Search This Blog

Monday, 22 February 2016

ഈസിയായി ഉണ്ടാക്കാം ചിക്കന്‍ ബിരിയാണി

 ഈസിയായി ഉണ്ടാക്കാം ചിക്കന്‍ ബിരിയാണി 
പെട്ടെന്ന് എളുപ്പത്തില്‍ തയ്യാറാക്കാനിതാ ഒരു അടിപൊളി ചിക്കന്‍ ബിരിയാണി റെസിപ്പി….

ചേരുവകള്‍ ;
  1. ബിരിയാണി അരി : 2 ഗ്ലാസ്‌
  2. ചിക്കന്‍ : 1/2 കിലോ
  3. ഗരം മസാല : 1 ടീസ്പൂണ്‍
  4. മഞ്ഞള്‍ പൊടി : 1/2 ടീസ്പൂണ്‍.
  5. മുളകുപൊടി- 1/2 സ്പൂണ്‍
  6. കുരുമുളക് പൊടി : 1/2
  7. ടീസ്പൂണ്‍ സവാള : 2 എണ്ണം
  8. (വലുത്) തക്കാളി : 2
  9. പച്ചമുളക് :(ചതച്ചത്) 7 എണ്ണം
  10. ഇഞ്ചി, വെളുത്തുള്ളി(ചതച്ചത്) : 2
  11. സ്പൂണ്‍ മല്ലിയില ( ചെറുതായി അരിഞ്ഞത് ) 1/2 കപ്പ്‌
  12. ഗരം മസാല പൊടി:1/2 സ്പൂണ്‍
  13. പട്ട ഗ്രാമ്പു ഏലക്ക – കുറച്ച് നെയ്യ്‌ : 2 ടേബിള്‍സ്പൂണ്‍
  14. എണ്ണ : 2 ടേബിള്‍സ്പൂണ്
  15. ഉപ്പ് :പാകത്തിന്
തയ്യാറാക്കുന്ന വിധം :-
                                     അരി പട്ട ഗ്രാമ്പു ഏലക്ക ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് മാറ്റി വെക്കുക.ചിക്കന്‍ മുളകുപൊടി മഞ്ഞള്‍പൊടി ഉപ്പു ചേര്‍ത്ത് പോരിചെടുക്കുക.പാന്‍ ചൂടാക്കി നെയ്യൊഴിച്ച് സവോള വറുത്തു മാറ്റി വെക്കുക .ശേഷം ചിക്കന്‍ പൊരിച്ച എണ്ണയില്‍ തന്നെ സവോള തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക അത് വഴന്നു വരുമ്പോള്‍ മസാല പൊടികള്‍ ചേര്‍ക്കുക അല്‍പം ഉപ്പും ചേര്‍ക്കുക എന്നിട്ട് അതിലേക്കു പൊരിച്ചു വെച്ച ചിക്കന്‍ ചേര്‍ക്കുക .അതിനുമുകളില്‍ വേവിച്ചു വെച്ച ചോറ് ഇടുക അതിനുമുകളില്‍ വറുത്തു വെച്ച സവോള നിരത്തിയിടുക അതിനു മുകളികൂടി കുറച്ച് നെയ്യൊഴിച്ച് അടച്ചു വെക്കുക …10 മിനുട്ട് ചെറു തീയില്‍ വെച്ചതിനു ശേഷം എടുത്തു വിളമ്പാം…… ടെയ്സ്റ്റി ബിരിയാണി റെഡി…….

ചിക്കന്‍ ബിരിയാണി

ചിക്കന്‍ ബിരിയാണി ഉണ്ടാക്കുന്ന വിധം


കോഴിക്കോട്ടുകാര്‍ക്ക് അല്ലെങ്കില്‍ ആരെങ്കിലും കോഴിക്കോട്ട് വന്നാല്‍ എത്രകഴിച്ചാലും മടുക്കാത്ത വിഭവം ഒന്നേയുള്ളൂ- സാക്ഷാല്‍ ബിരിയാണി. അതും ചിക്കന്‍ ബിരിയാണി ആണെങ്കില്‍ പിന്നെ പറയേണ്ട. എന്നാല്‍ പലരും അത് വാരി വലിച്ചു തിന്നും എന്നല്ലാതെ എങ്ങിനെ പാചകം ചെയ്യും എന്നൊന്നും അറിയാത്തവര്‍ ആണ്. അവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്.
ആവശ്യമുള്ള സാധനങ്ങള്‍
  1. ചിക്കന്‍ വലിയ കഷ്ണങ്ങള്‍ – ഒരു കിലോ
  2. ബസുമതി / ബിരിയാണി അരി – നാലുകപ്പ്
  3. നാലു സവാള നീളത്തില്‍ അരിഞ്ഞത്
  4. വെളുത്തുള്ളി പത്ത് അല്ലി
  5. ഇഞ്ചി ഒരു കഷ്ണം
  6. പച്ചമുളക് – ആറ്
  7. കുരുമുളക് പൊടി – അര സ്പൂണ്‍
  8. ഉപ്പ്, മഞ്ഞള്‍ ആവശ്യത്തിനു
  9. ഏലക്ക – എട്ട്
  10. പെരുംജീരകം മുതലായ മസാലക്കൂട്ട് പൊടി
  11. കറുവ, ഗ്രാമ്പു – ആറ്
  12. തക്കാളി – രണ്ട്
  13. മല്ലി, പോദിന ഇല – ഓരോപിടി
  14. ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ് – അര ക്കപ്പ്
  15. എണ്ണ/നെയ്യ് – അര കപ്പ്
  16. മുട്ട
  17. വെള്ളം – (ഒരു കപ്പ് അരിക്ക് ഒന്നേകാല്‍ കപ്പ് വെള്ളം എണ്ണ കണക്ക്)
പാചകം ചെയ്യുന്ന രീതി
മസാല പൊടിയും, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പോദിന ഇലയുടെ പകുതി ഇവ നല്ല പോലെ അരച്ചെടുക്കുക. (ഇതാണ് ചിക്കനില്‍ പുരട്ടി വെക്കേണ്ടത്).
മസാല യുടെ പകുതി, മഞ്ഞള്‍, ഉപ്പ് ഇവ ചിക്കനില്‍ പുരട്ടി വെക്കുക. (അര മണിക്കൂര്‍ മിനിമം). അരി അര മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത ശേഷം വെള്ളം വാലാന്‍ വെക്കുക.
തക്കാളി ചെറിയ കഷ്ണങ്ങള്‍ ആയി മുറിക്കുക.
അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കുറച്ചു സവാളയും എണ്ണയില്‍ വറുത്തു കോരി വെക്കുക.
ബാക്കി വന്ന എണ്ണയില്‍ ബാക്കി ഉള്ള സവാള വഴട്ടുക. നിറം മാറുമ്പോള്‍ ബാക്കി വന്ന അരച്ചെടുത്ത മസാല ഇട്ടു ഇളക്കുക. പച്ച മണം മാറുമ്പോള്‍ തക്കാളി ഇടുക. തക്കാളി ഉടഞ്ഞു എണ്ണ തിളച്ചു വരുമ്പോള്‍ ബിരിയാണി മസാല, തയിര്‍, കറിവേപ്പില ഇവ ഇട്ടെലെക്കുക. മസാല പുരട്ടിവെച്ചിരിക്കുന്ന ചിക്കന്‍ കഷങ്ങള്‍ ഇതില്‍ ഇട്ട ഇളക്കുക. കുക്കറില്‍ ഒരു വിസില്‍ വന്നതിനു ശേഷം എടുത്തു മാറ്റി വെക്കുക.
കാല്‍ കപ്പ് എണ്ണ/ നെയില്‍ ആറ് ഗ്രാമ്പു, രണ്ടു പട്ട, മൂന്നു ഏലക്ക, ഇവ മൂപ്പിക്കുക. ഇതു മൂത്ത് കഴിയുമ്പോള്‍ അറിയും ഇട്ടു വറുക്കുക. അരി നന്നായി മൂകന്നത് വരെ ഇളക്കുക. അഞ്ചു കപ്പ് വെള്ളം, നാരങ്ങ നീര്‍, ഉപ്പ് എന്നിവ ചേര്ക്കുക. അരി പകുതി വേവാകുമ്പോള്‍ പത്രം മൂടി അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
ഓവനില്‍ വെക്കാന്‍ പാകത്തിനുള്ള ഒരു പാത്രത്തിന്റെ അടിയില്‍ എണ്ണമയം പുരട്ടി അതില്‍ ചിക്കന്റെ പകുതി നിരത്തുക. അതിന്റെ മുകളില്‍ ചോറും നാരങ്ങ നീരും നിരത്തുക. വറുത്തു വെച്ചിരിക്കുന്ന സവാളയും മുന്തിരിങ്ങയും അണ്ടിപ്പരിപ്പും ഇതിന്റെ മുകളില്‍ വിതറുക. ഓവന്‍ ചൂട്‌ക്കൈ അതി അര മണിക്കൂര്‍ വെക്കുക.
(ഒരു നനഞ്ഞ തുണിയോ, ടിഷ്യൂ എന്ത്കിലും കൊണ്ട് പത്രം മൂടുന്നത് നന്നായിരിക്കും.)


മാങ്ങ അച്ചാർ

മാങ്ങ അച്ചാർ



പച്ചമാങ്ങ കുരുകുരാന്ന് നുറുക്കി ഉണ്ടാക്കുന്ന അച്ചാറാണ് ഇത്. സദ്യകൾക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവം.... മാങ്ങാക്കറി എന്നാണ് ഞങ്ങൾ പറയുന്നത്. മാങ്ങാഅച്ചാറുകളിൽ വച്ച് ഏറ്റവും ലളിതം;ഉണ്ടാക്കാൻ വളരെ എളുപ്പം. മാങ്ങ നുറുക്കിയെടുക്കേണ്ട താമസമേയുള്ളൂ.
ആവശ്യമുള്ള സാധനങ്ങൾ:

  • പച്ചമാങ്ങ - രണ്ടെണ്ണം (മൂവാണ്ടൻ മാങ്ങയാണ് ഏറ്റവും യോജിച്ചത്)
  • മുളകുപൊടി - പാകത്തിന് (ഞാൻ ഏകദേശം 4 റ്റീ സ്പൂൺ എടുത്തു). കാശ്മീരി മുളകുപൊടിയാണെങ്കിൽ നല്ല ചുവപ്പുനിറം കിട്ടും.
  • കായം പൊടി - 3/4 - 1 ടീ സ്പൂൺ
  • ഉലുവാപ്പൊടി -  3/4 - 1 ടീസ്പൂൺ
  • ഉപ്പ് - പാകത്തിന്
  • വറുത്തിടാനാവശ്യമായ നല്ലെണ്ണ, കടുക്, മുളക്, കറിവേപ്പില

ഉണ്ടാക്കുന്ന വിധം:
മാങ്ങ കഴുകി തൊലിയോടെ ചെറിയ കഷ്ണങ്ങളായി അരിയുക. 


മാങ്ങാക്കഷ്ണങ്ങളിൽ പാകത്തിന് ഉപ്പ് ചേർത്തിളക്കി 2-3 മണിക്കൂർ വച്ചശേഷം മുളകുപൊടിയും കായവും ഉലുവാപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കുക. ഉലുവയുടേയും കായത്തിന്റേയും സ്വാദ് മുന്നിട്ടുനിൽക്കണം. അതാണ് അതിന്റെയൊരു ഇത്.
സാധാരണയായി മാങ്ങാക്കറിയുണ്ടാക്കുമ്പോൾ ഇത്രയുമേ പതിവുള്ളു. സ്വല്പം ആർഭാടം വേണമെങ്കിൽ നല്ലെണ്ണയിൽ വറുത്ത കടുകും മുളകും കറിവേപ്പിലയും ചേർത്തിളക്കുക. സ്വാദും കൂടും. ഞാൻ ചെയ്യാറുണ്ട്. 


പെട്ടെന്നു കേടായിപ്പോകുമെന്നൊരു ദോഷം മാങ്ങാക്കറിക്കുണ്ട്. അതുകൊണ്ട് ആവശ്യത്തിനു മാത്രം(ഒന്നോ രണ്ടോ മാങ്ങകൊണ്ട്)ഉണ്ടാക്കുന്നതാണു നല്ലത്. കൂടുതലുണ്ടാക്കുകയാണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക.

നാരങ്ങാ അച്ചാർ

നാരങ്ങാ അച്ചാർ


സദ്യകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഈ അച്ചാർ വടുകപ്പുളി നാരങ്ങകൊണ്ടാണ് ഉണ്ടാക്കുന്നത്. ഓണം പ്രമാണിച്ച് ഞാനും ഉണ്ടാക്കി കുറച്ചു നാരങ്ങാക്കറി. വളരെ എളുപ്പമാണിത്.
ആവശ്യമുള്ള സാധനങ്ങൾ:
  • വടുകപ്പുളിനാരങ്ങ - ഇടത്തരം വലുപ്പമുള്ളത് ഒന്ന്
  • പച്ചമുളക് - ഏകദേശം പത്തെണ്ണം
  • മുളകുപൊടി -  ഞാൻ ഏതാണ്ട് 6 വലിയ സ്പൂൺ എടുത്തു
  • കായം‌പൊടി - രണ്ട് സ്പൂൺ
  • ഉലുവാപ്പൊടി - അര സ്പൂൺ
  • പാകത്തിന് ഉപ്പ്, തിളപ്പിച്ചാറിയ വെള്ളം

ഉണ്ടാക്കുന്ന വിധം:
 നാരങ്ങ കഴുകി വൃത്തിയാക്കി, നെടുകെ നാലാക്കി മുറിച്ചശേഷം കനം കുറഞ്ഞ സ്‌ലൈസുകളാക്കുക. ഇനി ഈ സ്‌ലൈസുകൾ ചെറിയ കഷ്ണങ്ങളാക്കുക.

പച്ചമുളക് വട്ടത്തിൽ അരിയുക.


നാരങ്ങാക്കഷ്ണങ്ങളും പച്ചമുളകും കൂടി ഉപ്പ് ചേർത്ത് ഒരു ദിവസം അടച്ചു വയ്ക്കുക. അടുത്ത ദിവസം മുളകുപൊടിയും കായവും ഉലുവാപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം തിളപ്പിച്ചാറിയ വെള്ളമൊഴിച്ച് പാകത്തിന് അയവിലാക്കുക.


നാരങ്ങാക്കറി റെഡി! ഇത്രേയുള്ളു!
ചിലർ ഇതിൽ കടുകും മുളകും കറിവേപ്പിലയും വറുത്തിടാറുണ്ട്. ഞങ്ങളുടെ വീട്ടിൽ പതിവില്ല. 

സദ്യയ്ക്ക് ഇലയുടെ ഇടത്തേമൂലയിൽ പുളിയിഞ്ചിയുടേയും കടുമാങ്ങയുടേയുമൊക്കെ കൂട്ടത്തിൽ നാരങ്ങാക്കറിയെ പ്രതിഷ്ഠിക്കുക. പായസം മൂക്കുമുട്ടെ അകത്താക്കാൻ ഇടയ്ക്കിടെ നാരങ്ങാക്കറി തൊട്ടുനക്കുക.

തക്കാളി അച്ചാർ


തക്കാളി അച്ചാർ


തക്കാളി അച്ചാര്‍ തെലുങ്കരുടെ പ്രിയപ്പെട്ട വിഭവമാണ്. ഹൈദ്രാബാദില്‍ വച്ച് അമ്മയാണിതു ആദ്യം പഠിച്ചെടുത്തത്. അമ്മയില്‍ നിന്ന് ഞാനും. പണ്ട് തറവാട്ടില്‍ വച്ച് അമ്മ ഇതൊരു സ്പെഷ്യല്‍ വിഭവമായി ഉണ്ടാക്കാറുണ്ട്. പണ്ടുമുതലേ വെളുത്തുള്ളി എന്നു പറഞ്ഞാല്‍ എന്തോ അറപ്പുള്ള ഒരു സാധനം പോലെയാണ് വീട്ടിൽ മറ്റെല്ലാവര്‍ക്കും. എന്നാല്‍, വെളുത്തുള്ളി ചേര്‍ക്കുന്ന വിഭവമാണിതെങ്കിലും ഇതിനോടു മാത്രം എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. അമ്മമ്മ തമാശയായി ഈ അച്ചാറിന് “റാമന്‍” എന്നാണ് പേരു പറഞ്ഞിരുന്നത്. (കാരണം എന്താണെന്ന് അറിയില്ല). എന്തായാലും, അമ്മമ്മ പറഞ്ഞുപറഞ്ഞു പിന്നീട് എല്ലാവരും റാമന്‍ എന്ന പേര് സ്ഥിരമാക്കി.
തെലുങ്കര്‍ തക്കാളി അച്ചാറുണ്ടാക്കുന്ന രീതി അല്പം ബുദ്ധിമുട്ടുള്ളതാണ്. എളുപ്പവഴിയില്‍ ക്രിയ ചെയ്യുന്ന രീതിയാണ് ഇവിടെ പറയുന്നത്.


ആവശ്യമുള്ള സാധനങ്ങള്‍:
  • തക്കാളി - അഞ്ച് കിലോ
  • പുളി - കാല്‍ കിലോ
  • ഉപ്പ് - പാകത്തിന്
  • മഞ്ഞള്‍പ്പൊടി - 2-3 സ്പൂണ്‍
  • ഉലുവാപ്പൊടി - 3 സ്പൂണ്‍
  • കായം പൊടി - 5 സ്പൂണ്‍
  • മുളകുപൊടി - 125-150 ഗ്രാം (നിങ്ങളുടെ പാകത്തിന്) പിരിയൻ മുളകുപൊടിയുടെ അളവാണ് ഇത്. സാധാരണ മുളകുപൊടിയാണെങ്കില്‍ അളവ് ഇതിലും കുറച്ചു മതിയാവും. കുറേശ്ശേ ചേര്‍ത്ത് പാകത്തിനാക്കുക.
  • നല്ലെണ്ണ - അര ലിറ്റര്‍
  • വെളുത്തുള്ളി - 100 ഗ്രാം (കൂടുതല്‍ വേണമെങ്കില്‍ ആവാം)
  • ഉഴുന്നുപരിപ്പ് - ഒരു പിടി
  • കടലപ്പരിപ്പ് - ഒരു പിടി
  • ചെറുപയര്‍ പരിപ്പ് - ഒരു പിടി
  • കടുക്, മുളക്, കറിവേപ്പില.

(നമ്മുടെ രീതിക്കനുസരിച്ച് മാറ്റിയെടുത്ത അളവുകളാണ് ഇതൊക്കെ. തെലുങ്കര്‍ ഉപ്പും പുളിയും എരിവും എണ്ണയുമൊക്കെ ഇതിനേക്കാളും അധികം ചേര്‍ക്കും).


ഉണ്ടാക്കുന്ന വിധം:

തക്കാളി കഴുകി, ചെറിയ കഷ്ണങ്ങളായി നുറുക്കുക.

പുളി കുറച്ചു വെള്ളത്തില്‍ കുതിര്‍ത്ത്, നാരും കുരുവുമൊക്കെ ഉണ്ടെങ്കില്‍ അതൊക്കെ മാറ്റി, വൃത്തിയാക്കി വയ്ക്കുക. പിഴിയേണ്ട.

നല്ല കട്ടിയുള്ള ഒരു പാത്രത്തില്‍ തക്കാളിക്കഷ്ണങ്ങള്‍ പുളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. (വെള്ളം ഒട്ടും ചേര്‍ക്കേണ്ട ആവശ്യമില്ല). അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്കിടെ നന്നായി ഇളക്കിക്കൊടുക്കണം. തീ കുറച്ചു വച്ചാല്‍ മതി. തക്കാളിയും പുളിയും കൂടി വെന്തുകുഴഞ്ഞ് വെള്ളം ഒരുവിധം വറ്റിയ പരുവത്തില്‍ വാങ്ങിവയ്ക്കുക.
(ഇവിടെയാണ് തെലുങ്കരുടെ രീതി വ്യത്യാസമുള്ളത്. തക്കാളി വേവിക്കുന്ന പരിപാടിയല്ല അവരുടേത്. തക്കാളിയും പുളിയും കൂടി മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി ഒരു ദിവസം വയ്ക്കും. പിറ്റേദിവസം കഷ്ണങ്ങള്‍ വെയിലത്ത് നിരത്തിവച്ച് ഉണക്കും. ഇതില്‍ ഊറിവന്നിട്ടുള്ള വെള്ളവും വെറെ പാത്രത്തില്‍ വെയിലത്തു വയ്ക്കും.  വെള്ളം മുഴുവന്‍ വറ്റിത്തീരുന്നതുവരെ ഇങ്ങനെ ദിവസേന വെയിലത്തു വയ്ക്കും. അവസാനം എല്ലാംകൂടി ആട്ടുകല്ലില്‍ വച്ച് ഇടിച്ചെടുക്കും. എല്ലാം കൂടി മൂന്നുനാലു ദിവസത്തെ പരിപാടിയാണിത്. ഇതിനുപകരമാണ് നമ്മള്‍ വേവിച്ച് വെള്ളം വറ്റിക്കുന്നത്). ഓക്കെ?


 വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികളാക്കി വയ്ക്കുക.

ഇനി, ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച്, അതില്‍ കടുകും മുളകും കറിവേപ്പിലയും മൂപ്പിക്കുക. ഇതിലേക്ക് പരിപ്പുകള്‍(കടലപ്പരിപ്പ്, ചെറുപയര്‍പരിപ്പ്, ഉഴുന്നുപരിപ്പ്) ചേര്‍ത്ത് ചുവക്കെ വറുക്കുക. ഇതില്‍ വെളുത്തുള്ളി ഇട്ട് വഴറ്റുക. 

വെളുത്തുള്ളി മൂത്ത മണം വന്നാല്‍, വേവിച്ചുവച്ചിരിക്കുന്ന തക്കാളി മിശ്രിതം ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് മുളകുപൊടിയും ഉലുവാപ്പൊടിയും കായവും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഉപ്പും എരിവുമൊക്കെ പാകത്തിനാണൊ എന്ന് നോക്കുക.

ഇനി, എണ്ണയില്‍ ഈ മിശ്രിതം നന്നായി വരട്ടിയെടുക്കണം. (ഒരു നോണ്‍സ്റ്റിക് പാത്രമാണെങ്കില്‍ എളുപ്പമുണ്ട്).  എണ്ണ പലതവണകളായി ചേര്‍ത്തു കൊടുക്കുക. തീ കുറച്ചുവച്ചാല്‍ മതി. എണ്ണ ചേര്‍ക്കുന്നതിനനുസരിച്ച് ഇടയ്ക്കിടെ നന്നായി ഇളക്കണം. അവസാനം വെള്ളമൊക്കെ നിശ്ശേഷം വറ്റി, എണ്ണ തെളിഞ്ഞുവരാന്‍ തുടങ്ങിയാല്‍ വാങ്ങിവയ്ക്കാം. ആസ്വാദ്യകരമായ ഒരു മണമായിരിക്കും ഈ സമയത്ത് അടുക്കള മുഴുവന്‍.


തണുത്താല്‍ കുപ്പികളിലാക്കാം. മുകള്‍പ്പരപ്പില്‍ എണ്ണ തെളിഞ്ഞു നില്‍ക്കണം. എണ്ണ പോരെന്നു തോന്നുന്നുണ്ടെങ്കില്‍ കുറച്ചു നല്ലെണ്ണ ചൂടാക്കി തണുപ്പിച്ചശേഷം മുകളില്‍ ഒഴിക്കാം. (എണ്ണ പച്ചയ്ക്ക് ഒഴിയ്ക്കരുത്). അധികകാലം സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് നല്ലത്. തെലുങ്കരുടെ രീതിയില്‍ വെയിലത്തുവച്ച് ഉണക്കിയൊക്കെ ഉണ്ടാക്കിയാല്‍ എത്രകാലം വേണമെങ്കിലും കേടാവാതെ ഇരിക്കുമെന്നൊരു ഗുണമുണ്ട്.

വളരെ രുചികരമാണ് ഈ അച്ചാര്‍. ചോറിനും ചപ്പാത്തിക്കും ഇഡ്ഡലിക്കും ദോശക്കുമൊക്കെ പറ്റിയ കൂട്ടാണിവന്‍.

മുട്ട അവിയൽ

മുട്ട അവിയൽ 
BY: Vijayalekshmi Unnithan


മുട്ട പുഴുങ്ങി നാലായി മുറിക്കുക.
ഉരുളകിഴങ്ങ് നീളത്തില്‍ മുറിച്ച് ഉപ്പ് ചേര്‍ത്ത് വേവിക്കുക .
തേങ്ങ ചിരകിയതും മുളക് പൊടിയും ജീരകവും കറിവേപ്പില യും കൂടി ഒരു പകുതി അരച്ച് എടുത്ത് അല്‍പം വെളളം ഒഴിച്ച് മഞ്ഞള്‍ പൊടി ഇട്ട് ചട്ടിയില്‍ തിളപ്പിക്കുക.
അതിലേക്ക് മുട്ട കഷണങ്ങള്‍ പച്ചതക്കാളി പച്ചമുളക് ,ഉരുളകിഴങ്ങ് കഷണങ്ങള്‍ ചേര്‍ത്ത് വറ്റിച്ച് എടുക്കുക
സൂപ്പർ ചോറ് ചപ്പാത്തി എന്തിൻറ കൂടയും കഴിയ്കാം
എല്ലാവരും ഒന്നുണ്ടാക്കിനോക്കിയ്കേ

നീർ ദോശ

നീർ ദോശ
By : Salvi Manish

രാവിലെ ഉണരുമ്പോഴാ ഒർക്കുന്നെ അയ്യോ ഇന്നലെ ഉഴുന്ന് അരച്ച് വച്ചില്ലല്ലോ, അപ്പത്തിനരച്ചു വച്ചില്ലല്ലോ എന്നൊക്കെ. ഈ സമയത്താണ് 'Neer Dosa' -യുടെ technic സൂത്രത്തിൽ ഉപയോഗിക്കാവുന്നത്. ഇതാവുമ്പോൾ നേരത്തെ അരച്ച് വയ്ക്കേണ്ട ആവശ്യവുമില്ല, എന്ത് കറിയുടെയും കൂടെ ചേരുകയും ചെയ്യും.
വറുത്ത അരിപ്പൊടി - 1 cup
ഉപ്പ് - ഒരു നുള്ള്
പെരും ജീരകം - ഒരു നുള്ള്
വെള്ളം
അരിപ്പൊടിയിലേക്ക് അല്പം ഉപ്പും, പെരും ജീരകവും ചേർത്ത് ഇതിലേക്ക് വെള്ളം ഒഴിക്കുക. വെള്ളം നന്നായി വേണം കേട്ടോ. നന്നായി എന്ന് പറഞ്ഞാൽ tap തുറന്നു പിടിച്ചാലും കുഴപ്പം ഇല്ല. മാവിന് തീരെ കട്ടിയില്ലാതെ, വെള്ളം പോലെ ഇരിക്കണം. എന്നിട്ട് നന്നായി ചൂടായ പാനിലേക്ക് എണ്ണ തേച്ച് , ഈ മാവ് കോരി ഒഴിക്കുക. ഒഴിച്ച ഉടനെ തന്നെ പാലപ്പത്തിന് ചുറ്റിക്കുന്നപോലെ പാൻ ഒന്ന് ചുറ്റിച്ചേക്കണം. അപ്പോൾ, നിറയെ ദ്വാരങ്ങളോട് കൂടി വല പോലെ ഇരിക്കും കോരിയൊഴിച്ച മാവ്. ഇത് കണ്ട് പേടിക്കേണ്ട. ഇങ്ങനെ തന്നെയാ ഇതിന്റെ പരുവം. ഇനി അല്പം തീ കൂട്ടി വച്ചോളു. ദോശയുടെ side അടർന്നു വരുന്ന പാകമാവുമ്പോൾ പതിയെ ചട്ടുകം കൊണ്ട് ഇളക്കിയെടുക്കുക. 'നീർ ദോശ' റെഡി ....ഇനി നല്ല veg /non-veg കറി കൂട്ടി ഒന്ന് കഴിച്ചു നോക്കിക്കേ..എന്നിട്ട് പറ എങ്ങനെ ഉണ്ടെന്ന്..

thanks
https://www.facebook.com/ammachiyudeadukkala.in/photos/a.368352389958394.1073741845.253284111465223/832926570167638/?type=3&theater

വ്യാജ തേയില

വ്യാജ തേയില എന്നാൽ...

തേയില ഫാക്ടറികളിൽ നിന്ന് ഉപേക്ഷിക്കുന്ന വില കുറഞ്ഞ തേയിലയും, ചായക്കടകളിൽ ഉപയോഗിച്ചു കളയുന്ന തേയില ചണ്ടിയും ചേർത്ത് ആദ്യം ഉണങ്ങിയെടുക്കും. പിന്നീട് സൺസെറ്റ് യെല്ലോ, ടട്രാസിൻ, കാർമോസിൻ, ബ്രില്ല്യന്റ് ബ്ലൂ, ഇൻഡിഗോ കാരമൈൻ എന്നീ രാസവസ്തുക്കൾ ചേർത്തു നിർമിക്കുന്ന ചോക്ലേറ്റ് ബ്രൗൺ എന്ന കൃത്രിമ നിറത്തിന്റെ ലായനിയിൽ തേയിലപ്പൊടി മുക്കും. ഒപ്പം മണവും രുചിയും വരാൻ കാരമൽ എന്ന രാസവസ്തുവും ചേർക്കും. ഈ മിശ്രിതം ഉണങ്ങിയെടുക്കുമ്പോൾ കടുപ്പമുളള ചായക്കുളള ചായപ്പൊടി റെഡി.
ആർക്കു വിൽക്കും?...
സൂപ്പർമാർക്കറ്റുകൾ പോലെയുളള അംഗീകാരമുളള വ്യാപാര സ്ഥാപനങ്ങൾ ഇത്തരം വ്യാജ കവറിലുളള തേയില പായ്ക്ക റ്റുകൾ എടുക്കാൻ മടിക്കുന്നതിനാൽ നേരിട്ടാണു വിൽപന. അമൃതം ,മയൂരി തുടങ്ങി കേട്ടാൽ മോഹിക്കുന്ന പേരുകളിലാണു വിൽപന. പ്രധാനമായും ചെറിയ ഹോട്ടലുകളും ചായക്കടകളുമാണ് കടുപ്പം കൂടുതലും വിലക്കുറവുമുളള തേയില വാങ്ങുന്നത്. വ്യാപാരക്കണ്ണിൽ അമിതലാഭം നേടാമെന്നു മനസ്സിലാക്കിയ ചില വൻകിട ഹോട്ടലുകളും പിടി വീഴുന്നതിനു തൊട്ടു മുൻപുളള നാളുകളിൽ തങ്ങളുടെ പക്കൽ നിന്ന് വ്യാജ തേയില വാങ്ങി തുടങ്ങിയിരുന്നതായി പിടിയിലായ മുഖ്യ പ്രതി സമ്മതിച്ചിട്ടുണ്ട്.
സ്ഥിരമായി ഉപയോഗിച്ചാൽ...
വ്യാജ തേയില സ്ഥിരമായി ഉപയോഗിച്ചാൽ കാൻസർ, ലൈംഗിക ശേഷിക്കുറവ്, ലിവർ സിറോസിസ് എന്നീ രോഗങ്ങൾ ഉണ്ടാകുമെന്നാണ് നിഗമനം. തേയിലയിൽ ഒരു തരത്തിലുളള രാസവസ്തുക്കളും ചേർക്കാൻ നിയമം അനുവദിക്കുന്നില്ല.

എങ്ങനെ തിരിച്ചറിയാം?...

തേയിലപ്പൊടിയുടെ ഗുണമേന്മയിൽ സംശയം തോന്നിയാൽ ഉടൻ തന്നെ പരിശോധിക്കാം. കുപ്പിഗ്ലാസിൽ വെളളം നിറച്ച ശേഷം അതിൽ തേയിൽ ചെറുതായി ഇടുക. നിറം ചേർത്തിട്ടുണ്ടെങ്കിൽ നിറം വെളളത്തിനു മുകളിൽ നിൽക്കും, തുടർന്ന് തേയില ഗ്ലാസിന്റെ താഴെയെത്തും. അല്ലെങ്കിൽ വെളള പേപ്പറിൽ ചായപ്പൊടി നിരത്തി വെളളം സ്പ്രേ ചെയ്യുക. വ്യാജനെ ങ്കിൽ നിറം പെട്ടെന്ന് പേപ്പറിൽ പരക്കും.
മായമുണ്ടെന്നു തിരിച്ചറിഞ്ഞാൽ.......
ഉടൻ തന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചറിയിക്കുക. അല്ലെങ്കിൽ 0471 2322833 ,8943341130, 8943346181, 8589055766 എന്നീ നമ്പരുകളിലും വിളിക്കാം. ഒരു കാരണവശാലും പരാതിപ്പെടാതിരിക്കരുത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച തുടർ നടപടികൾ...
സംസ്ഥാനത്തെ ചായ വിൽപ്പന നടത്തുന്ന എല്ലാ കേന്ദ്രങ്ങ ളിലും പ്രത്യേകിച്ച് ചെറിയ ചായക്കടകളിൽ പരിശോധന നടത്തി അംഗീകാരമില്ലാത്ത തേയില ഉപയോഗിക്കുന്നവർ ക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടു കഴിഞ്ഞു. പിടിച്ചെടുക്കുന്ന തേയില നശിപ്പിക്കും. തേയില വാങ്ങിയതിന്റെ രേഖകൾ ഹോട്ടൽ ഉടമ സൂക്ഷിക്കണം. ഭക്ഷണത്തിൽ മായം കലർത്തുന്നത് പിടികൂടാനായി സ്പെഷൽ സ്ക്വാഡുകൾ സംസ്ഥാന– ജില്ലാ തലങ്ങളിൽ രൂപീകരിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക...
കഴിവതും ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ സ്വയം പാകം ചെയ്തു കഴിക്കുക. അങ്ങനെ ചെയ്യുമ്പോൾ ഗുണമേന്മയുളള തേയിലയാണ് വാങ്ങുന്നതെന്നും ശുചിത്വ പൂർണ്ണമായ അന്തരീക്ഷത്തിൽ അവ പാകം ചെയ്യുന്നുവെന്നും ഉറപ്പാക്കാം. പുറത്തു നിന്നു ചായ കുടിക്കുമ്പോൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അംഗീകാരമുളള കടകളിൽ മാത്രം കയറുക. സംശയമുണ്ടെങ്കിൽ അംഗീകാരത്തെപ്പറ്റിയും ഏതു ചായപ്പൊടിയാണ് ഉപയോഗിക്കുന്നതെന്നും ചോദിച്ചു മനസ്സിലാക്കാം. ഉപഭോക്താക്കൾ സംശയം പ്രകടിപ്പിച്ചാൽ അതു നിവാരണം ചെയ്യേണ്ട ഉത്തരവാദിത്തം കടയുടമയ്ക്കുണ്ട്.

ആലപ്പി ഫിഷ്‌ കറി (Alleppey Fish Curry)

ആലപ്പി ഫിഷ്‌ കറി (Alleppey Fish Curry)

by: Anu Thomas
മീൻ - 1/2 കിലോ
മാങ്ങാ - 1
ചുമന്നുള്ളി - 12
ഇഞ്ചി - 1 ടേബിൾ സ്പൂൺ
പച്ച മുളക് - 2
തക്കാളി - 1
മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ
കാശ്മീരി മുളക് പൊടി - 2 ടീ സ്പൂൺ
തേങ്ങ പാൽ - 1.5 കപ്പ്‌
മൺചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോൾ,ഉള്ളി ,ഇഞ്ചി,പച്ച മുളക് ,കറി വേപ്പില വഴറ്റുക.മഞ്ഞൾ, മുളക് പൊടികൾ ചേർത്ത് ഇളക്കുക.തക്കാളി കഷണങ്ങൾ ചേർക്കുക. ആവശ്യത്തിനു ഉപ്പും, തേങ്ങ പാലും ചേർക്കുക.തിളച്ചു തുടങ്ങുമ്പോൾ മാങ്ങയും,മീൻ കഷണങ്ങളും ചേർക്കുക.അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക.കുറച്ചു വെളിച്ചെണ്ണയും, കറി വേപ്പിലയും ചേർത്ത് ഓഫ്‌ ചെയ്യുക

Thanks
https://www.facebook.com/ammachiyudeadukkala.in/photos/a.368352389958394.1073741845.253284111465223/832932920167003/?type=3&theater