദ്യം അരി കഴുകി പ്രഷർ കുക്കറിൽ 1cup പാലും 1cup വെള്ളവും മിക്സ് ചെയ്ത വേവിക്കുക.വെന്തതിനു ശേഷം ബാക്കിയുള്ള പാലും ,condensed milk ,പഞ്ചസാര,ഉപ്പ് എല്ലാം ചേർത്തു ചെറിയ flamil ഏകദേശം 1/2hour കുറുക്കി എടുക്കുക. പിന്നീട് പാൽപ്പൊടി കലക്കിയത് vanilla essence ഏലയ്ക്കാ ചേർക്കുക.flame off ചെയ്ത വറുത്ത വെച്ച nuts ഇടുക.പാൽ പായസം ready 😋😋😊

കുടംപുളി ചമ്മന്തി


കുറച്ചു കൊച്ചുള്ളി 

കോടംപുളി 4
എരുവനുസരിച്ചു ഉണക്കമുളക്
ആവിശ്യത്തിന് ഉപ്പു
വെളിച്ചെണ്ണ കുറച്ചു
ഒരുത്തണ്ടു വേപ്പില
ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ചൂടാവുമ്പോൾ ഉള്ളിയും,ഉണക്കമുളകും,വേപ്പിലയും പിന്നെ പുളിയും ഒന്ന് മൊരിയിച്ചു എടുത്തു ആവിശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ചേർക്കാതെ ചെറുതായി അരച്ചെടുക്കണം എരിവ് കൂടുതൽ ആണേൽ കുറച്ചൂടെ എണ്ണ ചേർത്താൽ മദി.ചമ്മന്തി റെഡി.

സ്വാദിഷ്ടമായ തട്ട്കട സ്പെഷ്യൽ ചിക്കൻ ഫ്രൈ

തട്ടുകടയിലെ നല്ല ചൂട് കട്ടൻ കാപ്പിയും പൊറോട്ടയും ചിക്കൻ ഫ്രൈയും ഇഷ്ട്ടാമില്ലാത്ത ആരേലും ഉണ്ടെന്നു എനിക്കെങ്ങും തോന്നുന്നില്ല പിള്ളേരെ...

പിന്നേ ഒടുവിൽ ചിക്കൻ ഫ്രൈ ചെയ്ത എണ്ണയിൽ രണ്ടു പച്ചമുളകും കുറച്ചു ക്റിവേപ്പിലയും പ്രേത്യേകം മൂപ്പിച്ചിട്ടു. . ഇതൊരിക്കലും ചിക്കൻറെ മസാലയുടെ കൂടെ ചേർക്കരുത്...

1.ചിക്കൻ - കടയിൽ നിന്നും വാങ്ങുമ്പോൾ ഫ്രൈ ചെയ്യാൻ ആണെന്ന് പ്രത്യേകം പറഞ്ഞു കട്ട് ചെയ്തു വാങ്ങുക.

2.വറ്റല് മുളക് - ഒരു കിലോ ചിക്കന് പതിനഞ്ചു മുതൽ ഇരുപതു വറ്റല് മുളക് വരെ എടുക്കാം , മിക്സിയിൽ അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക (മുളക് പൊടി,കുരുമുളക് ,പച്ചമുളക് എന്നിവ ഈ കൂട്ടിൽ ഇല്ല)
3.ഇഞ്ചി വെളുത്തുള്ളി ചതചെടുത്തത് - നല്ല പേസ്റ്റ് പരുവം വേണ്ട. കാരണം ഈ സാധനങ്ങളാണ് ചിക്കൻ ഫ്രൈയുടെ കൂടെ വരുന്ന പൊടി ആയി മാറുന്നത് ,നന്നായി അരഞ്ഞു പോയാൽ രുചികരമായ ചിക്കൻ പൊടി കിട്ടില്ല. പ്രത്യേകം ശ്രദ്ധിക്കുക വറ്റൽ മുളക്-ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നിറയെ ഉണ്ടെങ്കിലെ ശരിയായ രുചി കിട്ടുകയുള്ളൂ.
4.ഗരം മസാല പൊടി - മൂന്നു സ്പൂണ്‍ (പട്ട ഗ്രാമ്പൂ ഏലയ്ക്ക ജാതി തുടങ്ങിയവ ചീനചട്ടിയിൽ ഇട്ടു ചെറു തീയിൽ പത്തു സെക്കണ്ട് ചൂടാക്കി ,അടുപ്പിൽ നിന്നും മാറ്റി പത്തു മിനിട്ട് വച്ച് തണുത്തതിനു ശേഷം പോടിചെടുത്തു പാത്രത്തിലേക്ക് മാറ്റിയാൽ നല്ല ഹോം മേഡ് ഗരം മസാല റെഡി )
5.കട്ടി തൈര് -- അര ഗ്ലാസ്‌ ( ങേ ,ചിക്കൻ ഫ്രൈയിൽ തൈരോ ?? അതെ തൈരെന്നു വച്ചാൽ സംഭാരം പോലെ കട്ടി കുറഞ്ഞു പുളിച്ച തൈരല്ല വേണ്ടത് ,നല്ല കട്ടിയുള്ള "യൊഗർട്ട്" ആണ് വേണ്ടത് ,സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ടിൻ തൈര് ,അത് തന്നെ സാധനം ,ഇതാണ് ഈ ഫ്രൈയുടെ മെയിൻ ടേസ്റ്റ് )
6.ഉപ്പ് - ആവിശ്യത്തിന് ,ചിലർക്ക് ഉപ്പു കൂടാറുണ്ട് ,ചിലപ്പോൾ കുറഞ്ഞു പോകും , സത്യം പറഞ്ഞാൽ ഒരു പീസ്‌ ചിക്കന് കാൽ സ്പൂണിൽ താഴെ മതി ഉപ്പ്‌ ,അതാണ്‌ കണക്ക് .
7.മഞ്ഞൾ പൊടി - കാൽ സ്പൂണ്‍ (നിർബന്ധമില്ല )
8.മുട്ട - രണ്ടെണ്ണം ബീറ്റ് ചെയ്തത്
*************************************************************
മേൽപ്പറഞ്ഞ സാധനങ്ങൾ എല്ലാം കൂടി നല്ല വണ്ണം മിക്സ്‌ ചെയ്യുക , കൈ കൊണ്ട് നല്ല വണ്ണം പീസുകളിൽ തേച്ചു കുഴക്കണം , എത്രത്തോളം കുഴയ്ക്കുന്നുവോ അത്രത്തോളം സോഫ്റ്റ്‌ ആകും ഫ്രൈ.

കുറഞ്ഞത്‌ രണ്ടു മണിക്കൂറെങ്കിലും ഇത് മൂടി വയ്ക്കണം , ഫ്രിഡ്ജിൽ വച്ചാൽ അത്രയും നന്ന്,പക്ഷെ പുറത്തെടുത്തു തണുപ്പ് മാറിയതിനു ശേഷം മാത്രം പൊരിക്കുക . (ഇങ്ങനെ തേച്ചു വയ്ക്കുമ്പോൾ തന്നെ ഇറച്ചി പകുതി വേവും എന്നാണു സുകുമാരണ്ണൻ പറയുന്നത് ,അത് കൊണ്ടാണ് തട്ടുകടയിൽ നമ്മുടെ മുന്നില് വച്ച് വെറും അഞ്ചു മിനിട്ട് കൊണ്ട് കോഴി എണ്ണയിലിട്ട് പൊരിചെടുത്തു പ്ലേറ്റിൽ തട്ടുന്നത്.)
ഇനി നല്ല കുഴിവുള്ള ഒരു ചട്ടി എടുത്തു നിറയെ വെളിച്ചെണ്ണ ഉഴിക്കുക ,എണ്ണ ചൂടായ ശേഷം പീസുകൾ ഓരോന്നായി കോരിയിടുക,മീഡിയം തീയിൽ പൊരിക്കുക ,മൂടി വയ്ക്കരുത് . ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം ,
ഇറച്ചി വെന്തു കഴിഞ്ഞു കൊരുന്നതിനു മുന്പ് തീ കൂട്ടി വയ്ച്ചു പീസുകൾ ബ്രൌണ്‍ കളർ ആക്കുക ,ബ്ലാക്ക് ആകുന്നതിനു മുന്പ് കോരി മാറ്റുക , പീസുകൾ എല്ലാം എടുത്തതിനു ശേഷം ചട്ടിയിൽ ഉള്ള പൊടി കോരിയെടുത്തു പീസിനു മുകളിൽ തട്ടുക ,സൈഡിൽ ഒരു ഭംഗിയ്ക്ക് വേണമെങ്കിൽ സവാള അരിഞ്ഞതും വയ്ക്കാം .
ഇപ്പോൾ നിങ്ങളുടെ മുന്നിലിരിക്കുന്നതാണ് സ്വാദിഷ്ടമായ ഫാസ്റ്റ് ഫുഡ് തട്ട് കട സ്പെഷ്യൽ ചിക്കൻ ഫ്രൈ.
നോട്ട് - പച്ച മുളകും കുരുമുളകും നാരങ്ങാ നീരും ഉള്ളിയും കറിവേപ്പിലയും മുളക് പൊടിയും മല്ലി പൊടിയും ഒന്നും ചേർത്ത് ഇത് കുളമാക്കരുത് ,അങ്ങനെ ചെയ്‌താൽ "മറ്റേ" ടേസ്റ്റ് കിട്ടില്ലാ. ഓർക്കുക.

ചെമ്മീന്‍ ബിരിയാണി

പുറത്തൊക്കെ പോയി ചെമ്മീന്‍ ബിരിയാണി കഴിക്കാന്നു വെച്ചിട്ടുണ്ടെങ്കിൽ ഒടുക്കത്തെ വിലയുമാണ് എന്നാല്‍ അതിനും പോന്നൊരു സ്വാദ് കിട്ടാറുല്യ. എന്നാല്‍ പിന്നെ കുറച്ച് ചെമ്മീന്‍ (കൊഞ്ച്) കിട്ടിയപ്പോൾ ഒരു ബിരിയാണി വയ്ക്കാന്നോർത്തു. സാധാരണ ബിരിയാണിയിൽ വെജിറ്റബിൾസ് ചേർക്കാറില്ല. കുറച്ചു ഹെൽത്തി ആയ്ക്കോട്ടെന്നു കരുതി ഞാന്‍ വെജിറ്റബിൾസ് ചേർത്തിട്ടുണ്ടേ.

ഇത് കായലിലെ കൊഞ്ച് ആണ്. ഇതിന്റെ കൊമ്പ് കയ്യില്‍ കൊണ്ടാലുണ്ടല്ലോ സൂചി വക്കുന്നതിനേക്കാൾ വേദനയാണ്. ഞാന്‍ മുക്കാല്‍ കിലോ കൊഞ്ച് എടുത്തു തലയും വാലും കളഞ്ഞു വൃത്തിയാക്കി എടുത്തു.
മസാല തയ്യാറാക്കാൻ അഞ്ച് വലിയ സവാള, രണ്ട് തക്കാളി, ഇഞ്ചി',വെളുത്തുള്ളി,പച്ചമുളക്, കറിവേപ്പില, വെളിച്ചെണ്ണ,കടുക്,മുളകുപൊടി, മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി,കുരുമുളക് പൊടി, ഉപ്പ് എന്നിവയൊക്കെ ആവശ്യമാണ്. പൊടികൾക്കൊക്കെ എനിക്ക് കൈ കണക്കാണ്. ചട്ടി ചൂടാക്കി എണ്ണ ഒഴിക്കുക.
എണ്ണ ചൂടാകുമ്പം കടുക് പൊട്ടിച്ച് സവാള നീളത്തില്‍ അരിഞ്ഞത് ഇട്ടു ഇളക്കിക്കോളൂ. ഒന്നു വഴറ്റിയിട്ട് ഒരു വലിയ കഷണം ഇഞ്ചി ചതച്ചതും ഒരു പിടി വെളുത്തുള്ളിചുള ചതച്ചതും രണ്ടു കൊന്തു കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക.
മറ്റു കറികൾ പോലെയല്ല, ബിരിയാണി എരിവ് കൂട്ടിയും കുറച്ചും പാകം ചെയ്യാം. അപ്പോള്‍ പച്ചമുളക് അതിനനുസരിച്ച് ക്രമീകരിക്കുക. ഞാന്‍ ഏഴെണ്ണം കീറിയിട്ടു.
ഇനി നന്നായി വഴന്നു കഴിയുമ്പോൾ തക്കാളി അരിഞ്ഞത് ചേര്‍ത്ത് ഇളക്കുക. മൂത്തു എണ്ണ തെളിയുമ്പം ഉപ്പും മറ്റു പൊടികളും ചേര്‍ത്ത് ഇളക്കി കൊഞ്ച് ചേർക്കുക. ഒന്നിളക്കി അടച്ചു വച്ച് വേകിക്കുക.
വെള്ളം ചേര്‍ക്കെണ്ട ആവശ്യം വരില്ല. അതവിടിരുന്ന് വേകുമ്പോഴേക്കും ചോറ് റെഡി ആക്കാം. ഞാന്‍ ഒരു അഞ്ചു ഗ്ളാസ് അരി എടുത്തു കഴുകി വെള്ളം വാര്‍ത്ത് ഒന്നു വറുത്ത് എടുത്തു.
അരി പാകം ചെയ്യാനുളള പാത്രം അടുപ്പില്‍ വെച്ച് പത്തു ഗ്ളാസ് വെള്ളം ഒഴിച്ച് ചൂടായപ്പോൾ കറുവാപ്പട്ട,ഗ്രാമ്പൂ, ജാതിപത്റി,കുരുമുളക് ഇട്ടു. പാകത്തിന് ഉപ്പ് ചേര്‍ത്ത് രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ചു. തിള വന്നപ്പോൾ അര കപ്പ് കാരറ്റ്,കാബേജ്,ബീൻസ് ചെറുതായി ഗ്രേ റ്റു ചെയ്തത് ഇട്ടു കൂടെ അരിയുമിട്ടു ഒരു നാരങ്ങായുടെ നീര് ഒഴിച്ചു ഒന്നിളക്കിയിട്ട് അടച്ചു വെക്കുക. വെള്ളം വറ്റുന്നതാണ് കണക്ക്.
ദം ഇടാനുള്ള പാത്രത്തിൻറെ അകവശം നെയ്യ് പുരട്ടി മയപ്പെടുത്തുക. സവാള വട്ടത്തിലരിഞ്ഞു പാത്രത്തിൻറെ അടിയില്‍ നിരത്തി വച്ചാല്‍ കരിഞ്ഞു പിടിക്കുമെന്ന പേടി വേണ്ട കേട്ടോ.
ഇനി നമ്മുടെ മസാലയും ചോറും തയ്യാറായെങ്കിൽ ലെയറായി പാത്രത്തിൽ നിരത്താം ബിരിയാണി കുറച്ച് ഡ്രൈ ആയി കിട്ടണമെങ്കിൽ മസാല നന്നായി വറ്റിച്ച് എടുക്കാം.ഇല്ലെങ്കിൽ അത്രയും വറ്റിക്കേണ്ട. ഞാന്‍ ദം പാത്രം മൂടിവച്ചു ഒരു നനഞ്ഞ തോർത്ത് ചുറ്റിനും മുറുക്കി വയ്ക്കാറാണ് പതിവ്.മാവ് കുഴച്ചു ദം ഇടാനുള്ള മടി കൊണ്ടാണേ.മൂടിയുടെ മുകളില്‍ കുറച്ചു കനലിട്ടു കൊടുത്തു. അങ്ങനെ ഒരു 20-30 മിനിറ്റ് ചെറുതീയിൽ.തീ കെടുത്തിയതിനു ശേഷം ഒരു15 മിനിട്ട് എങ്കിലും കാത്തിരിക്കണേ.
വേകുവോളം കാത്തില്ലേ ഇനി ആറുവോളം കാത്തുകൂടേ😊 ഇനി ദം ഒക്കെ പൊട്ടിച്ചു ആ മണമൊക്കെ ആസ്വദിച്ചു പിഞ്ഞാണത്തിലേക്കു വിളമ്പിക്കോ. കൂടെയുള്ളത് പുഴമീൻ വറുത്തതാണേട്ടോ...അപ്പോള്‍ ബിരിയാണി കുശാലായി കഴിച്ചോളൂ..

നല്ല എരിവുള്ള ഒരു ബീഫ് ഫ്രൈ ആയാലോ.


ചോറിന്റെയും ചപ്പാത്തിയുടെയും അപ്പത്തിന്റെയും ഒക്കെ ബെസ്റ്റ് കോമ്പിനേഷൻ ആണ്.
കുറച്ചു നെയ്യുള്ള ബീഫ് ആണെങ്കിൽ നമുക്ക് എളുപ്പത്തിൽ ഫ്രൈ ആക്കി എടുക്കാൻ പറ്റും.
1/2 Kg ബീഫ് കഷണങ്ങൾ ആക്കി കഴുകി വെള്ളം പിഴിഞ്ഞ് കളഞ്ഞു എടുക്കുക. 1/2 Tbsp ഇഞ്ചി ചതച്ചത്, 1/2 Tbsp വെളുത്തുള്ളി ചതച്ചത്, 1 Tsp വിനാഗിരി, 1/4 Tsp മഞ്ഞൾ പൊടി, 3-4 പച്ചമുളക്,6- 8 ചുവന്നുള്ളി അരിഞ്ഞത്, 1 Tsp കുരുമുളക് ഇടിച്ചത്, ഉപ്പ്, കറി വേപ്പില ഇവ ചേർത്തു തിരുമ്മി 20 മിനിറ്റ് വെച്ച ശേഷം വെള്ളം ചേർക്കാതെ കുക്കറിൽ വേവിച്ചെടുക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി 1/2 Tsp പെരുംജീരകം ഇട്ടു മൂത്തു വരുമ്പോൾ 1/2 Tbsp ഇഞ്ചി ചതച്ചത്, 1/2 tbsp വെളുത്തുള്ളി ചതച്ചത്, ഒരു സവാള നീളത്തിൽ അരിഞ്ഞത് ഇവ വഴറ്റുക. നന്നായി മൊരിഞ്ഞു വരുമ്പോൾ 1 Tbsp മുളക് പൊടി, 1 Tsp മല്ലി പൊടി, 1/4 Tsp മഞ്ഞൾ പൊടി, 1/2 Tsp ഗരം മസാല ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ച ബീഫ് ചേർത്ത് 3-4 minute ചെറിയ തീയിൽ വെച്ച ശേഷം ( മസാല പിടിക്കാൻ വേണ്ടി )1/2 Tsp ഗരം മസാല, 1/2 Tsp വിനാഗിരി ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുക്കുക.

ചില്ലി സോയാ ചങ്ക്സ്




സോയാ ചങ്ക്സ് – 150 ഗ്രാം
മാരിനേറ്റ് ചെയ്യാന്‍ :-
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക് പൊടി - 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
സോയാ സോസ് - 1 ടേബിള്‍ സ്പൂണ്‍
മുട്ട – 2 എണ്ണം
കോണ്‍ഫ്ലോര്‍ - 8 ടേബിള്‍സ്പൂണ്‍
ഉപ്പ്
മസാലക്ക് :-
സവാള – 3 എണ്ണം
ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
കാപ്സിക്കം – 1 എണ്ണം
കാശ്മീരി മുളക് പൊടി - 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ടൊമാറ്റോ സോസ് – 4 ടേബിള്‍ സ്പൂണ്‍
സോയാ സോസ് - 1 ടേബിള്‍ സ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം : -
സോയാ ചങ്ക്സ് ചൂടുവെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടു വെക്കുക. അതിനു ശേഷം കഴുകി വാരി നന്നായി പിഴിഞെടുക്കുക.
ഇതിലേക്ക് മാരിനേറ്റ് ചെയ്യാനുള്ള മസാലകളെല്ലാം പുരട്ടി അര മണിക്കൂര്‍ വെക്കുക.
അതിനു ശേഷം ഫ്രയിങ് പാനില്‍ എണ്ണയൊഴിച്ച് സോയാ ചങ്ക്സ് വറുത്ത് കോരി മാറ്റി വെക്കുക. അധികം ബ്രൌണ്‍ നിറമാകരുതു ... ഹാര്‍ഡ് ആയിപ്പോകും .
അതേ എണ്ണയില്‍ നിന്നും ആവശ്യത്തിന് എണ്ണയെടുത്ത് സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
ഇതിലേക്ക്, കുരുമുളക് പൊടി, കാപ്സിക്കം, കാശ്മീരി മുളക് പൊടി, ടൊമാറ്റോ സോസ്, സോയാ സോസ് എന്നിവ ചേര്‍ത്തു ഇളക്കിയതിന് ശേഷം വറുത്ത് വെച്ചിരിക്കുന്ന സോയാ ചങ്ക്സ് ചേര്‍ത്തു നന്നായി ഇളക്കി യോചിപ്പിക്കുക.
മല്ലിയില വിതറി ചൂടോടെ ചപ്പാത്തിക്കൊപ്പം കഴിക്കാം