പോത്ത് വരട്ടിയത്.
ബീഫ്.....................1Kg
ചെറിയ ഉള്ളി.......500g
മുളക് പൊടി.........2tsp
മഞ്ഞള്‍ പൊടി..........2tsp
മല്ലി പൊടി............1tsp
കുരുമുളക് പൊടി.3tsp
വെളുത്തുളളി ഇഞ്ചിപേസ്റ്റ്..4tsp
കറി വേപ്പില കുറച്ച്
വെളിച്ചെണ്ണ
വെള്ളം
ഉപ്പ്
ഉണ്ടാക്കുന്നത്
ഒരു പാത്രത്തിൽ ഇറച്ചി ഇട്ട് മഞ്ഞള്‍പൊടി, മുളക്പൊടി, മല്ലിപൊടി, ഇഞ്ചി വെളുത്തുളളി പേസ്റ്റ് 2tsp, ആവശ്യത്തിന്ഉപ്പ് ചേര്‍ത്ത് നന്നായി കുഴച് കുറച്ച് വെള്ളം ചേര്‍ത്ത് വേവിക്കുക ഫുൾ വെള്ളം വറ്റിക്കരുത് . എന്നിട്ട് വേറെ ഒരു ചട്ടിയിൽകുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില, നുറുക്കിയചെറിയ ഉളളി, ഇഞ്ചി വെളുത്തുളളി 2tsp എന്നിവ ചേര്‍ത്ത് brown നിറത്തിൽ ആകും വരെ വരട്ടുക. എന്നിട്ട് അതിലോട്ട് ഇറച്ചി ഇട്ട് 3tsp കുരുമുളക് പൊടിയും ചേര്‍ത്ത് അതിലെ വെള്ളം ശരിക്കും വറ്റിക്കുക വെള്ളം വറ്റിയാൽ ഒരു 10മിനുട്ട് മൂടി വെക്കുക .
സാധനം റെഡി
നല്ലോണം ഉണങ്ങിയ ഓലച്ചൂട്ട് ഉപയോഗിച്ച് തീ ആളിക്കുകയെ പാടുള്ളു. നനഞ്ഞ ചൂട്ട് പുകഞ്ഞ് കത്തിയാല്‍ പുകച്ചൂര് വരും....
ഞാന്‍ ഉത്തരവാദിയല്ല.....
വിളമ്പും മുമ്പ് വാട്ടിയ വാഴയിലയില്‍ പലതായി പൊതിഞ്ഞ് കെട്ടിയാല്‍ രുചി കൂടിപ്പോകും.....അങ്ങിനെ....
ഒാരോ പൊതി ഓരോര്‍ത്തര്‍ക്ക് കൊടുക്കാം......
ഒരു പൊതി എനിക്കും കൂടി തരണമെന്ന് മാത്രം..
Tuesday, 6 September 2016
പോത്ത് വരട്ടിയത്
Saturday, 3 September 2016
കേരളത്തിലെ പ്രശസ്തമായ 15 കള്ള് ഷാപ്പുകള്‍
കേരളത്തിലെ പ്രശസ്തമായ 15 കള്ള് ഷാപ്പുകള്‍ 🚗
മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നാടാണ് കേരളം. എന്നാല്‍ കേരളത്തിന്റെ സ്വന്തം മദ്യമായ കള്ളിന് നിയന്ത്രണങ്ങളൊന്നുമില്ല. കരിമീനും കായലും കെട്ടുവള്ളവും തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് കേരളത്തിലെ കള്ള് ഷാപ്പുകളും പ്രിയങ്കരമാണ്.
കള്ള് ഷാപ്പില്‍ കള്ള് മാത്രമേ കിട്ടുകയുള്ളുവെന്ന തെറ്റിദ്ധാരണയൊന്നും സഞ്ചാരികൾക്കില്ല. കേരളത്തിന്റെ തനത് വിഭവങ്ങള്‍ രുചിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം കേരളത്തിലെ കള്ള് ഷാപ്പുകള്‍ തന്നെ. കരിമീന്‍ പൊള്ളിച്ചത് മുതല്‍ നത്തോലി ഫ്രൈ വരെ കേരളത്തിലെ കള്ള് ഷാപ്പുകളിലെ വിഭവങ്ങളാണ്.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ 15 കള്ള് ഷാപ്പുകള്‍ പരിചയപ്പെടാം.
*കിളിക്കൂട് കള്ള് ഷാപ്പ്, കുമരകം*
കോട്ടയം ജില്ലയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്തെ പ്രശസ്തമായ കള്ള് ഷാപ്പാണ് കിളിക്കൂട്. തറാവ് ഫ്രൈ ആണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ വിഭവം. കുമരകത്തെ ഡ്രിഫ്റ്റ് വുഡ് മ്യൂസിയത്തിന് സമീപത്തയാണ് ഈ കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്.
*നെട്ടൂര്‍ ഷാപ്പ്, എറണാകുളം* എറണാകുളത്തെ തന്നെ മറ്റൊരു പ്രശസ്തമായ കള്ള് ഷാപ്പാണ് നെട്ടൂര്‍ ഷാപ്പ്. കുടുംബസമേതം സന്ദര്‍ശിക്കാവുന്ന ഷാപ്പുകളില്‍ ഒന്നാണ് നെട്ടൂര്‍ ഷാപ്പ്. വൈകുന്നേരമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ചെമ്മീന്‍ ഉലത്തിയത്, ഞണ്ട് ഫ്രൈ, ബീഫ് ലിവര്‍, മീന്‍തല കറി എന്നിവയാണ് ഇവിടുത്തെ സ്പെഷ്യല്‍ വിഭവങ്ങള്‍.
*പിണറായി കള്ള് ഷാപ്പ്, കണ്ണൂര്‍*
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിക്കടുത്തായി പിണറായിലെ കാളി കള്ള് ഷാപ്പ് ജില്ലയിലെ തന്നെ പ്രശസ്തമായ കള്ള് ഷാപ്പാണ്. കണ്ടല്‍കായലിന്റെ കരയിലാണ് ഈ കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ഞണ്ട് ഫ്രൈ, കല്ലുമ്മക്കായ് ഫ്രൈ, എന്നിവയാണ് ഇവിടുത്തെ സ്പെഷ്യല്‍ വിഭവങ്ങള്‍.
*അമ്പാടി ഷാപ്പ്, ചങ്ങനാശേരി*
ചങ്ങനാശേരി ആലപ്പഴ റൂട്ടില്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയായി ഒന്നാം പാലം ബസ് സ്റ്റോപ്പിന് സമീപത്തായാണ് അമ്പാടി ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ആളുകള്‍ ഉച്ചയൂണ്‍ കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന കള്ളുഷാപ്പുകളില്‍ ഒന്നാണ് ഈ കള്ള് ഷാപ്പ്.
*ആനിക്കാട് കള്ള് ഷാപ്പ് എറണാകുളം*
മൂവാറ്റുപുഴയില്‍ നിന്ന് തൊടുപുഴയ്ക്ക് പോകുന്ന വഴിയിലാണ് ആനിക്കാട് എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇടുക്കിയിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കള്ളുഷാപ്പാണ് ഇത്.
*വെള്ളിയാഴ്ചക്കാവ്, വര്‍ക്കല*
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ബീച്ചിന് സമീപത്തായാണ് വെള്ളിയാഴ്ചക്കാവ് വര്‍ക്കല ഫാമിലി കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികള്‍ കുടുംബ സമേതം ഭക്ഷണം കഴിക്കാന്‍ എത്തുന്ന സ്ഥലമാണ് വെള്ളിയാഴ്ചക്കാവ്.
*എലിപ്പന ഷാപ്പ്, ആലപ്പുഴ*
ബ്ലോഗ് എഴുത്തുകാര്‍ പ്രശസ്തമാക്കിയ ആലപ്പുഴയിലെ ഒരു കള്ള് ഷാപ്പാണ് ഇത്. ആലപ്പുഴയ്ക്കും മുഹമ്മയ്ക്കും ഇടയിലായി എലിപ്പനയിലാണ് ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ താറാവ് കറി പ്രശസ്തമാണ്.
*കടമക്കുടി കള്ള് ഷാപ്പ്, എറണാകുളം*
എറണാകുളം ജില്ലയിലെ സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നാണ് വെള്ളത്താല്‍ ചുറ്റപ്പെട്ട കടമക്കുടി ഗ്രാമം. ഇവിടുത്തെ ഗ്രാമീണ ഭംഗി പോലെ തന്നെ കള്ള് ഷാപ്പും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ്.
*കരിമ്പിന്‍കാല, കോട്ടയം*
ചങ്ങനാശ്ശേരി കോട്ടയം റൂട്ടിലെ പള്ളത്താണ് കോട്ടയത്തെ ഏറ്റവും പ്രശസ്തമായ കള്ള്ഷാപ്പായ കരിമ്പിന്‍കാല കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. 1958ല്‍ ആരംഭിച്ച ഈ കള്ള് ഷാപ്പ് ഇപ്പോള്‍ പ്രശസ്തമായ ഫാമിലി റെസ്റ്റോറെന്റ് ആണ്.
*തട്ടേല്‍ ഷാപ്പ്, മാഞ്ഞൂര്‍*
ആലപ്പുഴ ജില്ലയ്ക്കും കോട്ടയം ജില്ലയ്ക്കും നടുവിലായി നീണ്ടൂര്‍ റോഡില്‍ മാഞ്ഞൂര്‍ എന്ന ഗ്രാമത്തിന് സമീപം പാടത്തിന്റെ നടുവിലായാണ് ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്.
*തറവാട്, കുമരകം*
കുമരകത്തെ പ്രശസ്തമായ ഒരു കള്ള് ഷാപ്പാണ് തറവാട് കള്ള് ഷാപ്പ്. കക്ക ഫ്രൈ, ഞണ്ട് കറി, ബീഫ് ഫ്രൈ, കിളിമീന്‍ ഫ്രൈ, കൊഞ്ചു റോസ്റ്റ്, പുഴമീന്‍ കറി, ഞാവനിങ്ങ എന്നിങ്ങനെ നാവില്‍ കൊതിയൂറുന്ന നിരവധി വിഭവങ്ങള്‍ ഇവിടെ കിട്ടും.
*പുഴയോരം കള്ള് ഷാപ്പ്, രാമമംഗലം*
എറണാകുളം ജില്ലയിലെ പിറവത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെയായി രാമമംഗലത്ത് മൂവാറ്റ്‌പുഴയാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന എ സി കള്ള് ഷാപ്പാണ് പുഴയോരം കള്ള് ഷാപ്പ്. കുടുംബം സമേതം ഭക്ഷണം കഴിക്കാവുന്ന 2 സ്റ്റാര്‍ ഫാമിലി റെസ്റ്റോറെന്റാണ് ഇവിടുത്തെ പ്രത്യേകത.
*മങ്കൊമ്പ് ഷാപ്പ്, മങ്കൊമ്പ്*
ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലാണ് മങ്കൊമ്പ് സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ മങ്കൊമ്പില്‍ എത്തിച്ചേരാം.
*മുല്ലപന്തല്‍, എറണാകുളം*
എറണാകുളം ജില്ലയിലെ തൃപ്പുണ്ണിത്തുറയ്ക്ക് അടുത്തുള്ള ഉദയംപേരൂരില്‍ എം എല്‍ എ റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കള്ളു ഷാപ്പാണ് മുല്ലപന്തല്‍ കള്ളു ഷാപ്പ്. സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ് ഈ കള്ള് ഷാപ്പ്. കരിമീന്‍ കറി,
കരിമീന്‍ പൊള്ളിച്ചത്, കരിമീന്‍ ഫ്രൈ, മീന്‍ തല, ചെമ്മീന്‍, കാട ഫ്രൈ, കൂന്തല്‍ എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങള്‍.
*മാപ്രാണം ഷാപ്പ്, ഇരിങ്ങാലക്കുട*
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ തൃശൂര്‍ റോഡിലെ മാപ്രാണം എന്ന സ്ഥലത്താണ് പ്രശസ്തമായ ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്. മീന്‍ പീര, കപ്പ, കടല, കരിമീന്‍ പൊള്ളിച്ചത്, മീന്‍ കറി, ഞണ്ട് റോസ്റ്റ് എന്നിവയാണ് ഇവിടുത്തെ സ്പെഷ്യല്‍ വിഭവങ്ങള്‍.
Wednesday, 31 August 2016
കർപ്പൂരതുളസി ചായ
സുഖനിദ്രക്കായി കർപ്പൂരതുളസി ചായ കുടിച്ചു നോക്കൂ ......................
നല്ല ആരോഗ്യം ലഭിക്കാന്‍ 6 മണിക്കൂർ നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ പലര്‍ക്കും ഉറക്കം ശരിയായ വിധത്തില്‍ ലഭിക്കാറില്ല. പല കാരണങ്ങളാണ് ഇത്തരമൊരു പ്രശ്നത്തിനു കാരണമാകുന്നത്. ശരിയായ ഉറക്കം ലഭിയ്ക്കാതിരിക്കുന്നതും ഇടയ്ക്ക് വെച്ച് ഉറക്കം മുറിഞ്ഞു പോകുന്നതും പലര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇതു പരിഹരിക്കാനായി പല നിരുപദ്രവകരമായ മാര്‍ഗങ്ങളും നമുക്ക് സ്വീകരിക്കാവുന്നതാണ്. ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് കര്‍പ്പൂര തുളസി ചായ കുടിക്കുന്നത്. ഇതുമൂലം പല രീതിയിലുള്ള ആരോഗ്യപരമായ ഗുണങ്ങളും നമുക്ക് ലഭിക്കും. എന്തെല്ലാമാണ് അവയെന്ന് നമുക്ക് നോക്കാം. നല്ല ദഹനം ലഭിക്കുകയാണെങ്കില്‍ തന്നെ നല്ല ഉറക്കം ലഭിക്കും. ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും ഉത്തമമായ മര്‍ഗമാണ് കര്‍പ്പൂര തുളസി ചായ കുടിക്കുന്നത്. അതുപോലെതന്നെ മസില്‍ വേദനയെന്ന പ്രശ്‌നത്തിനും ഇത്തരത്തില്‍ ആശ്വാസം ലഭിയ്ക്കുന്നു. കൂടാതെ ഈ കർപ്പൂരതുളസി കാപ്പി കുടിക്കുന്നതുകൊണ്ട് കഫീന്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാകുന്നു. ഉറക്കത്തെ ബാധിക്കുന്ന മറ്റൊരു പ്രധാന വില്ലനാണ് നെഞ്ചെരിച്ചില്‍. എന്നാല്‍ കര്‍പ്പൂര തുളസി കഴിയ്ക്കുന്നതിലൂടെ നെഞ്ചെരിച്ചില്‍ എന്ന പ്രശ്‌നം ഇല്ലാതാകുകയും സുഗമമായ ഉറക്കം ലഭിയ്ക്കുകയും ചെയ്യുന്നു. പല ആളുകളിലും കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഛര്‍ദ്ദി പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുകയെന്നത്. ഇത്തരം അസ്വസ്ഥകള്‍ മാറാനും രാത്രി കിടക്കുന്നതിനു മുമ്പായി ഒരു ഗ്ലാസ്സ് കര്‍പ്പൂരതുളസി ചായ കുടിയ്ക്കുന്നത് ഉത്തമമാണ്. നല്ല ഉറക്കം പ്രതീക്ഷിച്ചാണ് നിങ്ങള്‍ കിടപ്പു മുറിയിലേക്ക് പോകുന്നതെങ്കില്‍ നിര്‍ബന്ധമായും കര്‍പ്പൂര തുളസി ചായ കുടിക്കുക. ഇത്രയേറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു പാനീയം അനാരോഗ്യത്തെ മാറ്റി നിര്‍ത്തി സുഖകരമായ ഉറക്കം നല്‍കുമെന്നതില്‍ ഒരു സംശയവും ഇല്ല.
ശ്രദ്ധിക്കൂ , ശുചിത്വത്തിന്റെയും ലാളിത്യത്തിന്റെയും പര്യായം കൂടിയാണ് തുളസി. നിരവധി ഇനത്തില്‍ തുളസി കണ്ടുവരുന്നു. കൃഷ്ണതുളസി, രാമതുളസി, വൈകുണ്ഠ തുളസി, കര്‍പ്പൂര തുളസി, വെണ്‍തുളസി, കാട്ടുതുളസി തുടങ്ങിയ വിവിധ ഇനങ്ങളില്‍ ഇവ കണ്ടുവരുന്നു. ഓരോ തുളസിയുടേയും ഇനം അനുസരിച്ച് ഔഷധഗുണങ്ങളില്‍ വ്യത്യാസം ഉണ്ടാവാം. ഇന്ത്യയില്‍ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യം കൂടി ആണ് കര്‍പ്പൂര തുളസി. ഔഷധികളുടെ മാതാവ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്.കർപ്പൂര തുളസിയാണ് മേൽ ഉദ്ധരിച്ചത് .
എങ്ങനെയുണ്ട് ഈ ഒറ്റമൂലി ...... പരീക്ഷിച്ചു നോക്കുന്നോ ?
Wednesday, 24 August 2016
കുട്ടനാടന്‍
കുട്ടനാടന്‍ മീന്‍കറി
****************************
;
;
;
ചേരുവകകള്‍
****************************
1. നെയ് മീന്‍ കഷണങ്ങള്‍ - 1 കി. ഗ്രാം
2. കാശ്മീരി മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
3. മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
4. കുരുമുളക് പൊടി - കാല്‍ ടീസ്പൂണ്‍
5. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
6. വെളുത്തുള്ളി വലുത് - 7 അല്ലി
7. ഇഞ്ചി വെളുത്തുള്ളിയുടെ തുല്യം അളവ്
8. പച്ച മുളക് - 2 എണ്ണം
9. ചെറിയ ഉള്ളി - 2 എണ്ണം
10. വെളിച്ചെണ്ണ - 4 ടേബിള്‍ സ്പൂണ്‍
11. കടുക് - 1 ടീസ്പൂണ്‍
12. ഉലുവ - 10 എണ്ണം
13. കുടം പുളി - 3 ചുള അര കപ്പു വെള്ളത്തില്‍ ഇട്ടു വക്കുക.
14. ഉപ്പ് - ആവശ്യത്തിന്.
15. കറിവേപ്പില
പാചകം ചെയ്യുന്ന വിധം:
ചൂടായ ചട്ടിയില്‍ എണ്ണ ഒഴിച്ചു ഉലുവ ഇടുക. ഉലുവ ചുവക്കുമ്പോള്‍ കടുകു പൊട്ടിക്കുക. ചുവന്ന ഉള്ളി കനം കുറച്ചു അരിഞ്ഞത് നന്നായി വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളി പൊടിയായി അരിഞ്ഞതും പച്ചമുളകു
പിളര്‍ന്നതും വഴറ്റുക. പൊടികള്‍ എല്ലാം കൂടി ദോശ മാവിന്റെ പരുവത്തില്‍ മിക്സു ചെയ്തു വഴറ്റിയതിലേയ്ക്ക് ഒഴിക്കുക. നന്നായി ചൂടാവുമ്പോള്‍ പുളിയും വെള്ളവും ചേര്‍ക്കുക. തിളക്കുമ്പോള്‍ ഉപ്പ് വെള്ളത്തില്‍
കലക്കി ചേര്‍ക്കുക. വെള്ളം അധികം ആകാതെ ശ്രദ്ധിക്കണം. തിളക്കുമ്പോള്‍ മീന്‍ ഇടുക. മുകളില്‍ കറിവെപ്പില വിതറി അടച്ചു വച്ച് 20 മിനുട്ട് മീഡിയം തീയില്‍ വേവിക്കുക. തീയ് ഓഫ് ചെയ്ത് അല്‍പ നേരം തുറന്നു
വക്കുക. മീന്‍ കറി തയ്യാര്‍.
ഉള്ളിപുളിക്കറി
ഉള്ളിപുളിക്കറി
**************************
ചേരുവകള്‍
ചുവന്നുള്ളി- അരക്കിലോ
തേങ്ങാകൊത്ത്- 3 ടേബിള്‍സ്പൂണ്‍
പുളി- ഒരു ചെറുനാരങ്ങ വലുപ്പത്തില്‍
മഞ്ഞപ്പൊടി- ഒരു നുള്ള്
മുളക് പൊടി- 3 ടേബിള്‍ സ്പൂണ്‍
ഉലുവ പൊടി- അര ടേബിള്‍ സ്പൂണ്‍
കായ പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ- 4 ടേബിള്‍ സ്പൂണ്‍
കടുക്- അട ടേബിള്‍ സ്പൂണ്‍
കറിവേപ്പില- 1 തണ്ട്
തയ്യാറാക്കുന്ന രീതി
പുളി അരക്കപ്പ് വെള്ളത്തില്‍ നന്നായി പിഴിഞ്ഞെടുക്കുക. ശേഷം ഒരു ചട്ടിയില്‍ കുറച്ച് വെളിച്ചെണ്ണ ചൂടാക്കി തേങ്ങകൊത്തും ചുവന്നുള്ളിയും നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് മഞ്ഞപ്പൊടി, മുളക് പൊടി, ഉലുവപ്പൊടി എന്നിവ ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റാം. ഇതിലേക്ക് കായവും, പുളിവെള്ളവും ഉപ്പും, വെള്ളവും ചേര്‍ത്ത് ചാര്‍ കുറുകും വരെ തിളപ്പിക്കുക. ശേഷം കടുക് താളിച്ച് ചേര്‍ക്കാം.
ചിക്കൻ കൊണ്ടാട്ടം / Chicken Kondattam
ചിക്കൻ കൊണ്ടാട്ടം / Chicken Kondattam
***************************************************
From - #Sreekanth #Kottathara
English & Malayalam
;
;
പേര് കേൾക്കുമ്പോൾ ഒരു തമിഴ് സ്റ്റൈൽ ഉണ്ടെങ്കിലും സംഭവം മലബാറില് ഫേമസ് ആണ്
;
ആവശ്യമുള്ളവ
************************
ചിക്കൻ - 250 ഗ്രാം
വറ്റൽ മുളക് ചെറുതാക്കി അരിഞ്ഞു എടുത്തത് - 2 ടേബിൾ സ്പൂൺ
കാശ്മീരി മുളക് പൊടി - 10 ഗ്രാം
ഗരം മസാല - 5 ഗ്രാം
ചെറിയ ഉള്ളി ചതച്ചത് - 50 ഗ്രാം
മല്ലി പൊടി - 10 ഗ്രാം
മഞ്ഞൾ പൊടി - 10 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കിയത് - 10 ഗ്രാം
പച്ചമുളക് - 2 എണ്ണം ചെറുതാക്കി അരിഞ്ഞത്
വെളിച്ചെണ്ണ - 50 മില്ലി
കറിവേപ്പില
ചെറുനാരങ്ങാ നീര് - 1 ടീസ്പൂൺ
ഉപ്പ്
;
തയ്യാറാക്കുന്ന വിധം
********************************
ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണം ആക്കി മുറിച്ചെടുക്കണം
ഇനി ഒരു പാത്രത്തിൽ 5 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കാശ്മീരി മുളകുപൊടി ,ഉപ്പ് , ചെറുനാരങ്ങാനീര് , മഞ്ഞൾ പൊടി ചേർത്തു മിസ് ചെയ്യണം ശേഷം ചിക്കൻ കഷണങ്ങളിൽ തേച്ചുപിടിപ്പിച്ചു ഒരു മണിക്കൂറോളം മസാല പിടിക്കാൻ വേണ്ടി വെയ്ക്കണം
പിന്നെ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി അതിലേക്കു ചേർത്തു ഫ്രൈ ചെയ്തു മാറ്റി വെയ്ക്കാം
ഇനി വേറെ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായി വരുമ്പോൾ ചതച്ച ചെറിയ ഉള്ളി ചേർത്തു ചെറിയ ചൂടിൽ വഴറ്റി എടുക്കണം
ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ വറ്റൽമുളക് കഷ്ണം ആക്കിയത് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ചെറുതാക്കി അരിഞ്ഞ പച്ചമുളക് ചേർത്തു വഴറ്റി ശേഷം ഗരം മസാല ,5 ഗ്രാം കാശ്മീരി മുളക് പൊടി , 5 ഗ്രാം മഞ്ഞൾ പൊടി മല്ലി പൊടി 10 ഗ്രാം , കറിവേപ്പില ചേർത്തു നല്ല പോലെ മിസ് ചെയ്തു വഴറ്റി എടുക്കണം
ഇനി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ചേർത്തു മസാല നല്ല പോലെ മിസ് ചെയ്തു എടുത്തു സവാള വട്ടനെ അരിഞ്ഞത് ചേർത്തു അലങ്കരിച്ചു ചൂടോടെ വിളംബാം
;
;
Ingredients
Chicken - 250 gm
Red chilly flakes - 2 tbsp
Kashmiri red chilly powder - 10 gm
Garam masala - 5 gm
Shallots - 50 gm (crushed)
Coriander powder - 10 gm
Turmeric powder - 10 gm
Ginger garlic paste - 10 gm
Green chilly - 2 nos (sliced)
Coconut oil - 50 ml
Curry leaves - few
Lemon juice - 1 tsp
Salt to taste
Method
Step 1
Clean the chicken in water and cut into pieces.
Step 2
Take a pan, mix together 5 gm of ginger garlic paste, kashmiri red chilly powder, salt, lemon juice and turmeric powder. Mix them well and apply the paste on chicken and marinate for an hour.
Step 3
Heat coconut oil in a pan and fry the chicken and keep it aside.
Step 4
Heat oil in a pan and add crushed shallots and sauté in a low flame.
Step 5
When it turns golden brown, add red chilly flakes, ginger garlic, sliced green chilly and sauté well. Then add garam masala, 5 grams of kashmiri red chilly powder, 5 grams of turmeric powder, 10 grams of coriander powder, and curry leaves. Sauté this mixture well.
Step 6
Add the fried chicken to this mixture and mix properly. Garnish with onion rings.
Step 7
Tasty and spicy Chicken kondattam is ready.
കരിമീന്‍ ഇലയില്‍ പൊള്ളിച്ചതിനെ എങ്ങനെയുണ്ടാക്കുമന്ന് നോക്കാം.
റംസാന്‍ വിഭവത്തിലേക്ക് കരിമീന്‍ ഇലയില്‍ പൊള്ളിച്ചതിനെ എങ്ങനെയുണ്ടാക്കുമന്ന് നോക്കാം....... കരിമീന്‍ ഇവിടെയും പൊള്ളിക്കാം കുട്ടനാട്ടിലെ പ്രധാന മത്സ്യ വിഭവങ്ങളിലൊന്നായ കരിമീന്‍ പൊള്ളിച്ചത് ഇന്ന് മലബാറിലെയും പ്രധാന മത്സ്യ രുചികളിലൊന്നായി മാറിയിരിക്കുകയാണ്.
https://youtu.be/gNWCROjMp2g
ആവശ്യമുള്ള സാധനങ്ങള്‍
1- കരിമീന്‍ വലുത്- മൂന്നെണ്ണം 2- മുളക്‌പൊടി-രണ്ട് ടീസ്പൂണ്‍ 3- മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍ 4- ഗരം മസാല-കാല്‍ ടീസ്പൂണ്‍
5- കുരുമുളക്‌പൊടി-അര ടീസ്പൂണ്‍ 6- ഉപ്പ്-ആവശ്യത്തിന് 7- കറിവേപ്പില-മൂന്നെണ്ണം 8- സവാള-നാല് 9- വെളിച്ചെണ്ണ-അര കപ്പ് 10- സവാള രണ്ട്
തയ്യാറാക്കുന്ന വിധം ആദ്യം കരിമീനില്‍ പുരട്ടാനുള്ള മസാലയാണ് തയ്യാറാക്കേണ്ടത്.
രണ്ട് ടേബിള്‍സ്പൂണ്‍ മുളക്‌പൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കാല്‍ ടീസ്പൂണ്‍ ഗരം മസാല, അരടീസ്പൂണ്‍ കുരുമുളക്‌പൊടി പാകത്തിന് ഉപ്പ് എന്നിവ കുറച്ച് വെള്ളത്തില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തിലുള്ള മസാലയാക്കുക. കരിമീന്‍ വൃത്തിയാക്കി , മസാല പിടിക്കാനായി കത്തി കൊണ്ട് വരകള്‍ ഇടുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മസാല മീനില്‍ പുരട്ടുക. പൊള്ളിക്കുന്നതിനു മുമ്പായി മസാല പുരട്ടി കുറച്ചുനേരം വച്ചിരുന്നാല്‍ കൂടുതല്‍ രുചി ഉണ്ടാകും. കരിമീന്‍ എണ്ണയില്‍ പകുതി വേവിക്കുക എന്നതാണ് അടുത്ത ഘട്ടം. അരക്കപ്പ് വെളിച്ചെണ്ണ ഫ്രയിങ്പാനില്‍ ഒഴിച്ച് ചൂടാക്കുക. ചൂടായ ശേഷം, മസാല പുരട്ടി വച്ചിരിക്കുന്ന കരിമീന്‍ എണ്ണയില്‍ രണ്ട് മിനിറ്റ് വീതം ഇരുവശങ്ങളും പകുതി വേവിക്കുക. വെന്ത ശേഷം കരിമീന്‍ ഒരു വാഴയില കഷ്ണത്തിലേയ്ക്ക് മാറ്റുക.
കരിമീന്‍ പൊള്ളിക്കുന്നതിനു വേണ്ട മസാല തയ്യാറാക്കുന്നതിന് കരിമീന്‍ വറുത്ത അതേ എണ്ണയില്‍ രണ്ട് സവാള കനം.കുറച്ച് അരിഞ്ഞത് വേവിക്കുക. വെന്ത് കഴിഞ്ഞ ശേഷം നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന മസാലയും കുറച്ച് കറിവേപ്പിലയും കൂടി ചേര്‍ക്കുക. മസാല എണ്ണയില്‍ നിന്ന് അരിച്ചെടുക്കുക. ഈ മസാല കരിമീനിന്റെ ഇരുവശങ്ങളിലും നന്നായി പിടിപ്പിച്ച് വാഴയിലയില്‍ പൊതിഞ്ഞ് വെക്കുക കരിമീന്‍ പൊള്ളിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഒരു തൂശനില തീയില്‍ വാട്ടിയെടുക്കുക. അതില്‍ വാഴയിലകഷ്ണത്തില്‍ പൊതിഞ്ഞ് വെച്ചിരിക്കുന്ന കരിമീന്‍ അങ്ങനെതന്നെ തൂശനിലയില്‍ വെച്ച് പൊതിഞ്ഞ് വാഴനാര് വാട്ടിയെടുത്തത് കൊണ്ട് കെട്ടുക. ഒരു ഫ്രയിങ് പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ കുറച്ച് പച്ചവെള്ളം തളിക്കുക. അതിലേയ്ക്ക് ഇലയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന കരിമീന്‍ വച്ച് അതിനുമുകളിലായും കുറച്ച് വെള്ളം തളിക്കുക. ശേഷം അടച്ചുവെക്കുക. ഇടയ്ക്കിടയ്ക്ക് അടപ്പ് തുറന്ന് വെള്ളം വറ്റുന്നതനുസരിച്ച് വെള്ളം തളിച്ചുകൊടുക്കുക ഇലയുടെ കളര്‍ ബ്രൌണ്‍ ആകുന്നതുവരെ ഇത്തരത്തില്‍ വേവിക്കുക...
തീന്‍മേശ മര്യാദകള്‍
തീന്‍മേശ മര്യാദകള്‍
By: ഡോ.വി.പി ഗംഗാധരന്‍
കഴിഞ്ഞ ദിവസം ഒരു കല്യാണ സദ്യയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. നല്ല തിരക്കാണ്. ആളുകള്‍ ഇടിച്ചു കയറി ഭക്ഷണം കഴിക്കുകയാണ്. ബൊഫെ മാതൃകയില്‍ വിളമ്പുന്ന പരിപാടിയായിട്ടും വേണ്ടതിലേറെ തിരക്ക്.
അത്രയധികം ആളുകളെ ക്ഷണിച്ചിട്ടുള്ളതിനാലാണ്. വിഭവസമൃദ്ധമായി കഴിക്കാനുളള ശേഷിയില്ലെന്നും കല്യാണച്ചടങ്ങില്‍ പങ്കെടുത്തിട്ടു പോന്നാല്‍മതി എന്നും തീരുമാനച്ചിട്ടാണ് അവിടേക്ക് പുറപ്പെട്ടതുതന്നെ. ഭാഗ്യവശാല്‍ പഴയൊരു സുഹൃത്തിനെയും കിട്ടി.
പക്ഷേ, ആതിഥേയന്‍ വിടുന്നില്ല. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന നിര്‍ബന്ധം. മുഖ്യ വിഭവങ്ങളിലേക്ക് കടക്കാതെ ചെറിയൊരു പ്ലേറ്റില്‍ കുറച്ചു പഴങ്ങള്‍ മാത്രം എടുത്ത് ഞങ്ങള്‍ ഒരു മൂലയിലേക്ക് മാറിനിന്ന് നാട്ടു വര്‍ത്തമാനങ്ങളില്‍ മുഴുകി. പെരുമഴയും പുതിയ സര്‍ക്കാറും ഒക്കെ.
പാത്രങ്ങള്‍ നിറയെ ഭക്ഷണം എടുത്ത് പകുതിയിലധികം കുപ്പത്തൊട്ടിയില്‍ തളളുകയാണ് വലിയൊരു വിഭാഗം ആളുകള്‍. കാണുമ്പോള്‍ ഒരു മോഹത്തിന് കോരിയെടുക്കും. കഴിക്കാന്‍ തുടങ്ങുമ്പോള്‍ പകുതിപോലും കഴിക്കാനാവില്ല. ബാക്കി വെറുെത കളയും. അപ്പോളാണ് അടുത്തൊരു കുട്ടി അവന് പ്രിയപ്പെട്ട ഏതോ വിഭവം വീണ്ടും വാങ്ങാന്‍ വേണ്ടി ബാഫെ കൗണ്ടറിലേക്ക് പോകാന്‍ അച്ഛന്റെ തുണ തേടി വിളിക്കുന്നതു കണ്ടത്. അച്ഛന്‍ പക്ഷേ, കുട്ടിയെ മൈന്‍ഡ് ചെയ്യുന്നില്ല.
നിറഞ്ഞു തുളുമ്പുന്ന പാത്രത്തില്‍ അവിടെയും ഇവിടെയും നിന്ന് താത്പര്യമുളള ചിലതു മാത്രം രുചിക്കുന്നതേയുളളൂ അദ്ദേഹം. വീണ്ടും കൗണ്ടറിലേക്ക് പോകാന്‍ കുട്ടി പിന്നെയും ആവശ്യപ്പെട്ടപ്പോള്‍ അച്ഛന്‍ ദേഷ്യപ്പെട്ടു- നിന്നോട് അപ്പൊഴേ പറഞ്ഞതല്ലേ, എല്ലാം ആവശ്യംപോലെ എടുക്കണമെന്ന്... എന്നിട്ട് ആവശ്യമുളളതു കഴിച്ചാല്‍ മതിയായിരുന്നല്ലോ..
കിട്ടാവുന്ന എല്ലാ വിഭവങ്ങളും പാത്രം നിറയെ കോരിയെടുക്കാതിരുന്നതിനാണ് അച്ഛന്‍ കുട്ടിയെ കുറ്റപ്പെടുത്തുന്നത്. അങ്ങനെ എടുത്തിരുന്നെങ്കില്‍ അച്ഛന്‍ ചെയ്തതു പോലെ ആവശ്യമുളള വളരെക്കുറച്ച് ഭക്ഷണം മാത്രം കഴിച്ച് ബാക്കി മുക്കാല്‍പങ്കും കുപ്പത്തൊട്ടിയിലിടാമായിരുന്നു.
1000 പേര്‍ പങ്കെടുക്കുന്ന ഇത്തരമൊരു വിരുന്നില്‍ ചുരുങ്ങിയത് 250 പേര്‍ക്കുളള ഭക്ഷണമെങ്കിലും ഉച്ഛിഷ്ടമാകും. മുമ്പൊക്കെ കല്യാണ സദ്യകള്‍ക്കും മറ്റുമുളള ഒരുക്കങ്ങളില്‍ ആദ്യമേ തുടങ്ങും എത്ര പേരെ വിളിക്കണം, എത്ര പേര്‍ക്ക് സദ്യ ഒരുക്കണം എന്നൊക്കെയുളള ചിന്തകള്‍.
നാട്ടിലുളള പാചകക്കാര്‍ക്ക് വലിയ തെറ്റു വരാത്ത കണക്കുമുണ്ടാകും. ചുരുക്കം ചിലേടങ്ങളിലെങ്കിലും ചില വിഭവങ്ങളെങ്കിലും തികയാതെ വരികയേ പതിവുളളു. ഭക്ഷണസാധനങ്ങള്‍ കമിഴ്ത്തിക്കളയുന്ന രീതി ഉണ്ടായിരുന്നില്ല.
പണം മുടക്കി വാങ്ങുന്നതല്ലേ, വേണ്ടതു എടുത്ത് ബാക്കി കളയുന്നതിനെന്തു കുഴപ്പം എന്നാണ് പലരുടെയും മനോഭാവം. ലോകമെമ്പാടും അനേക കോടി മനുഷ്യര്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ വിശന്നു കരയുമ്പോഴാണ് വലിയ വിഭവങ്ങള്‍ ഒരു സങ്കോചവുമില്ലാതെ കമിഴ്ത്തിക്കളയുന്നത് എന്നോര്‍ക്കണം. നമ്മുടെ പോക്കറ്റില്‍ പണമുണ്ടായിരിക്കാം. എന്നു കരുതി മറ്റൊരാള്‍ക്ക് കഴിക്കാവുന്ന ഭക്ഷണം കമിഴ്ത്തി കളയാന്‍ ആര്‍ക്കാണ് അവകാശം! അത് പണമുളളതിന്റെ ധാര്‍ഷ്ട്യത്തിനും അപ്പുറത്തുളള പാപമാണ്, തെറ്റാണ്, കുറ്റമാണ്.
മുമ്പൊക്കെ സദ്യകള്‍ക്ക് പോയാല്‍ കാണാം, വിളമ്പിയ ഇലയില്‍ കറിവേപ്പിലയോ മുരിങ്ങക്കായയുടെ പിശടോ പഴത്തൊലിയോക്കെ മാത്രമേ അവശേഷിക്കുകയുളളു. കറിവേപ്പില പോലും കളയാതെ കഴിക്കാറുണ്ട് പലരും. ഇല വെടിപ്പാക്കിയേ ഉണ്ടെണീക്കുകയുളളു. അതായിരുന്നു നമ്മുടെ ടേബിള്‍ മാനേഴ്സ്. ഭക്ഷണം പാഴാക്കുന്നതിന് പിഴ ഈടാക്കുന്ന ചില ഹോട്ടലുകളെക്കുറിച്ച് എവിടെയോ കേട്ടിരുന്നു. പണം നിങ്ങളുടേതായിരിക്കാം, പക്ഷേ, ഭൂമിയിലുളള വിഭവങ്ങള്‍ എല്ലാ മനുഷ്യരുടേതുമാണ് എന്ന് ഓര്‍മപ്പെടുത്താറുണ്ട് യൂറോപ്പിലെയും മറ്റും പല സമൂഹങ്ങളിലും.
നിങ്ങള്‍ക്ക് പണം കൊടുത്തു വാങ്ങി കഴിക്കാം, പക്ഷേ പാഴാക്കാന്‍ അവകാശമില്ല! ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞു- അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഹോട്ടലുകളില്‍നിന്ന് ഒരു ദിവസം പാഴാക്കുന്ന ഭക്ഷണമുണ്ടെങ്കില്‍ ആഫ്രിക്കയിലെ മുഴുവന്‍ പട്ടിണിക്കാര്‍ക്കും ഒരു ദിവസം വിശപ്പടക്കാനാവും എന്നൊരു കണക്കുണ്ടത്രെ!ഭക്ഷണമില്ലാത്തതുകൊണ്ടു മാത്രം മരിച്ചു പോകുന്ന അനേക കോടി ആളുകള്‍ക്കൊപ്പം കഴിയുമ്പോളാണ് നമ്മള്‍ ഇങ്ങനെ അതു പാഴാക്കുന്നത്. അവരെ പട്ടിണിയിലാക്കുന്നത് നമ്മള്‍ കൂടിയാണെന്ന് ഓര്‍ക്കണം.
കുട്ടികള്‍ക്ക് പാശ്ചാത്യ മാതൃകയില്‍ ടേബിള്‍ മാനേഴ്സ് പഠിപ്പിക്കുകയും പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന നിരവധിയാളുകളുണ്ട്. നമ്മള്‍ പഠിപ്പിക്കേണ്ടത് നമ്മുടെ ആ പരമ്പരാഗത തീന്‍മേശ മര്യാദകളാണ്. ഇല വെടിപ്പാക്കി മാത്രം ഉണ്ടെഴുന്നേല്‍ക്കുന്ന രീതി. ഒരു വറ്റു ചോറ് പാഴാക്കുമ്പോള്‍ വിശക്കുന്ന ഒരാളുടെ കണ്ണീരിന് നമ്മള്‍ ഉത്തരവാദിയാവുകയാണ് എന്ന ജാഗ്രതയാണ് നമുക്കു വേണ്ടത്. അതാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്.