Search This Blog

Thursday, 2 February 2017

മീൻ മസാലക്കറി


ചപ്പാത്തിക്ക് പറ്റിയൊരു മീൻകറി ഇതാ..
മീൻ വൃത്തിയാക്കിയായത്‌ - 1/2 kg 
തേങ്ങാപ്പാൽ - 1/2 കപ്പ്‌ 
സവാള ചെറുതായി അറിഞ്ഞത്-1 or കുഞ്ഞുള്ളി 10 
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 1 ടി സ്പൂൺ 
പച്ചമുളക് -5 
വാളൻ പുളി നീര് -2 tb സ്പൂൺ or (കുടംപുളി കുതിർത്തത് 3 )
മുളകുപൊടി -1 ടേബിൾ സ്പൂൺ 
മല്ലിപ്പൊടി - 11/2 ടീസ്പൂൺ 
മഞ്ഞൾപ്പൊടി -1/4 ടി സ്പൂൺ 
പെരും ജീരകം പൊടി - 1/2 ടി സ്പൂൺ 
ഉപ്പ്‌ , വെള്ളം , എണ്ണ , കറിവേപ്പില

ചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി , പച്ചമുളക്, കറിവേപ്പില , ജിഞ്ചർ ഗാർലിക് പേസ്റ് എന്നിവ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് പൊടികൾ ചേര്ക്കാം. നന്നായി ഇളക്കി അൽപ്പം വെള്ളം ഒഴിച്ച് പുളിയും ചേർത്തു തിളച്ച ശേഷം മീൻ കഷ്ണങ്ങൾ ചേർക്കാം.ഉപ്പ് ആവശ്യത്തിന് .15 മിനിറ്റ് അടച്ചു വേവിച്ചശേഷം തേങ്ങാപ്പാൽ ചേർത്ത് ചൂടാക്കി കറിവേപ്പിലയും പെരും ജീരകപ്പൊടിയും ചേർത്ത് വാങ്ങാം.

ഫിഷ്‌ റോസ്റ്റ്




ആവശ്യമായ ചേരുവകള്‍
ദശ കട്ടിയുള്ള മീന്‍ -1 കിലോ നുറുക്കി കഴുകിയെടുത്തത്
സവാള - 4 എണ്ണം
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി - 2 തുടം
ചുമന്നുള്ളി – അര കപ്പു അരിഞ്ഞത്
പച്ചമുളക് - 5എണ്ണം നീളത്തില്‍ അരിഞ്ഞത്
തക്കാളി – 4 എണ്ണം
തേങ്ങാക്കൊത്തു – അര മുറി തേങ്ങയുടെ 
ചെറുനാരങ്ങ നീര് - 2 ടേബിള്‍സ്പൂണ്‍
മുളകുപൊടി - 2 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
കടുക് –അര ടീസ്പൂണ്‍ 
മഞ്ഞള്‍പൊടി – അരടീസ്പൂണ്‍
കുരുമുളകുപൊടി -– ഒന്നര ടേബിള്‍സ്പൂണ്‍
പെരുംജീരകം - 1 ടേബിള്‍സ്പൂണ്‍
ഗരംമസാല - 1 ടീസ്പൂണ്‍
ഉലുവപൊടി -1/2 ടീസ്പൂണ്‍
ഉപ്പു, എണ്ണ, കറിവേപ്പില ,വെള്ളം – ആവശ്യത്തിനു

പാചകം ചെയ്യുന്ന വിധം
കഴുകി വൃത്തിയാക്കിയ മീന്‍കഷണങ്ങളില്‍ , 2 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങനീര്, 1/2 ടേബിള്‍സ്പൂണ്‍ മല്ലിപൊടി, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, അര ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി, അരടീസ്പൂണ്‍ മഞ്ഞള്‍പൊടി, അരടേബിള്‍സ്പൂണ്‍ പെരുംജീരകം പൊടിച്ചത്, 1/2 ടീസ്പൂണ്‍ ഉലുവപൊടി, ഉപ്പു എന്നിവ പുരട്ടിഅരമണികൂര്‍ വെക്കുക.
അതിനുശേഷം ഫ്രയിംഗ്പാനില്‍ എണ്ണ ഒഴിച്ച് മസാല പുരട്ടിയ മീന്‍കഷണങ്ങള്‍ രണ്ടുവശവും മുക്കാല്‍ വേവാകുന്നതുവരെ വറുത്തെടുത്തു മാറ്റിവെക്കുക .
അതേഎണ്ണയില്‍ കുറച്ചുകൂടി എണ്ണ ഒഴിച്ചു കടുക്പൊട്ടിച്ചു, കറിവേപ്പില, തേങ്ങാക്കൊത്തു , സവാള, ഇഞ്ചി, വെളുത്തുള്ളി, ചുമന്നുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് തക്കാളിചേര്‍ത്ത് വീണ്ടും വഴറ്റുക.
അതിലേക്ക് ബാക്കിയിരിക്കുന്ന എല്ലാമസാലകളും ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ നന്നായി വഴറ്റിയെടുക്കുക.
ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ ഇട്ടു കുറച്ചു വെള്ളം ചേര്‍ത്തു 10 മിനുട്ട് മൂടി വെച്ച് വേവിക്കുക .
വെള്ളം വറ്റി കഷണങ്ങള്‍ ഉടഞ്ഞു പോകാതെ ഇളക്കി യോജിപ്പിച്ചു നല്ല പാത്രത്തിലേക്ക് മാറ്റി എടുക്കുക.
ഫിഷ്‌ റോസ്റ്റ് റെഡി !!!!

കാട റോസ്റ്റ്




കാട - അര കിലോ
ഇഞ്ചി, വെളുത്തുളളി, ചെറിയ ഉള്ളി പച്ചമുളക് ചതച്ചത് - രണ്ട് വലിയ സ്പൂൺ
തക്കാളി അരിഞ്ഞത് - ഒന്ന്
മല്ലി ഇല, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ
മഞ്ഞൾ പൊടി - കാൽ സ്പൂൺ
മുളകുപൊടി - ഒരു സ്പൂൺ
പെരിജീരകം പൊടിച്ചത് - അര സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - അര സ്പൂൺ

കാട ഇറച്ചി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക. മുളക് പൊടി, മഞ്ഞൾപ്പൊടി, പെരിജീരകം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌, ഉപ്പ് എന്നിവ കാട ഇറച്ചിയിൽ പുരട്ടി പത്ത് മിനിറ്റ് വെക്കുക.അതിന് ശേഷം വെളിച്ചെണ്ണയിൽ വറത്തെടുക്കുക. വറത്തഎണ്ണ അധികം ഉണ്ടെങ്കിൽ കുറച്ച് മാറ്റിയ ശേഷം അതിലോട്ട് ചതച്ച് വെച്ചിരിക്കുന്ന കൂട്ട് ഇട്ട് കൊടുക്കുക ഒപ്പം കറിവേപ്പിലയും നന്നായി മൂക്കുമ്പോൾ തക്കാളിയും കുറച്ച് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക .അതിലോട്ട് വറത്ത് വെച്ച കാടയും മല്ലി ഇലയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. കാട റോസ്റ്റ് തയ്യാർ

പൊട്ടുകടല മല്ലിയില ചട്ണി




1 പൊട്ടുകടല 
2 ഉണക്കമുളക് 
3 സവാള 
4 ഇഞ്ചി 
5 മുളകുപൊടി 
6 പുളി 
7 മല്ലിയില (കുറച്ചു അതികം വേണം )
8 തേങ്ങ (കുറച്ച )
9 ഉപ്പ് 
10 എണ്ണ
11 തക്കാളി (വേണമെങ്കിൽ ചേർക്കാം )

പാൻ ചൂടാക്കി എണ്ണ ഒഴിച്ച് സവാള വഴറ്റുക അതിനുശേഷം ഇഞ്ചി മുളകുപൊടി ചേർത്ത് ഇളക്കുക പിന്നെ തേങ്ങ ചേർത്തിളക്കി ഓഫ് ചെയ്‌തു മല്ലിയില ഇടുക
പൊട്ടുകടലയും ഉണക്കമുളകും മിക്സിയിൽ പൊടിക്കുക അതിനു ശേഷം പാനിലെ വഴറ്റി വച്ചിരിക്കുന്നറ്റും കൂടെ മിക്സിയിൽ ഇട്ടു എലാം അരച്ചെടുക്കുക
ഒരു പാൻ ചൂടാക്കി കടുകും മുളകും പൊട്ടി കഴിഞ്ഞു മിക്സിയിൽ അരച്ചെടുത്തതു പാനിൽ ഒഴിക്കുക ,പുളി വെള്ളവും ഒഴിച്ച് തിളച്ചു കഴിഞ്ഞു ഓഫ് ചെയുക .
(ഫ്രിഡ്‌ജിൽ വച്ചാൽ കേടുകൂടാതെ one week use ചെയാം )

കീമ തോരൻ | ആട്ടിറച്ചി മിൻസ്




കീമ എന്ന് പറഞ്ഞാൽ നോർത്ത് ഇന്ത്യയിൽ ആട്ടിറച്ചി മിൻസ് ആണ്. (മട്ടൻ) ഇവിടെ മട്ടൻ എന്ന് പറഞ്ഞാൽ ആർക്കും അറിയില്ല. ഇവിടെ goat മീറ്റ് എന്ന് തന്നെ പറയണം അല്ലെങ്കിൽ lamb (ചെമ്മരിയാടിന്റെ) മീറ്റ് ആണ് എന്ന് വിചാരിക്കും.
ഒരു കിലോ മിൻസ് (പ്രതിയെകം പീസസ് എടുത്തു കൊടുത്തു ഉണ്ടാക്കിയത്) രണ്ടു വലിയ സവാള, ഇഞ്ചി വെളുത്തുള്ളി, തക്കാളി (അല്ലെങ്കിൽ തക്കാളി പേസ്റ്റ്) ഉപ്പു മുളക്, മല്ലിപൊടി, ഗരം മസാല മഞ്ഞൾ ആവശ്യത്തിന്. കറിവേപ്പില. എണ്ണ

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞ സവാള,ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ ഇട്ടു വഴറ്റി ഉപ്പും മുളകും , മഞ്ഞളും ,മല്ലിപ്പൊടിയും ഗരം മസാലയും ഇട്ടു ഒന്നു വറാത്തതിനു ശേഷം നാലഞ്ചു പഴുത്ത തക്കാളി അറിഞ്ഞത് ഇടുക. വഴറ്റി വെന്തു 
കഴിയുമ്പോൾ മിൻസ് ഇട്ടു നല്ലപോലെ ഇളക്കി കൊടുക്കുക. കട്ടകൾ എല്ലാം തന്നെ നല്ലപോലെ മാറി കിട്ടണം. ഇനിയും മൂടി വെച്ച് ഒരു 30 - 40 മിനിറ്റ് ചെറു തീയിൽ വേവിക്കുക. ചാർ പറ്റിച്ചു എടുക്കുക.
ഇത് ചോറിനും ചപ്പാത്തിക്കും ഒക്കെ നല്ലപോലെ കോമ്പിനേഷൻ ആണ്. ഞാൻ അധികം സ്പ്രിങ് onion ഇട്ടു ഗാര്ണിഷിനു. 
കുറച്ചു മാറ്റി ഫ്രിഡ്ജിൽ വെച്ചിട്ടു പിറ്റേ ദിവസം കുറച്ചു വെന്ത തക്കാളിയും കൂടി ചേർത്ത് സ്പാഗെട്ടിക്കും ഉപയോഗിച്ച്. 
മിൻസ് പറഞ്ഞു ഉണ്ടാക്കിച്ചാൽ, അല്ലെങ്കിൽ തന്നെ ഉണ്ടാക്കിയാൽ quality അറിയാൻ പാട്ടും. സാദാരണ മിച്ചം വരുന്ന ഭാഗങ്ങൾ എല്ലാം കൂടി മിക്സ് ചെയ്താണ് മിൻസ് ഉണ്ടാക്കാർ പതിവ്. അതുകൊണ്ടു താനേ ഇവിടെ മിൻസ് ഒരു cheap ഐറ്റം ആയി കരുതുന്നു.